പേട്ടയുടെ ബോക്സ് ഓഫീസ് വിജയം – സംവിധായകന് പ്രശംസകൾ ചൊരിഞ്ഞു രജനികാന്ത്!!!വിന്‍റ്റെജ് രജനിയെ തിരികെ കൊണ്ടുവന്നതിൽ കൈയടികൾ നേടുകയാണ് കാർത്തിക്ക് സുബ്ബരാജ് എന്ന ഡയറെക്ടർ. നല്ലൊരു സംവിധായകന് കീഴിൽ പ്രവർത്തിച്ചാൽ രജിനിസം വീണ്ടും ആഘോഷമാക്കപ്പെടും എന്ന് ഉറക്കെ വിളിച്ചു പറയുന്ന പേട്ട മാസിൽ ഏറെ മുന്നിൽ തന്നെയാണ്. ഒരു രജനികാന്ത് ആരാധകൻ ഏറെക്കാലമായി കാത്തിരുന്ന തരത്തിലെ ചിത്രം ബോക്സ് ഓഫീസിൽ മാജിക്ക് തീർത്തു മുന്നേറുകയാണ്.

ഈ 69 മതേ വയസിലും രജനികാന്ത് എന്ന സൂപ്പർസ്റ്റാർ നൽകുന്ന സ്ക്രീൻ പ്രെസെൻസ് അതി ഗംഭീരമാണ്. ഒരു മജിഷ്യനെ കണക്ക് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ചടുലത ഈ പ്രായത്തിലും എടുത്ത് പറയേണ്ട ഒന്നാണ്. യു എസ് ൽ ഡിസംബർ 22 മുതൽ വെക്കേഷൻ ആഘോഷിച്ചു കൊണ്ടിരുന്ന രജനികാന്ത് വ്യാഴാച്ച സിനിമയുടെ റീലിസിനോട് അനുബന്ധിച്ചു തിരികെ എത്തിയിരുന്നു. ഇന്നലെ അദ്ദേഹം ചിത്രം പ്രേക്ഷകർക്കോത്തു കാണുകയും ചെയ്തിരുന്നു.

സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തിനെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ ക്രെഡിറ്റും സംവിധായകൻ കാർത്തിക്ക് സുബ്ബരാജിനു അവകാശപ്പെട്ടത് എന്നാണ് രജനികാന്ത് പറഞ്ഞത്. യുവ സംവിധായകനെ പ്രശംസകൾ കൊണ്ട് മൂടാനും അദ്ദേഹം മറന്നില്ല. “ഫാൻസിനു ചിത്രം ഇഷ്ടമായെന്നു അറിഞ്ഞു, അവരുടെ സന്തോഷം എന്റെയും കൂടെയാണ്. ഈ വിജയത്തിന്റെ ക്രെഡിറ്റ് കാർത്തിക്കിന് അവകാശപ്പെട്ടതാണ് “രജനിയുടെ വാക്കുകൾ ഇങ്ങനെ…

Comments are closed.