മകന് ലഭിച്ച ആദ്യ അവാർഡ് മൊബൈലിൽ ഷൂട്ട് ചെയ്യുന്ന ഒരച്ഛൻ!!ബിഹൈൻഡ് വുഡ്‌സ് നടത്തിയ ഗോൾഡ് മെഡൽ അവാർഡ്‌സ് തമിഴ് സിനിമയിലെ മികച്ച പ്രകടനങ്ങളെ അനുമോദിക്കുന്ന വേദിയായിരുന്നു. ഇക്കുറി നടന്ന അവാർഡ് നിശയിൽ മികച്ച നവാഗത നടിക്കും നടനും അവാർഡ് നേടിയത് 96 ലെ താരങ്ങളാണ്. ചിത്രത്തിൽ വിജയ് സേതുപതിയുടെയും തൃഷയുടെയും ചെറുപ്പകാലങ്ങൾ അവതരിപ്പിച്ച ഗൗരി ജി കിഷനും, ആദിത്യ ഭാസ്കറീനുമാണ് അവാർഡുകൾ ലഭിച്ചത്.

നടൻ എം എസ് ഭാസ്കറിന്റെ മകനാണ് ആദിത്യ ഭാസ്കർ. മകന് ആദ്യമായി ലഭിക്കുന്ന അവാർഡ് ചടങ്ങു വീക്ഷിക്കാൻ അവാർഡ് ചടങ്ങിൽ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. മകന് ലഭിച്ച ആദ്യത്തെ അവാർഡ് ലഭിച്ച നിമിഷം ഏറെ സന്തോഷത്തോടെ മൊബൈൽ കാമറയിൽ പകർത്തിയ എം എസ് ഭാസ്കർ എന്ന അച്ഛനെയാണ് ആ അവാർഡ് നിശയിൽ കാണാൻ കഴിഞ്ഞത്. ഏറെ ഹൃദ്യമായ രംഗങ്ങൾ ആയിരുന്നു അവ..

ആനുവേഴ്സറീ ഫങ്ക്ഷനുകളിൽ മക്കളുടെ പ്രോഗ്രാമുകൾ മൊബൈലിൽ ഷൂട്ട് ചെയ്തു സൂക്ഷിക്കുന്ന ഇരിക്കുന്ന മാതാപിതാക്കളെ പോലെയുള്ള എം എസ് ഭാസ്കറിന്റെ ഈ പ്രവർത്തിക്കു ഏറെ കൈയടികൾ ലഭിച്ചിരുന്നു. മകന്റെ വളർച്ച ഏറെ സന്തോഷത്തോടെ നോക്കിക്കാണുന്ന ഏതൊരച്ഛനും ഇതുപോലെ തന്നെയായിരിക്കും. അവർ എത്ര വളർന്നാലും അച്ഛനമ്മമാരുടെ കണ്ണുകളിൽ കുട്ടികൾ തന്നെയായിരിക്കും എന്നും ഈ നിമിഷങ്ങൾ നമുക്ക് കാണിച്ചു തരുന്നു…

Comments are closed.