96 ലെ ഇന്റര്‍വെല്‍ ഡിലീറ്റഡ് സീൻ കാണാം!!!

0
189

പ്രണയത്തിന്റെ ഒരു നവ്യാനുഭവം പ്രേക്ഷകർക്ക് പകർന്നു കൊടുത്ത 96 കാലങ്ങളോളം നമ്മുടെ ഹൃദയങ്ങളിൽ തുടരും എന്നുള്ളതിൽ സംശയമില്ല. അത്രമേൽ വേണ്ടപെട്ടവരായിരിക്കുന്നു റാമും ജാനിയും അവരുടെ മോഹങ്ങളും മോഹ ഭംഗങ്ങളും. പ്രേംകുമാർ അണിയിച്ചൊരുക്കിയ 96 അടുത്തിടെ കണ്ട ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ പുതിയ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി.

നേരത്തെയും ഒരു ഡിലീറ്റഡ് സീൻ പുറത്തിറങ്ങിയിരുന്നു. എസ് ജാനകി എന്ന അനുഗ്രഹീത ഗായിക അഭിനയിച്ച ആ ഭാഗത്തിന് ഒരുപാട് കാഴ്ചക്കാരെ ലഭിച്ചിരുന്നു. പുതിയതായി പുറത്തിറങ്ങിയ വീഡിയോക്കും മികച്ച റെസ്പോൺസ് ആണ് ലഭിക്കുന്നത്. ചിത്രം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്‌തെങ്കിലും ഇപ്പോഴും പല തീയേറ്ററുകളിലും തുടരുന്നുണ്ട്. പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രം 96 ബാച്ചിന്റെ റീ യൂണിയനുമായി ബന്ധപ്പെട്ട ഒരു ദിവസത്തെ കഥയാണ് പറയുന്നത്. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. Please Use Headphones as it has only the Pilot Track.