രജിനികാന്തിനോടുള്ള ആരാധന പേട്ട റീലീസ് ദിവസം തിയേറ്ററിൽ വച്ച് വിവാഹിതരായി ദമ്പതികൾ!!രജനികാന്ത് ഇന്നും ആരാധകർക്ക് ഒരു വിസ്മയവും അവരുടെ തലൈവനുമാണ്. രജനി ആരാധകർ ഒരു ഉത്സവം പോലെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കൊണ്ടാടുന്നത്. ഇന്ന് റീലീസ് ആയ പേട്ടയും വ്യത്യസ്തമല്ല, വമ്പൻ ആഘോഷ പരിപാടികളാണ് രജനി ആരാധകർ ചിത്രത്തിന്റെ റീലീസ് ദിനത്തിൽ ഒരുക്കിയത്. പേട്ട റീലീസായ ചെന്നൈ വുഡ് ലാൻഡ്‌സ് തിയേറ്റർ ഒരു വിവാഹത്തിനാണ് റീലീസ് ദിനം വേദിയായത്.

വിവാഹവേദി റീലീസ് ദിനം ആരാധകർ തീർത്തിരുന്നു. ഒപ്പം വിവാഹ സദ്യയും രജനി ആരാധകർ ഒരുക്കി വച്ചിരുന്നു. രജനി ആരാധകരായ അന്പരസും കാമാചിയും ആണ് തീയേറ്ററിന് പുറത്തു തീർത്ത വിവാഹ മണ്ഡപത്തിൽ വിവാഹിതരായത്. രജനി ചിത്രങ്ങളിലെ ഗാനങ്ങളും മറ്റും മുഴക്കി ആണ് വിവാഹ വേദി ആഘോഷമാക്കിയത്..

മികച്ച പ്രതികരണങ്ങളാണ് പേട്ട എന്ന രജനി ചിത്രത്തിന് ലഭിക്കുന്നത്. കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ആ പഴയ രജിനിയിസത്തിന്റെ ആഘോഷ വേദിയാണ്. വിജയ് സേതുപതി, നവാസുദീൻ സിദ്ദിഖി, ബോബി സിംഹ എന്നിവർ തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രത്തിലെ നായികമാർ തൃഷയും സിമ്രാനുമാണ്. മാലിക് എന്ന മികച്ച ഒരു കഥാപാത്രവുമായി ശശികുമാറും ചിത്രത്തിൽ എത്തുന്നുണ്ട്. വീഡിയോ കാണാം…

Comments are closed.