അന്ന് അല്ലുവിനെ കൂടെ കൊച്ചു കുട്ടിയായി വന്നു കയ്യടികൾ വാങ്ങി , ഇന്ന് അല്ലുവിന്റെ അനിയനൊപ്പം ABCD റീമേക്കിൽ -മാസ്റ്റർ ഭരത്ഒരു കാലത്തു തെലുങ്ക് സിനിമകൾ വൻ വിജയം നേടിയിരുന്ന നാടാണ് നമ്മുടേത്. പ്രത്യേകിച്ച് അല്ലു അർജുൻ തരംഗം കൊടി കുത്തിയ 2000 കാലഘട്ടത്തിൽ ഒരുപാട് തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. അങ്ങനെയുള്ള ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ചിലർക്ക് എങ്കിലും മാസ്റ്റർ ഭരത് ഓർമയിൽ ഉണ്ടാകും. ഹാപ്പി, പോക്കിരി എന്ന ചിത്രങ്ങളിലെ തടിയൻ പയ്യൻ എന്ന് പറഞ്ഞാലേ ചിലർക്ക് ഓർമ്മ വരുകയുള്ളു. ബാലതാരമായി ഒരുപാട് സിനിമകളിൽ വേഷമിട്ട ഭരത് ഇന്ന് മാസ്റ്റർ ഭരത്ത് അല്ല മറിച്ചു മുതിർന്ന ഒരു യുവാവാണ്

ബാലതാര വേഷങ്ങളിൽ നിന്ന് ഭരതിനെ അടുത്ത് നമുക്ക് കാണാൻ കഴിയുന്നത് നായക ഉപനായക വേഷങ്ങളിലാണ്. മലയാളത്തിൽ ദുൽഖർ സൽമാനും ഗ്രിഗറിയും വേഷമിട്ടു സൂപ്പർഹിറ്റായി മാറിയ എ ബി സി ഡി എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ ഗ്രിഗറി അവതരിപ്പിച്ച വേഷം അഭിനയിക്കുന്നത് ഭരത് ആണ്. നായക വേഷത്തിൽ എത്തുന്നത് അല്ലു സിരിഷുമാണ്. ചിത്രത്തിന്റെ ട്രൈലെർ അടുത്തിടെ പുറത്തു വന്നിരുന്നു. ചിലപ്പോൾ ഭരതിനെ ട്രെയ്ലറിൽ കണ്ടാൽ പെട്ടന്ന് മനസ്സിലായെന്നു വരില്ല. അത്രക്ക് മാറ്റമുണ്ട്

ഷിബു തമിൻസ് തമിൻസ് സിനിമയുടെ ബാനറിൽ നിർമ്മിച്ച ചിത്രം പുറത്തിറങ്ങിയത് 2013 ലാണ്. നവീൻ ഭാസ്കരേയും സൂരജ് -നീര്ജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഈ ഫൺ എന്റെർറ്റൈനെർ . അപർണ ഗോപിനാഥ്‌ ആയിരുന്നു ചിത്രത്തിലെ നായികാ. തെലുങ്കിൽ എത്തുമ്പോൾ റുഷ്‌കർ ധില്ലൻ ആണ് നായികാ വേഷത്തിൽ എത്തുന്നത്

Comments are closed.