5000 സ്‌ക്രീനുകളിൽ പേട്ട എത്തുന്നു!!രജനികാന്ത്, സൂപ്പർസ്റ്റാർ എന്ന പേരിനു ഉതകുന്ന ഒരു താരം. രജനികാന്ത് ചിത്രം പേട്ട ജനുവരി 10 നു റീലീസാകുകയാണ്. സംവിധാനം ചെയ്യുന്നതാകട്ടെ ഒരു വലിയ രജനികാന്ത് ഫാൻ ആയ കാർത്തിക്ക് സുബ്ബരാജ്. ഒരു വമ്പൻ താര നിരയുമായി ഒരുങ്ങുന്ന ചിത്രത്തിൽ കാളി എന്ന ഹോസ്റ്റൽ വാർഡൻ ആയി ആണ് രജനികാന്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, തൃഷ, സിമ്രാൻ തുടങ്ങിയവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ.

5000 സെന്ററുകളിൽ ആണ് പേട്ട റീലിസിനു എത്തുന്നത്. 30 വർഷങ്ങൾക്കിടയിൽ ആദ്യമായി ആണ് രണ്ടു മാസത്തെ ഗ്യാപ്പിനിടയിൽ രണ്ടു തമിഴ് ചിത്രങ്ങൾ റീലിസിനു എത്തുന്നത്. 2. 0 പുറത്തു വന്നു രണ്ടാം മാസം പുറത്തു വരുന്ന പേട്ട 90 കളിലും 2000 ന്റെ തുടക്കങ്ങളിലും പുറത്തു വന്നിരുന്ന ടിപ്പിക്കൽ രജനി ചിത്രങ്ങളുടെ ഫ്ലേവറിൽ ആണ് പേട്ട ഒരുങ്ങുന്നത്. സ്ഥിരം മ്യൂസിക് ഡയറെക്ടർ ആയ സന്തോഷ് നാരായണനെ മാറ്റി ഇക്കുറി ധനുഷിന്റെ മ്യൂസിക് തിരഞ്ഞെടുത്ത കാർത്തിക്ക് സുബരാജിന്റെ പ്രതീക്ഷകൾ ശെരി വച്ച് പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

യുവ സംവിധായകനാണെങ്കിലും കാർത്തിക്ക് സുബ്ബരാജിൽ രജനീകാന്തിന് ഏറെ പ്രതീക്ഷയുണ്ട്. കാർത്തിക്ക് സുബ്ബരാജ് മുൻ ചിത്രങ്ങളായ പിസ, ജിഗർത്തണ്ട, ഇരൈവി എന്നി ചിത്രങ്ങളെ അദ്ദേഹം വാനോളം പുകഴ്ത്തിയിരുന്നു. വില്ലൻ വേഷമായിരുന്നു എങ്കിൽ കൂടി ജിഗർതണ്ടയിലെ ബോബി സിംഹയുടെ വേഷം തനിക്ക് തന്നിരുന്നു എങ്കിൽ താൻ അത് ചെയ്തേനെ എന്ന് രജനി ചിത്രം കണ്ട ശേഷം പറഞ്ഞിരുന്നു. പ്രതീക്ഷകൾ ഏറെയാണ് ഈ കൊമ്പൊയിൽ.

Comments are closed.