ഒടുവിൽ ഉറപ്പിച്ചു!!!അജിത്തിന്റെ മങ്കാത്ത 2 വരുന്നു!!

0
150

തല അജിത്തിന്റെ ആരാധക വൃന്ദം വർധിപ്പിച്ച ഒരു ചിത്രം തന്നെയാണ് മങ്കാത്ത. നായകനെന്നോ വില്ലനെന്നോ ഒരു തരം തിരിവ് നൽകാതെ വെങ്കട് പ്രഭു ഒരുക്കിയ ചിത്രത്തിലെ അജിത്തിന്റെ വിനായക് മഹാദേവ് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റുകളിൽ ഒന്നാണ്. 2011 ൽ റീലീസായ ചിത്രം ഒരു വമ്പൻ വിജയമായിരുന്നു. ആക്ഷൻ കിംഗ് അർജുൻ സർജയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോളിതാ വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങും എന്നറിയുന്നു..

ഒരു പൊതു ചടങ്ങിനിടെ സംവിധായകൻ വെങ്കട് പ്രഭു തന്നെയാണീ കാര്യം പ്രേക്ഷകരെ അറിയിച്ചത്. താൻ ഇപ്പോൾ ചെയ്യുന്ന മാനാട് എന്ന ചിത്രത്തിന് ശേഷം മങ്കാത്ത 2 വിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് അദ്ദേഹം കടക്കും എന്നും അറിയിച്ചു. സിമ്പു നായകനാകുന്ന ചിത്രമാണ് മാനാട്. മുൻ വെങ്കട് പ്രഭു ചിത്രങ്ങളിൽ നിന്ന് വിഭിന്നമായി ഒരു പൊളിറ്റിക്കൽ സിനിമ ആയിരിക്കും ഇതെന്നും പറയപ്പെടുന്നു. ചടങ്ങിനിടെ മങ്കാത്ത 2 വിനെ പറ്റി സംസാരിച്ച വെങ്കട് പ്രഭുവിന്റ വാക്കുകൾ ഇങ്ങനെ…

“ഒരുപാട് തല ഫാൻസ്‌ ഈ കൂട്ടത്തിൽ ഉണ്ടെന്നു എനിക്കറിയാം, ഞാനിന്നു സന്തോഷവാൻ ആണ് എന്തെന്നാൽ മങ്കാത്ത 2 വിനെ പറ്റി ഞാൻ നിങ്ങളോട് പറയാൻ പോകുകയാണ്. എനിക്കറിയാം ഒരുപാട് എക്സ്പെക്റ്റേഷൻ ഉള്ള സിനിമയാണ്. അത് കൊണ്ട് തന്നെ എനിക്ക് ഒരു പേടിയുമുണ്ട്. എന്തായാലും തല അജിത്തിനൊപ്പം ആയിരിക്കും എന്റെ അടുത്ത ചിത്രം. അതിന്റെ ജോലികൾ നടന്നുവരുകയാണ്. അത് മങ്കാത്ത 2 വിലേക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു…”