അമ്മുമ്മയെ ചെടി നിറക്കാൻ സഹായിച്ചു മുക്തയുടെ കിയാരാ മോൾ.. ക്യൂട്ട് വീഡിയോനടിയും നർത്തകിയുമായ മുക്ത യുടെ മകളാണ് കിയാരാ. റിമി ടോമിയുടെ സഹോദരൻ റിങ്കു ആണ് മുക്തയെ വിവാഹം കഴിച്ചത്. മുക്തയുടെയും റിങ്കുവിന്റെയും മകളാണ് കിയാരാ. പ്രായം നന്നേ ചെറുതെങ്കിലും പാട്ടിലും ഡാൻസിലും ഒക്കെ മിടുക്കിയാണ് കിയാരാ. അടുത്തിടെ ഒരു പാട്ട് പാടുന്ന മുക്തയുടെ മകളുടെ വീഡിയോ വൈറലായിരുന്നു. കിയാര ഒന്നു വരാമോ ഈശോയേ…മേലേ മാനത്തെ ഈശോയേ എന്ന ഗാനമാണ് മൈക്കിലൂടെ പാടിയത്. അച്ഛന്റെ സഹോദരിയായ റിമി ടോമിയുടെ റിഹേഴ്സലിനു ഇടെ ആയിരുന്നു കിയാരയുടെ പാട്ട്. ഇത് ഷൂട്ട് ചെയ്തത് മുക്തയാണ്

കണ്മണി എന്നാണ് കിയാരയെ വീട്ടിൽ വിളിക്കുന്ന പേര്. വീണ്ടും ഒരു ക്യൂട്ട് വീഡിയോയുമായി സോഷ്യൽ മീഡിയയിൽ താരമാകുകയാണ് കിയാര.ചെടി വയ്ക്കാന്‍ ചെടിച്ചട്ടിയൊരുക്കുകയാണ് കൺമണിയെന്ന കിയാര. മുക്തയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. മുക്തയുടെ അമ്മയെ ആണ് കണ്മണി എന്ന കിയാരാ സഹായിക്കുന്നത്. ചെടി നിറക്കുന്നതിനിടെ രണ്ടു സ്റ്റെപ്പ് ഡാൻസ് വയ്ക്കുകയും ചെയ്യുന്നുണ്ട് മുക്തയുടെ കുഞ്ഞു മാലാഖ

Comments are closed.