അതിരനിലെ ഡോഗ് ചെയ്‌സ് സീനിനു പിന്നിൽ !!നവാഗതനായ വിവേക് ഒരുക്കിയ ചിത്രമാണ് അതിരൻ. ഫഹദ് ഫാസിലും സായി പല്ലവിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ദേശിയ പുരസ്‌കാരം നേടിയ പി എഫ് മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പ്രകാശ് രാജ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടി മുന്നേറുകയാണ്.

ചിത്രത്തിലെ ത്രില്ലിംഗ് ആയ രംഗങ്ങൾക്ക് തീയേറ്ററുകളിൽ ഒരുപാട് കൈയടികൾ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ ഡോഗ് ചെയ്‌സ് സീൻ അത്തരത്തിൽ ത്രില്ലിംഗ് ആയൊരു സീക്യുൻസ് ആണ്. മൂന്നര മിനിറ്റോളം ദൈർഖ്യമുള്ള ഡോഗ് ചെയ്‌സ് സീൻ ഏറെ കഷ്ടപ്പെട്ടാണ് ചിത്രീകരിച്ചത്. ക്യാരവാൻ പോലും എത്താത്ത കൊടും കാട്ടിൽ 4 ദിവസം കൊണ്ട് 8 ക്യാമെറകൾ ഉപയോഗിച്ചാണ് ഈ സീൻ ഷൂട്ട് ചെയ്തത്

പരസ്യരംഗത്തും സിനിമാവിതരണരംഗത്തുമുള്ള പരിചയംമാത്രം കൈമുതലാക്കിയാണ് വിവേക് തന്റെ ആദ്യ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.ആദ്യം ഫഹദിനെ വച്ച് വേറൊരു ചിത്രമാണ് പ്ലാൻ ചെയ്തത് എങ്കിലും പിന്നീട് ഷൂട്ട് തുടങ്ങി ഏഴാം ദിനം ആ സിനിമ വേണ്ട എന്ന് വയ്ക്കുകയായിരുന്നു. ഒടുവിലാണ് അതിരൻ എന്ന ചിത്രത്തിൽ എത്തിയത്. ഭീതിയും ദുരുഹൂതയും ഇഴചേർത്തു പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണ് അതിരൻ…

Comments are closed.