തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ മൂന്നാമത്തെ തമിഴ് ചിത്രമായി മെർസൽ

0
215

അറ്റ്ലീ ഒരുക്കിയ മെർസൽ ഉയർത്തിയ വിവാദങ്ങൾ അടങ്ങുന്നില്ലെങ്കിലും കളക്ഷൻ അതിനിരട്ടിയായി കുതിക്കുകയാണ്, വെറും നാലാം ദിനം നൂറു കോടി കളക്ഷൻ നേടിയ ചിത്രം, ഏറ്റവും വേഗത്തിൽ തമിഴ്‌നാട്ടിൽ നിന്ന് അമ്പതു കോടി നേടുന്ന ചിത്രമാണ്. എഴുപത്തി അഞ്ചു കോടി രൂപയ്ക്ക് മേലെയാണ് റീലിസിനു ആറു നാളുകൾക്കുള്ളിൽ ചിത്രം നേടിയത്.

ആദ്യ ദിനത്തിൽ തന്നെ കബാലി നേടിയ 21. 5 കോടി എന്ന കളക്ഷൻ റെക്കോർഡ് കടത്തി വെട്ടിയ ചിത്രം, കേരളത്തിലും മികച്ച പ്രകടനമാണ് നടത്തുന്നത്. നാലാം ദിനത്തിൽ സൂര്യയുടെ 24 നേടിയ കേരളത്തിലെ കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രം വിജയ്‌യുടെ ഏറ്റവും വലിയ പണം വാരി പടമാകുകയാണ്. തമിഴ്‌നാട്ടിൽ കളക്ഷന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത് ഇപ്പോൾ മെർസൽ എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കളക്ഷന്റെ കാര്യത്തിൽ മെർസലിന് മേലിൽ ഇനി ഉള്ളത് ബാഹുബലി തമിഴ് പതിപ്പും എന്തിരനുമാണ്. ഈ രീതിയിലെ സ്റ്റഡി കളക്ഷൻ ചിത്രത്തിന് നിലനിർത്താമെങ്കിൽ നിഷ്പ്രയാസമായി മെർസലിന് ഈ രണ്ടു ചിത്രങ്ങളുടെയും മുന്നിലെത്താം