ഒത്തയടി പാതയിലെ…..സോഷ്യൽ മീഡിയയിൽ എങ്ങും ട്രെൻഡിങ് ആയ ഗാനം ഒരുക്കിയത് ഒരു മലയാളി…

0
207

ശിവകാർത്തികേയൻ നിർമ്മിച്ച ചിത്രമാണ് കനാ. ഒരു വനിതാ ക്രിക്കറ്റെറുടെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷും, സത്യരാജും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഗായകനായ അരുൺരാജ് കാമരാജ് ആദ്യമായി സംവിധായകനായ ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ ഹിറ്റ് ആയിരുന്നു. വമ്പൻ താര നിര ഒന്നും ഇല്ലാതിരുന്നിട്ടും ഗംഭീര റെസ്പോൺസ് ആണ് ചിത്രം നേടിയത്.

ചിത്രത്തിനേക്കാളും ഹിറ്റായത് ഒരുപക്ഷെ അതിലേ പാട്ടുകൾ തന്നെയായിരിക്കണം. ശിവകാർത്തികേയന്റെ മകൾ ആരാധന പാടിയ വായാടി പെത്ത പുള്ളൈ, അനിരുദ്ധ് രവിചന്ദർ പാടിയ ഒത്തയടി പാതയിലെ എന്നി ഗാനങ്ങൾ മാസങ്ങളായി ഹിറ്റ് ചാർട്ടിലാണ് ഉള്ളത്. ഇതിൽ ഒത്തയടി പാതയിലെ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ടിക്ക് ടോക്കിലൂടെയും മറ്റും വൈറലാണ്. ഇനി അധികമാർക്കും അറിയാത്ത ഒരു കാര്യം പറയാം. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നൽകിയത് ഒരു മലയാളിയാണ് ദീബു നൈനാൻ തോമസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സംവിധായകൻ അരുൺരാജിന്റെയും ശിവകാർത്തികേയന്റേയും അടുത്ത സുഹൃത്താണ് അദ്ദേഹം.

ദിബു ഒരു കോട്ടയം സ്വദേശിയാണ്. മലയാളത്തിലും ദിബു സംഗീതം ഒരുക്കിയിട്ടുണ്ട്, സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമക്ക് വേണ്ടി. തമിഴിൽ ചെയ്ത മരഗത നാണയം എന്ന ചിത്രത്തിലെ ട്രാക്കുകൾ ഹിറ്റായതോടെ ആണ് ദിബു അവിടെ ശ്രദ്ധിക്കപ്പെട്ടത്. നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം മ്യൂസിക് നൽകിയിട്ടുണ്ട്. ടിക് ടോക്ക് വിഡിയോകളിലൂടെ തരംഗമായ ഗാനം ഒരുക്കിയത് ഒരു മലയാളി ആണെന്നതിൽ നമുക്ക് അഭിമാനിക്കാം