നിങ്ങൾ വിചാരിക്കുന്ന മറുപടി പറയാൻ അല്ല ഞാനുള്ളത് !! ചൊറിയാൻ വന്ന റിപ്പോർട്ടറെ പഞ്ഞിക്കിട്ടു വിജയ് സേതുപതിയുടെ വാക്കുകൾ

0
273

ജേർണലിസം എന്ന വാക്കിനോട് സെന്സേഷണിലിസം എന്ന വാക്കു കൂടെ ചേർത്ത് പറയേണ്ടതായി ഉണ്ട്. പുതിയ വാർത്തകൾ സൃഷ്ടിക്കാനും പലതും വളച്ചൊടിക്കാനും പല ജേര്ണലിസ്റ്റുകളും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ളവരുടെ ചോദ്യങ്ങളിൽ കുടുങ്ങി പോകുന്നവരുമുണ്ട്. എന്നാൽ നടൻ വിജയ് സേതുപതി അങ്ങനെ ഒരാളല്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. സംവിധായകൻ ചേരന്റെ ബർത്ഡേ പാർട്ടിക്ക് എത്തിയപ്പോഴാണ് വിജയ് സേതുപതിയെ ചൊടിപ്പിച്ച സംഭവം ഉണ്ടായത്.

തമിഴ് സിനിമയിലെ നിർമ്മാതാക്കളെ സംബന്ധിക്കുന്ന പ്രശ്ങ്ങളെ പറ്റി പാർട്ടിക്കെത്തിയ വിജയ് സേതുപതിയോട് റിപോർട്മാർ ചോദിച്ചു. നിർമ്മാതാക്കളുടെ മുകളിൽ ഫണ്ടേഴ്സ് ചുമത്തുന്ന പലിശ കണക്കിന്റെ പ്രശ്നങ്ങളും ഒടുവിൽ സിനിമ പുറത്തിറങ്ങാൻ ആകാതെ ഇരിക്കുന്ന അവസ്ഥയും എല്ലാം 96 എന്ന വിജയ് സേതുപതി സ്വന്തം കൈയിൽ നിന്ന് കാശ് കൊടുത്തു പുറത്തിറക്കിയ സംഭവത്തിലൂടെ തുടങ്ങിയ ചോദ്യങ്ങളുടെ ഒടുവിൽ, ഒരു റിപ്പോർട്ടർ വിജയ് സേതുപതിയോട്, “പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അല്ലെ ഇതിനു കാരണക്കാർ എന്ന് ചോദിച്ചപ്പോൾ മുതലാണ് ചൂടേറിയ വാഗ്‌വാദങ്ങൾ തുടങ്ങിയത്.

അങ്ങനെ അവരെ കുറ്റം പറയുന്നത് എങ്ങനെ എന്ന് ചോദിച്ച വിജയ് സേതുപതി ലോൺ കൊടുത്തവരും വാങ്ങിയവരും തമ്മില്ലുള്ള വിഷയത്തെ പറ്റി അവർക്ക് എങ്ങനെ പറയാനാകും എന്ന് ചോദിച്ചു. സോൾവ് ആകാതെയുള്ള ഇത്തരം നിരവധി പ്രശനങ്ങളുണ്ട് എന്ന് പറഞ്ഞു. എന്നാൽ റിപോർട്ടർ നിർമ്മാതാക്കളുടെ സംഘടനയുടെ പിടിപ്പ് കേടാണിത് എന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ആണ് വിജയ് സേതുപതി ക്ഷുഭിതനായത്.

നിങ്ങൾ എന്റെ വായിൽ നിന്ന് നിങ്ങൾക് വേണ്ട ഒരു ഉത്തരം പറയിപ്പിക്കാനും വിവാദങ്ങൾ സൃഷ്ടിക്കാനും ആണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞ വിജയ് സേതുപതി മൈക്കുകൾ താഴ്ത്താൻ പറഞ്ഞിട്ട് പരസ്യമായ വാഗ്‌വാദത്തിൽ എത്തി. ” നിങ്ങൾക്ക് അവിടത്തെ പ്രശ്ങ്ങളെ പറ്റി അറിയണമെങ്കിൽ അതിനുള്ളിൽ എത്തണം എന്നും പ്രൊഡ്യൂസഴ്സ് അസോസിയേഷന് ഉള്ളിൽ ചെന്ന് അതിനെ പറ്റി ഒരു സ്റ്റോറി ചെയ്യൂ “എന്നും പറഞ്ഞു, കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ എന്റെ ഓഫീസിലേക്ക് വാ അവിടെ വച്ച് നമുക്ക് ഒരു മണിക്കൂർ സംസാരിക്കാം എന്ന് ഒരു മാസ്സ് പഞ്ച് മറുപടിയോടെ ആണ് വിജയ് സേതുപതി നിർത്തിയത്.