ഷങ്കറിന്റെ അടുത്ത ചിത്രത്തിൽ ഹൃതിക്ക് റോഷൻ!!സൂപ്പർഹിറ്റ് സംവിധായകൻ ഷങ്കറിന്റെ അടുത്ത ചിത്രത്തിൽ ഹൃതിക് റോഷൻ എന്ന് റിപോർട്ടുകൾ. ഇതിനു വേണ്ടിയുള്ള ചർച്ചകൾ നടന്നു വരുകയാണ് എന്നറിയുന്നു. ഇതൊരു sci- fi ചിത്രം ആണെന്ന് അറിയുന്നു. ഇപ്പോൾ പുതിയ ചിത്രമായ ഇന്ത്യൻ 2 വിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളിലാണ് ഷങ്കർ ഉള്ളത്. കമൽ ഹാസന്റെ സേനാപതി എന്ന കഥാപാത്രം വീണ്ടുമെത്തുമ്പോൾ നായികയാകുന്നത് കാജൽ അഗർവാൾ ആണ്. ദുൽഖർ സൽമാനും ചിത്രത്തിലുണ്ട്

നേരത്തെ തന്നെ ഷങ്കർ ചിത്രത്തിൽ ഹൃതിക്ക് റോഷൻ വേഷമിടേണ്ടതാണ്. ഐ എന്ന ചിത്രത്തിലെ നായക വേഷം വിക്രമിലേക്ക് എത്തുന്നതിന് മുൻപ് ഹൃതിക്കിനെ ആണ് നായക വേഷത്തിൽ പരിഗണിച്ചത്. എന്നാൽ അവസാനം അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം വിക്രമാണ് ആ വേഷം ചെയ്തത്. 2. 0 ആണ് ഷങ്കറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കൊമേർഷ്യലി സിനിമ വലിയ വിജയമായിരുന്നില്ല…

ഹൃതിക് റോഷൻ ചിത്രത്തിൽ ബോളിവുഡിൽ നിന്നൊരു സൂപ്പർ താരം വില്ലൻ വേഷത്തിൽ എത്തും. ഇന്ത്യൻ 2 വിന്റെ സെറ്റ് വർക്കുകൾ ചെന്നൈയിൽ നടന്നു വരുകയാണ്. 2020 ൽ ചിത്രം റീലീസ് ചെയ്യും എന്നറിയുന്നു, അതിനു ശേഷം മാത്രമേ ഹൃതിക്ക് ചിത്രത്തിലേക്ക് കടക്കു.

Comments are closed.