പിസ്സക്ക് ശേഷം വന്ന ഫോൺ കോൾ ജീവിതം മാറ്റിമറിച്ചു – കാർത്തിക്ക് സുബ്ബരാജ്!!ഷോർട് ഫിലിമുകളുടെ ലോകത്തിൽ നിന്നും സിനിമയിൽ എത്തിയ സംവിധായകനാണ് കാർത്തിക്ക് സുബ്ബരാജ്. ആദ്യ ചിത്രം മുതൽ തന്നെ ഹിറ്റുകൾ ഒരുക്കിയ കാർത്തിക്ക് സുബ്ബരാജിന്റെ പുതിയ ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പേട്ട എന്ന ആ ചിത്രം തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ഉള്ള താരത്തിന്റെ ചിറകിലേറി ആണ് പുറത്തു വരുന്നത്. അതെ രജനി, വിന്റേജ് രജനികാന്തിന്റെ കാലിബർ വർഷങ്ങൾക്ക് ശേഷം സ്‌ക്രീനിൽ കാണികൾക്ക് കാഴ്ചയുടെ വിരുന്നാകുന്നു. പേട്ട അടുത്ത കാലത്തു പുറത്തു വന്ന നല്ല മാസ്സ് എന്റെർറ്റൈനെറുകളിൽ ഒന്നാണ്..

നാലയിൻ എർക്കുന്നർ എന്ന ഷോർട് ഫിലിം കോമ്പറ്റീഷനിലൂടെ ആണ് കാർത്തിക്ക് സുബ്ബരാജ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യം കാർത്തിക്ക് എഴുതിയ സ്ക്രിപ്റ്റ് ജിഗർതണ്ടയാണ്. പിന്നീട് അതിന്റെ ബജറ്റ് പ്രശ്നങ്ങൾ കാരണം നിർമ്മാതാക്കൾ പലരും ആ തിരക്കഥ ഒഴിവാക്കി വിട്ടു. ഒടുവിൽ അക്കാലത്തു പുതുമുഖങ്ങളെ വളരെയധികം സപ്പോർട്ട് ചെയ്തിരുന്ന സി വി കുമാറിന്റെ അടുത്ത് പിസ എന്ന ലോ ബജറ്റ് സിനിമയുമായി കാർത്തിക്ക് എത്തി. പിന്നെ ചരിത്രമാണ്. ഇന്നിപ്പോൾ അയാളുടെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. തലൈവർക്ക് ഒപ്പം ഒരു സിനിമ. കാർത്തിക്ക് സുബ്ബരാജ് സത്യമായ തന്റെ സ്വപ്നത്തെ പറ്റി പറയുന്നതിങ്ങനെ..

“പിസ റീലീസ് കഴിഞ്ഞു അപ്രതീക്ഷിതമായി എനിക്ക് ഒരു ഫോൺ കാൾ വന്നു. രജനി സാർ ആയിരുന്നു അത്. പിസ കണ്ട ശേഷം ആരോടോ ചോദിച്ചു എന്റെ നമ്പർ സംഘടിപ്പിച്ചു വിളിച്ചതാണ്. ഞാൻ വലിയൊരു തലൈവർ ആരാധകനാണ്, അദ്ദേഹം വിളിച്ച നിമിഷം വിശ്വസിക്കാൻ പോലും പറ്റിയില്ല. സിനിമയെ പറ്റി അദ്ദേഹം നല്ലത് പറഞ്ഞു. അത് എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് ആയിരുന്നു. ലിംഗയുടെ സെറ്റിൽ വച്ച് പിന്നീട് ഒരു ദിവസം കണ്ടു.

അത് കഴിഞ്ഞുള്ള കാഴ്ചയിൽ വച്ച് ജിഗർത്തണ്ടയിലെ ബോബി സിംഹയുടെ അസോൾട് സേതു രജനി സാറിനെ മനസ്സിൽ കണ്ടു എഴുതിയതാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ മറുപടി ” എന്ത് കൊണ്ട് അത് നേരത്തെ ആ കഥ എന്നോട് പറഞ്ഞില്ല, ഞാൻ ആ വേഷം ഉറപ്പായും ചെയ്തേനെ ” എന്നാണ്. രജനി സാറിൽ നിന്ന് ഇങ്ങനൊരു മറുപടി എന്നെ അത്ഭുതപ്പെടുത്തി. അത് കഴിഞ്ഞു എന്നോട് അദ്ദേഹം നല്ലൊരു സ്ക്രിപ്റ്റ് അദ്ദേഹത്തിനായി കൊണ്ട് വരാൻ പറഞ്ഞു. എന്റെ സ്വപ്നം ആയിരുന്നു അത്…”

Comments are closed.