പേട്ട കണ്ടു കൈയടിച്ചു തുള്ളിച്ചാടി ധനുഷും തൃഷയും – വീഡിയോ വൈറൽ!!വമ്പൻ പ്രതീക്ഷകളോടെ തീയേറ്ററുകളിൽ എത്തിയ പേട്ട ആ പ്രതീക്ഷകൾ സാധുകരിക്കുന്നവണ്ണമുള്ള ഒന്ന് തന്നെയായിരുന്നു. വിന്റേജ് രജനിയെ തിരികെ കൊണ്ടുവന്ന ചിത്രം ഗംഭീര പ്രതികരണമാണ് തീയേറ്ററുകളിൽ നേടുന്നത്. കഴിഞ്ഞ പത്തു വർഷങ്ങളിൽ അധികമായി രജിനിയിൽ നിന്ന് ലഭിക്കാത്ത തരത്തിലുള്ള ഒരു മാസ്സ് ചിത്രമാണ് പേട്ടയിലുടെ കാർത്തിക്ക് സുബ്ബരാജ് ഒരുക്കിയിരിക്കുന്നത്.

എല്ലാ തരത്തിലും ഒരു കമ്പ്ലീറ്റ് രജനി ഷോ ആയ ചിത്രത്തിനെ പ്രകീർത്തിച്ചു സെലിബ്രിറ്റികളും രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ഷോകളിൽ ഒന്ന് കാണാൻ ധനുഷും രജനികാന്തിന്റെ കുടുംബവും ചെന്നൈയിലെ ഒരു തിയേറ്ററിൽ എത്തിയിരുന്നു. തൃഷയും അവരോടൊപ്പം ഉണ്ടായിരിന്നു. ചിത്രത്തിലെ സീനുകൾ കണ്ടു തൃഷയും ധനുഷും തുള്ളി ചാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സിനിമ കണ്ടശേഷം എപ്പിക്ക് എന്നാണ് ധനുഷ് ട്വിറ്ററിൽ കുറിച്ചത്. 68 ആം വയസിലും പ്രസരിപ്പോടെ ചുറുചുറുക്കോടെ സ്ക്രീൻ നിറഞ്ഞു പെർഫോമ് ചെയ്യുന്ന രജനിയെ പ്രേക്ഷകർക്ക് ബോധിച്ച മട്ടാണ്. ആക്ഷൻ രംഗങ്ങളിലും, ഹ്യൂമർ, പ്രണയ രംഗങ്ങളിലും രജനിയിസം ആഘോഷിക്കപ്പെടുന്ന ചിത്രം തന്നെയാണ് പേട്ട..

Comments are closed.