ശിവ അജിത് കൂട്ടുകെട്ട് അഞ്ചാം തവണയും!!!ശിവ അജിത് കൂട്ടുകെട്ടിലെ നാലാം ചിത്രം ഈ മാസം റീലീസാകാനിരിക്കുകയാണ്. വിശ്വാസം എന്ന് പേരിട്ട ചിത്രം ഒരു ഫാമിലി എന്റെർറ്റൈനെർ ആണ്. നയൻ‌താര ആണ് നായിക. ചിത്രത്തിനെ പറ്റി വലിയ പ്രതീക്ഷയിലാണ് സംവിധായകൻ ശിവ. തല അജിത് പ്രിവ്യു കണ്ട ശേഷം അവർ ഒരുമിച്ച ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണ് വിശ്വാസം എന്ന് അഭിപ്രായപ്പെട്ടു എന്ന് സംവിധായകൻ പറയുന്നു.

ഇപ്പോൾ വരുന്ന വേറൊരു വാർത്ത ഒരു പീരീഡ് സിനിമക്ക് വേണ്ടി ഇരുവരും ഒന്നിക്കുന്നു എന്നതാണ്. അങ്ങനെയാണെങ്കിൽ അഞ്ചാം തവണയായിരിക്കും ഇരുവരും ഒന്നിക്കുന്നത്. ഒരു അഭിമുഖത്തിൽ ഇതിനെ പറ്റി ചോദിച്ചപ്പോൾ അങ്ങനെ ഒരു ആലോചന ഉണ്ടെന്നും അജിത് സാറുമൊത്തു അഞ്ചാം തവണ ഒന്നിക്കാൻ കഴിഞ്ഞാൽ അത് തന്റെ ഭാഗ്യമാണ് എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.


അജിത് അടുത്തതായി അഭിനയിക്കുന്ന ചിത്രം തീരൻ അധികാരം ഒന്ടര് സംവിധായകൻ എഛ് വിനോദിന്റെ ചിത്രത്തിലാണ്. ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്ക് ആണിത്. അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു complete റീമേക്ക് ആയിരിക്കില്ല ചിത്രമെന്നും മാറ്റങ്ങളോടെ ആയിരിക്കും ചിത്രമെന്ന് അറിയുന്നു.

Comments are closed.