അഭിനയമെന്ന ജോലി വളരെ അനായാസമായി തോന്നുന്നത് മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോളാണ്വര്ഷങ്ങളുടെ അനുഭവ സമ്പത്തു ഉള്ള മലയാള സിനിമയിലെ അഭിനയ കുലപതികളിൽ ഒരാളാണ് സിദ്ദിഖ്. ഏത് വേഷവും അനായാസം ചെയ്തു ഫലിപ്പിക്കുന്ന ഒരാൾ. മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിലും ഒരു പ്രധാന വേഷത്തിൽ സിദിഖ് അഭിനയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദുബായ്യിൽ ഒരു എഫ് എമ്മിന് വേണ്ടി നടന്ന അഭിമുഖത്തിൽ മോഹൻലാലിൻറെ അഭിനയത്തിലെ അനായാസതയെ പറ്റി സിദ്ദിഖ് പറഞ്ഞതിങ്ങനെ.

“വളരെ ജോളി ആയി ആണ് ഞങ്ങൾ ലാലിൻറെ സിനിമയുടെ സെറ്റിൽ പെരുമാറുക. ആന്റണി പെരുമ്പാവൂർ വേഷം ഉണ്ടെന്നു പറഞ്ഞു വിളിക്കുമ്പോൾ തന്നെ പറയും നിങ്ങൾ ഒക്കെ ഉണ്ടല്ലോ ഇനീപ്പോ ലാൽ സാറിന്റെ കാര്യത്തിൽ എനിക്ക് പേടിയില്ല എന്നാണ്. അഭിനയം ഇത്ര അനായാസമാണോ എന്ന് നമ്മൾ ലാലിൻറെ അഭിനയം കാണുമ്പോൾ ചിന്തിച്ചു പോകും. അത് ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് എന്ന് നമ്മൾ അഭിനയിക്കുമ്പോഴും തോന്നും. ഒരാൾ വന്നു
അനായാസമായി അഭിനയിച്ചിട്ട് പോകുക, നമ്മൾ വന്നു മല മറിക്കുന്ന രീതിയിൽ അഭിനയിക്കുക ഇതാണ് സ്ഥിരം ലാൽ ചിത്രങ്ങളിൽ ഞാൻ അനുഭവിക്കാറു.

ഒടിയനിലെ കഥാപാത്രത്തെ പോലെ ഒന്ന് ഞാൻ ഇതുവരെ ചെയ്തട്ടില്ല എന്ന് നിസംശയം പറയാം. ദാമോദരൻ നായർ എന്ന കഥാപാത്രത്തെ ആണ് ഞാൻ അവതരിപ്പിക്കുന്നത്. ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷമാണത്. ഒടിയൻ ആരാണ് എന്താണ് എന്ന് പ്രേക്ഷകർക്ക് വ്യക്തമാകുന്നത് എന്റെ കഥാപാത്രത്തിലൂടെയാണ്.”

Comments are closed.