100 കോടി ക്ലബ്ബിൽ മെർസൽ – 100 കോടി ക്ലബ്ബിലെ അഞ്ചാം വിജയ് ചിത്രം!!!

0
622

ദീപാവലി റിലീസായി എത്തിയ മെർസൽ റെക്കോർഡുകളെ തകർത്തു മുന്നേറുകയാണ്. ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡ് തലൈവർ രജനികാന്തിന്റെ കബാലിയെ വെട്ടിച്ചു നേടിയെടുത്ത ചിത്രത്തിന്റെ ആദ്യ ദിന ഓവർ അൾ കളക്ഷൻ നാല്പത്തി എട്ടു കോടിക്ക് മേലെയാണ്. രണ്ടാം ദിനവും മൂന്നാം ദിനവും മികച്ച കളക്ഷൻ നിലനിർത്തിയ ചിത്രം നാലാം ദിനത്തിലാണ് 100 കോടി ക്ലബ്ബിൽ കയറിയത്. ട്രേഡ് അനലിസ്റ്റ് കൗശികാണ് ഇത് സംബന്ധിച്ച ട്വീറ്റ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

100 കോടി ക്ലബ്ബിൽ എത്തുന്ന അഞ്ചാം വിജയ് ചിത്രമാണ് മെർസൽ. ബാഹുബലി തമിഴ് വേർഷൻ കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ എത്തിയ തമിഴ് ചിത്രം എന്ന നേട്ടവും മെർസൽ നേടിയിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും മികച്ച പ്രകടനമാണ് മെർസൽ കാഴ്ചവയ്ക്കുന്നത്. യൂ എസ് എ യിൽ വിവേകത്തിന്റെ ലൈഫ് ടൈം ഗ്രോസിനെ കടത്തി വെട്ടാൻ മെർസലിനായി. ചിത്രത്തിന്റെ യൂ എസ് എ ഗ്രോസ് ഒരു നോൺ രജനി നോൺ കമൽ റെക്കോർഡാണ്.

വിജയ് ട്രിപ്പിൾ റോളിൽ എത്തിയ ചിത്രം ഇന്നും സ്റ്റഡി ബുക്കിംഗ് സ്റ്റാറ്റസോടെ മുന്നോട്ട് പോകുന്ന കാഴ്ച്ചയാണ് എങ്ങും. തെറി എന്ന ചിത്രനെ 100 കോടി ക്ലബ്ബിൽ എത്തിച്ച അറ്റ്ലീ മെർസലിനെ അതിലും മുകളിൽ എത്തിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ കാണിക്കുന്നത്. തീയേറ്ററിലെ ലോങ്ങ് റൺ ചിത്രത്തിന് 200 കോടി ബോക്സ് ഓഫീസ് നേട്ടത്തിൽ എത്തിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. 130 കോടി രുപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്.