തല അജിത്തിന്‍റെ നേര്‍കൊണ്ട പാര്‍വൈ!!!കിടിലന്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി!!!



വിനോദ് എച്, രണ്ടു സിനിമ കൊണ്ട് തന്നെ തമിഴ് സിനിമയിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന സംവിധായകരിൽ ഒരുവൻ. ചതുരംഗ വേട്ടൈ എന്ന ആദ്യ ചിത്രം തമിഴിലെ ആദ്യ കോൺ മൂവി ആയി പുറത്തു വന്നപ്പോൾ രണ്ടാം ചിത്രം ധീരൻ അധികാരം ഒന്ട്രൂ തമിഴിൽ അടുത്തിടെ പുറത്തു വന്ന ഏറ്റവും മികച്ച ക്രൈം ത്രില്ലെർ എന്ന പേരാണ് നേടിയത്..

ഇപ്പോൾ തമിഴ് സിനിമ ലോകത്തു നിന്ന് എത്തുന്ന അടുത്ത വാർത്തകള്‍ നമ്മള്‍ കേട്ടതാണ് , വിനോദ് അടുത്ത ചിത്രം ചെയുന്നത് തല അജിത്തിനൊപ്പം ആണെന്നത്. വിശ്വാസം എന്ന സിരുതൈ ശിവ ചിത്രത്തിന് ശേഷം ഒരുങ്ങുന്ന സിനിമയായാണ് നേര്‍കൊണ്ട പാര്‍വൈ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സിരുതൈ ശിവ നാലാം തവണ തുടർച്ചയായി ഒന്നിക്കുന്ന വിശ്വാസം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഒരു ഫാമിലി എന്റെർറ്റൈനെർ ആയ വിശ്വാസത്തിനു വേണ്ടി ബ്ലാക്ക് ആൻഡ് പെപ്പർ സ്റ്റൈൽ അടുത്തിടെ തല അജിത് മാറ്റിയിരുന്നു.

Comments are closed.