അമ്മയെയും അച്ഛനെയും ഓർക്കുമ്പോൾ ഇപ്പോളും ഒരു സങ്കടമാണ് -ഹരീഷ് കണാരൻചിരിപ്പിക്കുന്ന പല മുഖങ്ങൾക്കു പിന്നിലും കണ്ണീരിന്റെ ഒരുപാട് കഥകൾ കാണും. ആ കണ്ണീരിന്റെ ഓർമകൾ ആണ്‌ അവരുടെ ശക്തി, അത് അവരെ കൂടുതൽ ചിരിപ്പിക്കാൻ പ്രാപ്‌തരാകുന്നു. ഹരീഷ് കണാരനും അങ്ങനെയൊരാളാണ് ഒരുപാട് ജീവിതത്തിൽ കരഞ്ഞു ചിരിപ്പിക്കാനുള്ള സിദ്ധി നേടിയ ഒരാൾ
ഹരീഷിന് ആറു വയസുള്ളപ്പോൾ ‘അമ്മ മരിച്ചു. പിന്നീട് അമ്മാവന്റെയും അച്ഛന്റെയും വീടുകളിൽ വളർന്ന ഹരീഷ്, ഓട്ടോ ഓടിച്ചാണ് അന്നന്നത്തെ അന്നതിനുള്ള വക കണ്ടെത്തിയത്
തന്റെ ജീവിതത്തെ പറ്റിയും അമ്മയുടെ ഓർമകളെ പറ്റിയും ഹരീഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി

“അമ്മയില്ലാത്തതിന്റെ വിഷമം അത് അനുഭവച്ചവർക്കേ മനസിലാകൂ, പ്രത്യേകിച്ച് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘അമ്മ മരിച്ചൊരാൾക്ക് അത് നല്ലത് പോലെ അറിയാം. കുട്ടികാലത്തൊക്കെ പനി പിടിച്ചു കിടക്കുമ്പോൾ അമ്മേനെ കാണാൻ തോന്നും. ഇപ്പോളും അമ്മയുടെ സാനിധ്യം ആഗ്രഹിക്കാറുണ്ട്. അമ്മയില്ലാത്ത എല്ലാവരും അങ്ങനെ തന്നെയാകും. അമ്മയില്ലാത്ത ദുഃഖം പലപ്പോഴും സന്ധ്യ (ഭാര്യ )എന്നെ അറിയിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോള് അച്ഛൻ വേറെ വിവാഹം കഴിച്ചു, എങ്കിലും എന്റെ കാര്യങ്ങളെല്ലാം അച്ഛൻ തന്നെയാണ് നോക്കിയിരുന്നത്. അമ്മയുടെ സ്വത്ത് എന്റെ പേരിൽ എഴുതി അച്ഛൻ. കുഞ്ഞായിരുന്നപ്പോൾ മുതൽ എനിക്ക് അച്ഛനോടായിരുന്നു ഇഷ്ടം, അത് ‘അമ്മ പോകുമെന്ന് അറിഞ്ഞ ദൈവം മനപൂർവം അങ്ങനെ തോന്നിപ്പിച്ചതാകും. അമ്മേനെയും അച്ഛനെയും ഓർക്കുമ്പോൾ ഇപ്പോളും ഒരു സങ്കടമാണ്


ഒരുപാട് സങ്കടങ്ങൾ ഉള്ളിലുള്ളത് കൊണ്ടാകും ഈ മനുഷ്യന്റെ ചിരിപ്പിക്കുമ്പോൾ അതിനു ഒരു വേറെ ഫീൽ .ഹരീഷ് കണാരൻ , ഇനിയും ഒരുപാട് നാൾ ഞങ്ങളെ ചിരിപ്പിക്കുക , അത് നിങ്ങളുടെ നിയോഗമാണ്

Comments are closed.