സിന്ധുബാദിൽ വിജയ് സേതുപതിയുടെ മകൻ സൂര്യയും!!!!

0
289

വിജയ് സേതുപതി ചിത്രം സിന്ധുബാദ് ടീസർ ഇന്നലെ പുറത്തിറങ്ങി. സേതുപതിയുടെ തന്നെ പന്നയ്യാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങളൊരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിന്ധുബാദ് ഒരുക്കുന്നത്. കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് രാജരാജനാണ് സിനിമ നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍രാജ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു. അരുൺ കുമാറിന്റെ മൂന്നാമത്തെ ചിത്രമാണിത്. ഗംഭീര റെസ്പോൺസ് ആണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. ആക്ഷൻ ത്രില്ലർ ആണ് ചിത്രം.

മലേഷ്യയിലാണ് ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിചത്. അഞ്ജലി ആണ് ചിത്രത്തിലെ നായിക. അരുൾദോസ് ലിംഗ, വിവേക് പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആക്ഷൻ ഹീറോ കഥാപാത്രങ്ങളിലേക്കുള്ള വിജയ് സേതുപതിയുടെ ചുവടു വയ്പ്പാണ് ചിത്രം. വിജയ് സേതുപതിയുടെ മകൻ സൂര്യയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തെങ്കാശി ഷെഡ്യൂളിലാണ് സൂര്യ അഭിനയിച്ചത്.

ഇന്നലെ പുറത്തിറങ്ങിയ ടീസറിലും സൂര്യ ഉണ്ട്. ടീസറിൽ ഒരു സീനിൽ വിജയ് സേതുപതി ഒരു കുട്ടിയെ തോളിലേറ്റി കളിപ്പിക്കുന്നത് ശ്രദ്ധിച്ചിരുന്നോ. അത് മകൻ സൂര്യ ആണ്. ശ്രീജ എന്നൊരു മകൾ കൂടെ വിജയ് സേതുപതിക്ക് ഉണ്ട്.