കരണും തമിഴ് ട്രോൾ ലോകത്തെ വൈറൽ “ഷ്രൂവും “

0
134

കരൺ, പല മലയാളികൾക്കും ഈ നടനെ ബാലതാരമായി ഉള്ള പ്രകടനങ്ങളിലൂടെ അറിയാമായിരിക്കും. എന്നാൽ യൗവനത്തിൽ എത്തിയപ്പോൾ കരൺ മലയാളത്തിൽ നിന്ന് തമിഴിലേക്ക് തന്റെ തട്ടകം മാറ്റി. ഇനിയും മനസിലായില്ലെങ്കിൽ ഒരു കഥാപാത്രം പറയാം ഇണ എന്ന ചിത്രത്തിലെ നായകൻ വിനോദ്. തമിഴിൽ 90 കളിൽ എത്തിയ കരൺ ഒരു അത്രകണ്ട് ശോഭിച്ചില്ല, ഇടയ്ക്കിടെ മാത്രം ഓരോ സിനിമകളിൽ എത്തിയിരുന്ന കരൺ ഇതിനിടെ ഇസ്ര എന്ന മലയാളം ചിത്രത്തിലും വേഷമിട്ടു.

വലിയ താര പൊലിമ ഉള്ള ജീവിതം ഒന്നും അല്ലെങ്കിലും ഇന്ന് തമിഴ്‌നാട്ടിലെ സോഷ്യൽ മീഡിയ, ട്രോൾ വൃത്തങ്ങളിലെ താരമാണ് കരൺ. നമ്മുടെ ട്രോൾ ലോകത്തു മണവാളനും, ദശമൂലവും ഒക്കെയാണ് താരങ്ങളെങ്കിൽ അവിടെ അത് കരൺ ആണ്. ട്രോൾ ലോകത്തു കരൺ താരമായത് എങ്ങനെ എന്നല്ലേ. 1996 ൽ കരണും ഇന്നത്തെ സൂപ്പർസ്റ്റാർ വിജയ്‍യും ഒന്നിച്ചു അഭിനയിച്ച കോയമ്പത്തൂർ മാപ്പിളൈ എന്ന ചിത്രത്തിലെ കരണിന്റെ കഥാപാത്രത്തിന്റെ ബാക് ഗ്രൗണ്ട് മ്യൂസിക് ആണ് വർഷങ്ങൾക്ക് ശേഷം കരണിനെ ട്രോൾ ലോകത്തു ഹിറ്റാക്കിയത്.

ഷ്രൂവ്.. എന്ന അലർച്ചയോടെ ഉള്ള ആ മ്യൂസിക് വർഷങ്ങൾക്ക് ശേഷം ട്രോളന്മാർ വൈറലാക്കി, അതുവഴി കരൺ താരവുമായി. തമിഴ് ട്രോൾ ലോകത്തെ മെയിൻ മീം ആണ് ഇപ്പോൾ ഷ്രൂവ്. സംഭവം ഈ ട്രോളുകൾ തന്നെ കളിയാക്കുന്നത് ഒക്കെ ആണെങ്കിലും കരണിനു അതിൽ തെല്ലും പരിഭവമില്ല. ഇത്രയും കാലത്തേ അഭിനയ ജീവിതത്തിനു ഒടുവിൽ എങ്കിലും ആളുകൾ തന്നെപ്പറ്റി ചർച്ച ചെയ്യുന്നത് വലിയ കാര്യമാണെന്ന് കരൺ പറയുന്നു