അച്ഛനെ പോലെ തന്നെ മകനും;!! അച്ഛന്റെ വഴിയേ അപ്പുവുംആദ്യ ചിത്രം കൊണ്ട് തന്നെ പ്രണവ് മോഹന്‍ലാലിനോളം ആരാധകരെ നേടിയ താരങ്ങളൊന്നും ഉണ്ടായിട്ടില്ല. ആദി എന്ന പ്രണവ് മോഹൻലാലിൻറെ കന്നി ചിത്രം നേടിയത് 30 കോടിയിലേറെ കളക്ഷൻ ആണ്. ആക്ഷൻ രംഗങ്ങളിലെ അതി ഗംഭീര പ്രകടനത്തിലൂടെ ആദിയെ പ്രണവ് മറ്റൊരു തലത്തിൽ എത്തിച്ചു എന്നതാണ് സത്യം. പാർക്കർ എന്ന ആയോധന കല സ്വായത്തമാക്കി പ്രണവ് ചെയ്ത ആക്ഷൻ രംഗങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് വമ്പൻ കൈയടിയാണ് ലഭിച്ചത്..രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളുണ്ട് . സർഫിങിനും ട്രെയിൻ ഫൈറ്റുമൊക്കെ ഉള്ള ഒരു ആക്ഷൻ അഡ്വെഞ്ചർ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്


ഇന്നലെ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരുന്നു . ട്രെയിൻ ഫൈറ്റിന്റെ അടക്കം സാംപിളുകൾ ട്രെയിലറിലെ ദൃശ്യങ്ങളിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്.പുലിമുരുകൻ, ഒടിയൻ എന്ന മോഹൻലാൽ ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്‌ൻ ആ അച്ഛന്റെ മകന്റെ ചിത്രത്തിലും ആകാഷൻ രംഗങ്ങൾ ഒരുക്കുന്നു എന്ന പ്രത്യേകതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുണ്ട്. സർഫിങ് രംഗങ്ങൾ അടക്കമുള്ള ആക്ഷൻ രംഗങ്ങൾക്കായി നേരത്തെ പ്രണവ് ഷൂട്ടിങ്ങിനു മുൻപ് ട്രൈനിംഗ് നടത്തിയിരുന്നു

അച്ഛൻ മോഹൻലാൽ പുലിമുരുകനിൽ ചെയ്ത ഒരു ആക്ഷൻ രംഗത്തിന്റെ ചിത്രവും സമാന രീതിയിൽ ട്രെയിനിന്റെ മുകളിൽ ഇരുപത്തിയൊയൊന്നാം നൂറ്റാണ്ടിൽ പ്രണവ് ചെയ്ത ഒരു ആക്ഷൻ രംഗവും ചേർത്ത് പീറ്റർ ഹെയ്‌ൻ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൈക്ക് ഫാദർ ലൈക്ക് സൺ എന്ന ക്യാപ്റ്റിനോട് ആൻഡ് ഈ ചിത്രം പീറ്റർ ഹെയ്‌ൻ പങ്കു വച്ചിരിക്കുന്നത്.ആയിരത്തിലധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. അച്ഛൻ മോഹൻലാലിനെ പോലെ തന്നെ മികച്ച മെയ്വഴക്കവും ആക്ഷൻ രംഗങ്ങളിലെ മികവും പ്രണവിന് ഒരു മുതൽക്കൂട്ടാണ്

Comments are closed.