ഈ താരത്തിനു വിജയ് സേതുപതി തിരക്കഥാകൃത്താകുന്നു!!!

0
104

വിജയ് സേതുപതി, സിനിമയെ സ്വപ്നം കാണുന്ന ഏതൊരാൾക്കും ഈ മനുഷ്യന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. ഷോർട് ഫിലിമുകളുടെ ലോകത്തു നിന്ന് സിനിമ ലോകത്തു എത്തിയ വിജയ് സേതുപതി ഇന്ന് തമിഴിലെ ഏറ്റവും മുൻനിര നടന്മാരിൽ ഒരാളാണ്. പ്രേക്ഷകർ മക്കൾ സെൽവൻ എന്ന് വിളിക്കുന്ന വിജയ് സേതുപതി പ്രകടന ഭദ്രതയാർന്ന വേഷങ്ങളിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഓരോ സിനിമകൾക്ക് ഒത്തു അദ്ദേഹത്തിന്റെ ആരാധക വൃന്ദത്തിന്റെ വലിപ്പവും ഏറുന്നു.

വിജയ് സേതുപതി ഇനി ഒരു തിരക്കഥാകൃത്തും കൂടെ ആകുകയാണ്. രാക്ഷസൻ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിഷ്ണു വിശാലിന്റെ ചിത്രത്തിനാണു വിജയ് സംഭാഷണവും തിരക്കഥയും ഒരുക്കുന്നത്. വിഷ്ണു വിശാലിനൊപ്പം വിക്രാന്തും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും. വിക്രാന്തിന്റെ സഹോദരൻ സഞ്ജീവ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

സഞ്ജീവിൽ നിന്നും കഥ കേട്ട ശേഷം അതിനു തിരക്കഥ ഒരുക്കാൻ ഉള്ള അവസരം വിജയ് സേതുപതി ചോദിച്ചു വാങ്ങിക്കുക ആയിരുന്നു. വിക്രാന്ത് ആണ് വിജയ് സേതുപതി തന്റെ ചിത്രത്തിന് തിരക്കഥ ഒരുക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. Ccl ക്രിക്കറ്റിലെ മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു വിഷ്ണു വിശാലിന്റെയും വിക്രാന്തിന്റെയും. ഓൺ സ്ക്രീനിലും ഈ കൂട്ടുകെട്ട് ഇനി കാണാം.