സിനിമയിലെ രക്ഷനുമപ്പുറത്തെ യഥാർഥ മനുഷ്യൻ!!!!

0
122

വായുവിൽ പറന്നു പൊങ്ങി എതിരാളിയെ നിലംതൊടാതെ പറപ്പിച്ചു വന്നിരിക്കുന്ന ഒരു രൂപമാണ് വിജയ് എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത്. ഇന്ന് തമിഴ്‌നാട്ടിലെയും കേരളത്തിലെയും നിലക്കാത്ത അണ്ണാ വിളികളുടെ ഇടയിൽ വിജയ് തന്റെ 45 ആം ജന്മദിനം ആഘോഷിക്കുകയാണ്. ഒരുപക്ഷെ തമിഴ് സിനിമയിൽ ആരാധകർ ഏറ്റവും കൂടുതൽ കൊണ്ടാടുന്ന ജന്മദിനം ഇതാണ്. എന്താണ് വിജയ് എന്ന നടനെ സ്ഥിരം രക്ഷകൻ ക്ലിഷേകളുടെ മുകളിൽ ആരാധകരെ ഇത്രമേൽ പ്രിയങ്കരനാകുന്ന കാരണങ്ങൾ. അങ്ങനെ ചോദിക്കുമ്പോൾ ഒരു x ഫാക്ടർ തന്നെയാണത്, ലാലേട്ടൻ പറയുമ്പോൾ എന്തോ ആളുകൾക്ക് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ ഒരു ലൈൻ…..

കാതലുക്ക് മര്യാദൈ, ലവ് ടുഡേ, തുള്ളാത്തമാനവും തുള്ളും എന്നിങ്ങനെ ലൈറ്റ് ആയ വളരെ സിമ്പിൾ ആയ സിനിമകളുമായിയാണ് വിജയ് സിനിമ ജീവിതത്തിനു തുടക്കമിടുന്നത്. പക്ഷെ പോകെ പോകെ ഉള്ള അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ എവോള്‍വ് ആയൊരു ബ്രാന്‍ഡ്‌ അലെങ്കില്‍ ഒരു പട്ടമാണ് “അടുത്ത സൂപ്പര്‍സ്റ്റാര്‍” എന്നുള്ള ഒരു നാമം. പക്ഷെ ആ ബ്രാൻഡ് വിജയ്‌യുടെ മേൽ ചാർത്തപ്പെട്ടത് മുതലാണ് experimental സിനിമകൾ എന്ന മേഖലയിലേക്ക് അദ്ദേഹത്തിന്റെ നോട്ടം എത്താത്തത്. 1999 ലെ ചിത്രം തുള്ളാത്ത മനവും തുള്ളും എന്ന ചിത്രം അദ്ദേഹത്തിന് ഒരു റൊമാന്റിക് ഹീറോ ഇമേജ് നൽകി. അതിനു ശേഷം പുറത്തു വന്ന നെഞ്ചിനിലെ, എൻട്രെന്ററും കാതൽ എന്നി ചിത്രങ്ങൾ പറയത്തക്ക വിജയം നേടിയില്ല. 2000 ത്തിന്റെ തുടക്ക കാലത്തു വിജയ്‌യുടെ കരിയറിന്റെ വേറൊരു മുഖമാണ് നമ്മൾ കണ്ടത്. റൊമാന്റിക് സ്വഭാവം ഉള്ളതും അതെ സമയം എന്റർടൈനിംഗ് ആയതുമായ സിനിമകൾ അദ്ദേഹത്തിൽ നിന്നും ഉണ്ടായി. ഖുഷി, പ്രിയമാണവളെ എന്നിവ വൻ വിജയമായപ്പോൾ പുറകെ വന്ന ഫ്രെണ്ട്സ് എന്ന മലയാളം ചിത്രത്തിന്റെ റീമേക്ക് വിജയ്‌യുടെ നല്ല ചിത്രങ്ങളിൽ ഒന്നായി മാറി.

എന്നാൽ 2003 വരെ യൂത്തിനു ശേഷം ഒരു ചിത്രവും ഹിറ്റാക്കാൻ വിജയ്ക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ വിജയ്‌യുടെ ജീവിതത്തിലെ ടേണിങ് പോയിന്റ് ആയ ചിത്രം എത്തുന്നത്. കെ ബാലചന്ദ്‌റിന്റെ കവിതാലയ പ്രൊഡക്ഷന്സിനു വേണ്ടി വിജയ് ചെയ്ത തിരുമലൈ ആയിരുന്നു അത്. പുതുപ്പേട്ടയിലെ ഒരു മെക്കാനിക് ആയി വിജയ് എത്തിയ ചിത്രം ഒരു ടിപ്പിക്കൽ മാസ്സ് മസാല ചിത്രം ആയിരുന്നു ഒരു പക്ഷെ ഇന്ന് കാണുന്ന രക്ഷകൻ ടൈപ്പ് ഇമാജിക്കുള്ള വിജയ്‌യുടെ തുടക്കമായിരുന്നു തിരുമലൈ. ചിത്രം ഹിറ്റായതോടു കൂടെ വിജയിയുടെ മുകളിൽ ഫാൻ ഷിപ്പിന്റെ അധിക ബാധ്യത കയറിപറ്റി. ഏത് സിനിമ ചെയ്യുമ്പോഴും തന്റെ ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കണം അത് എന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടായി എന്നതാണ് സത്യം. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിൻറെ തുടക്കത്തിലും നിരവധി ലൈറ്റ് ഹെർട്ടഡ്കോമഡി ചിത്രങ്ങൾ അഭിനയിച്ച ഒരു നടൻ പതിയെ സ്റ്റാർഡമ്മിലേക്ക് നടന്നു കയറിയ കാഴ്ചയാണ് പിന്നെ കാണാനായത്. ധരണിയുടെ ഗില്ലി, പേരരശിന്റെ ശിവകാശി, തിരുപ്പാച്ചി എന്നി ചിത്രങ്ങൾ വിജയ് എന്ന സൂപ്പർസ്റ്റാറിന്റെ സിംഹാസനം ഉറപ്പിച്ച ഒന്നായിരുന്നു. ഇതിനിടെ വ്യതസ്തത എന്ന ഒന്ന് ജോൺ മഹേന്ദ്രന്റെ സച്ചിൻ മാത്രമായിരുന്നു. 2007 ലെ പോക്കിരി ബോക്സ് ഓഫീസിലെ വമ്പൻ വിജയമായിരുന്നു..

വിജയിയെ വ്യതസ്തമായ ചിത്രങ്ങൾ എടുക്കാതൊരാൾ എന്ന് എല്ലാവരും പരിഹസിക്കുമ്പോളും fan ship എന്ന അധിക ബാധ്യതയെ പറ്റി ആരും ചിന്തിക്കാറില്ല. അദ്ദേഹം ഇപ്പോൾ കടന്നു പോകുന്ന ഫേസ് രജനികാന്ത് ഏതാണ്ട് എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും കടന്നു പോയ ഒന്നാണ്. ഒരു സിനിമ ചെയുമ്പോൾ തങ്ങളുടെ ഫാൻസിനു ഇഷ്ടപെടുന്ന ഒന്നായിരിക്കണം എന്നുള്ള അദ്ദേഹത്തിന്റെ ചിന്ത വിജയ് എന്ന നടനെ സംബന്ധിച്ചു സംതൃപ്തപ്പെടുത്തുന്ന ഒന്നായിരിക്കില്ല മറിച്ചു ഫാന്സിനെയും തന്റെ ഒരു ഭാഗമായി കണ്ടു അവർക്കു വേണ്ടി അഭിനയിക്കുന്ന വിജയ് എന്ന താരത്തിന്റെ മേന്മയാണ്. ഇനി മറിച്ചു ചിന്തിക്കുമ്പോൾ വിജയ് എന്ന നടന് പെർഫോം ചെയ്യാനുള്ള സ്പേസ് ഇവിടെ സൃഷ്ടിക്കപെടുന്നില്ല എന്നതാണ് സത്യം. ഓരോ തവണയും എന്തെങ്കിലും വ്യതസ്തമായി ചെയ്യുമ്പോഴും വിജയ്ക്ക് കാലിടറിയിട്ടുണ്ട്. പുലിയുടെ വൻ പരാജയവും നന്പൻ എന്ന ചിത്രം പ്രതീക്ഷിച്ച രീതിയിൽ വർക്ക് ഔട്ട് ആകാത്തതും യോഹാൻ പോലുള്ള ചിത്രങ്ങൾ നടക്കാത്തതും എല്ലാം കൂട്ടിവായിക്കാം ഇതിനോട്. പല താരങ്ങളും അവരുടെ ഇമേജ് തകർത്തു വന്നു വ്യത്യസ്തമായ വേഷങ്ങൾ ചെയുമ്പോളും വിജയ് ഇന്നും തന്റെ സ്ഥിരം വേഷങ്ങളിലെത്തുന്നത് ആരാധകരെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ട് തന്നെയാണ്, ഒരുപക്ഷെ തന്നേക്കാളേറെ…അതാണ് അദ്ദേഹത്തിന്റെ വിജയവും പരാജയവും എല്ലാം.. ഇന്ത്യൻ സിനിമയിൽ പോലും തന്റെ ആരാധകരെ ഇത്രമേൽ സ്നേഹിക്കുന്ന വേറൊരു നടന്നില്ല…

എല്ലാ മാസവും തന്റെ ആരാധകരോടൊപ്പം ഒരു ഫോട്ടോ സെഷൻ വിജയ് സംഘടിപ്പിക്കാറുണ്ട്. എവിടെ നിന്നുവരുന്നവരായാലും അന്ന് അദ്ദേഹത്തോടൊപ്പം വന്നു ഫോട്ടോ എടുക്കാം. യാതൊരു പരാതിയും പരിഭവുമില്ലാതെ വിജയ് ആയിരങ്ങളോടൊപ്പം ഒരു ദിവസം ചിത്രങ്ങൾക്ക് പോസ് ചെയ്യാറുണ്ട്. അത് മാത്രമല്ല തമിഴ് സിനിമയിലെ താരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ മിസ്റ്റർ പെർഫെക്റ്റ് ആണ് വിജയ്. നാളൈതുവരെ ഒരു ഷൂട്ടിംഗ് സെറ്റിലും ഒരു പ്രശ്നങ്ങളും അദ്ദേഹത്തെ പറ്റി പറഞ്ഞു കേട്ടിട്ടില്ല. മാത്രമല്ല അത്രയും കൃത്യനിഷ്ഠ പുലർത്തുന്നൊരാളാണ് വിജയ് രാത്രി എത്ര വൈകയും ഷൂട്ടിംഗ് നീണ്ടു പോയാലും രാവിലത്തെ ഷൂട്ടിന് കൃത്യ സമയത് എത്തിയിരിക്കും.

രാഷ്ട്രീയ വിഷയങ്ങളെ പറ്റി മുൻപൊന്നും വിജയ് ഒന്നും പ്രതികരിക്കാറുണ്ടായിരുന്നില്ല എന്നാൽ അടുത്തിടെ ജെല്ലിക്കെട്ട് നിരോധനവുമായുള്ള വിഷയത്തിൽ പെറ്റ എന്ന സംഘടനക്ക് എതിരെ വിജയ് സംസാരിച്ചിരുന്നു അതുപോലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റിയും വിജയ് അടുത്തിടെ ഒരു പരിപാടിയിൽ സംസാരിച്ചിരുന്നു.തൂത്തുക്കുടിയില്‍ വെടിവെപ്പില്‍ മരണപെട്ടവരുടെ കുടുംബത്തിനെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം എത്തിയിരുന്നു. തന്നെ പ്രിയപ്പെട്ടവനായി കണക്കാക്കുന്ന സാധാരണക്കാർക്ക് വേണ്ടി അവരുടെ കൂടെ ഇറങ്ങി ആവശ്യങ്ങൾ നേടിയെടുക്കാൻ ഈ താരം സമയം കണ്ടത്താറുണ്ട്. അതുകൊണ്ട് തന്നെയാണ് വിജയ്‌ എന്ന നടൻ മറ്റുള്ള നടന്മാരിൽ വ്യത്യസ്‍തനായതും. സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവനാണ് താനെന്ന് തെളിയികുന്നു വീണ്ടും ഈ സൂപ്പർസ്റ്റാർ. രാജ്യം വികസനത്തിന്റെ പിന്നാലെ പായുന്നതിന് പകരം കര്‍ഷക സൗഹൃദ രാഷ്ട്രമാകണമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യ പ്രവർത്തങ്ങളിലൂടെയും വിജയ് ഒരുപാട് പേരെ സഹായിക്കാറുണ്ട്. അദ്ദേഹത്തിന്റെ മക്കൾ ഇയക്കം എന്ന സേവന സംഘടനയിലൂടെയാണ് വിജയ് പല നല്ല കാര്യങ്ങളും ചെയ്യാറ്. ചുഴലിക്കാറ്റ് കൂടല്ലൂർ പോലെയുള്ള മേഖലകളിൽ ദുരിതം വിതച്ചപ്പോഴും മക്കൾ ഇയക്കം ജനങളുടെ സഹായത്തിനു ഓടിയെത്തിരിയിരുന്നു . അദ്ദേഹത്തിന്റെ എല്ലാ പിറന്നാളിനും എഗ്മോർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് വിജയ് സ്വർണ മോതിരങ്ങൾ നൽകാറുണ്ട്. ഏതാണ്ട് അൻപതോളം വിദ്യാർഥികൾക്ക് വർഷവും പഠനത്തിനായി എല്ലാ ചിലവും വഹിക്കാറുണ്ട് വിജയുടെ മക്കൾ ഇയക്കം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിനായി സ്വന്തം വിവാഹമണ്ഡപമായ ജെ എസ് വിവാഹ മണ്ഡപം യാതൊരു പണച്ചിലവും കൂടാതെ വിട്ടു നൽകാറുണ്ട്.ചെന്നൈ പ്രളയദുരിതത്തില് പെട്ട് ജീവിതം തകര്ത്തെറിയപ്പെട്ടവര്ക്ക് വിജയിയുടെ വക അഞ്ചുകോടിരൂപയുടെ ദുരിതാശ്വാസ സഹായം വിജയ് നൽകിയിരുന്നു .

ഒരു നടനെന്നതിലുമപ്പുറം ഒരു ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ആർക്കാണ് കഴിയുക. അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷനുകൾ വഴിയും ധാരാളം ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പലരും ചോദിക്കുന്നത് പോലെ വിജയ് ഫാൻസ്‌ എന്നൊക്കെ പറന്നു എന്തിനു നടക്കുന്നു എന്നുള്ള ഉത്തരമാണ്. കാശിനു ആർത്തിപൂണ്ട രാഷ്ട്രീയക്കാർക്ക് വേണ്ടിയും ഒരു തുണിക്കഷ്ണത്തിന്റെ വിലപോലുമില്ലാത്ത ജാതിക്കും മതത്തിനും വേണ്ടിയും തമ്മിൽ തല്ലി പോരാടുന്നവരേക്കാൾ നല്ലതല്ലേ പകരം വിജയ് എന്ന നടന്റെ ഫാൻസ്‌ അസോസിയേഷന് കീഴിൽ കുറച്ചു മനുഷ്യരെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ ..!!!