പേട്ട എന്ത് കൊണ്ട് നോർത്ത് ഇന്ത്യയിൽ ഷൂട്ട് ചെയ്തു – കാർത്തിക്ക് സുബ്ബരാജിന്റെ മറുപടി!!പേട്ട എന്ന രജനികാന്ത് ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. മികച്ച റെസ്പോണ്സ് ആണ് ചിത്രത്തിന് ലഭിക്കുന്നത് എങ്ങു നിന്നും. പ്രേക്ഷകർക്ക് ഇഷ്ടമുള്ള പഴയ രജനി ചിത്രങ്ങളുടെ പാറ്റെർനിൽ കംപ്ലീറ്റ് മാസ് ചിത്രമായി ആണ് പേട്ട ഒരുക്കിയിരിക്കുന്നത്. ഒരു വലിയ താരനിരയാണ് രജനിക്ക് ഒപ്പം ഈ ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രം ഭൂരിഭാഗവും നോർത്ത് ഇന്ത്യയിലാണ് ഷൂട്ട് ചെയ്തത്. നോർത്ത് ഇന്ത്യ എന്ത്‌കൊണ്ടാണ് തിരഞ്ഞെടുത്തത് എന്നു കാർത്തിക്ക് സുബ്ബരാജ് ഒരു അഭിമുഖത്തിൽ പറയുന്നതിങ്ങനെ.

“എനിക്ക് റിയൽ ലൈഫ് ലൊക്കേഷനുകളിൽ ചിത്രം ഷൂട്ട് ചെയ്യണം എന്നുണ്ടായിരുന്നു. രജനി സാറിനെയും കൊണ്ട് സൗത്ത് ഇന്ത്യയിൽ അത്തരം ലൊക്കേഷനുകളിലേ ഷൂട്ടിംഗ് ഒരിക്കലും നടക്കാത്ത ഒന്നാണ്. കാരണം സൗത്ത് ഇന്ത്യയിൽ എങ്ങും അദ്ദേഹത്തിന് വലിയൊരു ഫാൻ ഫോളോവിങ്‌ ഉണ്ട്. പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ ഷൂട്ട് അപ്രാപ്യമാണ്. അതുകൊണ്ടാണ് ലക്ക്നോ, വാരാണസി, ഡേഹ്രാഡൂൺ എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്തത്, എന്നാൽ അവിടെ പോലും ബുദ്ധിമുട്ടുണ്ടായിരുന്നു.

എനിക്ക് സിനിമ റിയൽ ആക്കി ചിത്രീകരിക്കണമായിരുന്നു. സ്റ്റുഡിയോ സെറ്റ് പോലെ തോന്നുന്നത് എനിക്ക് താല്പര്യമുള്ള കാര്യമല്ല. Luknow ക്കു വളരെ ദൂരെ ഉള്ള ഗ്രാമമാണ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത് എന്നാൽ പതിയെ അവിടെ പോലും ആളുകൾ കേട്ടറിഞ്ഞു രജനി സാറിനെ കാണാൻ ആളുകൾ വന്നു തുടങ്ങി. ആൾത്തിരക്കിൽ ഷൂട്ട് ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു എന്നാൽ പോലും അത് സാധ്യമായി.”

Comments are closed.