ഇളയദളപതി വിജയ്‌യെ പ്രശംസിച്ചു തല അജിത്!!

0
69

തമിഴകത്ത് ഏറെ ആരാധകരുള്ള രണ്ടു താരങ്ങളാണ് വിജയ്യും അജിത്തും. കാര്യം ഇരുവരുടെയും ആരാധകർ തമ്മിൽ എപ്പോഴും തല്ലും ബഹളവും ഒക്കെ ആണെങ്കിലും ഇരു താരങ്ങളും പരസ്പരം വലിയൊരു സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. ഒരുമിച്ചു പല പൊതു വേദികളിലും ഇവർ ഒരുമിച്ചു എത്തിയിട്ടുമുണ്ട്. ഇരുവരുടെ കുടുംബങ്ങൾ തമ്മിലും നല്ലൊരു ബന്ധമാണ് ഉള്ളത്. അജിത്തും വിജയ്യും ഒന്നിക്കുന്ന ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ…

അടുത്തിടെ അജിത് വിജയ്യെ പ്രശംസിച്ചതിനെ പറ്റിയുള്ള വാർത്തകൾ ഇപ്പോൾ കോളിവുഡ് മാധ്യമങ്ങളിൽ നിറയുകയാണ്. വിജയ്‌യുടെ നൃത്തത്തെ പറ്റിയാണ് അജിത് പ്രശംസിച്ചിരിക്കുന്നത്. സിനിമ താരം രമേശ് തിലക് ആണ് ഈ കാര്യം പുറത്തു വിട്ടത്. അടുത്തിടെ രമേശ് തിലക് ഒരു അജിത് ചിത്രത്തിൽ വേഷമിട്ടിരുന്നു…

ഷൂട്ടിങ്ങിനിടെ ഒഴിവ് വന്ന ഒരു നേരത്തു രമേശിനെ അജിത് കാരവാനിലേക്ക് ക്ഷണിച്ചിരുന്നു. ഇരുവരും സമയം ചിലവിടുന്നതിനിടെ ടി വി യിൽ വിജയ് അഭിനയിച്ച തെറി എന്ന ചിത്രത്തിലെ ഗാന രംഗം കാണിച്ചു. അതിലെ വിജയ്‌യുടെ നൃത്തം കണ്ടാണ് അജിത് വിജയ്‌യെ പ്രശംസിച്ചത് എന്ന് രമേശ് തിലക് പറയുന്നു. വിജയ്‌യുടെ നൃത്ത വൈഭവത്തെ വാ തോരാതെ അജിത് പ്രശംസിച്ചെന്നും, വിജയ്യുടെ നൃത്ത പാടവത്തെ എത്ര പ്രശംസിച്ചാലും മതിയാകിലെന്നും അദ്ദേഹം പറഞ്ഞതായി രമേശ് പറയുന്നു…