അൻപതാം ദിനത്തിലും തിയേറ്റർ നിറച്ചു വിശ്വാസം – ഇപ്പോഴും 125 സ്‌ക്രീനുകളിൽ – വീഡിയോ കാണാം

0
107

അജിത്തിന്റെ വിശ്വാസവും രജനികാന്തിന്റെ പേട്ടയും ഒരേ ദിവസമാണ് റീലീസ് ആയത്. രണ്ടിനും തരക്കേടില്ലാത്ത അഭിപ്രായങ്ങളും വന്നിരുന്നു. ആദ്യ ആഴ്ചകളിൽ പേട്ട ഓവർ ആൾ കളക്ഷനിൽ മുന്നിട്ട് നിന്നെങ്കിലും ഇപ്പോൾ അഞ്ചാം വാരത്തിലെത്തുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 130 കോടി രൂപയാണ് നേടിയത്. പേട്ടയെക്കാൾ ബഹുദൂരം മുന്നിലാണ് ഈ കളക്ഷൻ. തമിഴ്‌നാട്ടിൽ നിന്ന് 158 കോടി രൂപ നേടിയ ബാഹുബലി 2 വിന്റെ റെക്കോർഡ് ആണ് ഇനി ചിത്രത്തിന് മുന്നിലുള്ളത്. തമിഴ് സിനിമയിലെ ഇൻഡസ്ട്രിയൽ ഹിറ്റായി വിശ്വാസം മാറിയിട്ടുണ്ട്.

ചെന്നൈ രോഹിണി തിയേറ്ററിൽ ചിത്രത്തിന്റെ അൻപതാം ദിനം അടുത്തിടെ ആഘോഷിക്കുകയുണ്ടായി. അൻപതു ദിനങ്ങൾ പിന്നിടുമ്പോഴും 125 സെന്ററുകളിൽ ഇപ്പോഴും ചിത്രം തുടരുന്നുണ്ട്. അൻപതാം ദിനത്തിലും ചിത്രത്തിന്റെ കാണികൾ ആദ്യ ദിനങ്ങളുടേതിന് സമമാണ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പുറത്തു വിട്ടിട്ടുണ്ട്. എട്ടാം വാരത്തിലും തിയേറ്റർ ഒക്കുപൻസിയുടെ കാര്യത്തിൽ വിശ്വാസം മാജിക് തീർക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ഒരു ഫാമിലി എന്റെർറ്റൈനെറ് എന്നത് തന്നെയാണ് വിശ്വാസത്തിന്റെ പേട്ടയെക്കാൾ മുന്നോട്ട് നയിച്ചത്. ആദ്യ ദിനങ്ങളിൽ പേട്ട മുന്നിട്ട് നിന്നെങ്കിലും ലോങ്ങ് റൺ വിജയം വിശ്വാസത്തിനു തന്നെയാണ്. ഒരു വമ്പൻ ചിത്രത്തിനോടൊപ്പം പുറത്തിറങ്ങി ഇൻഡസ്ട്രിയൽ ഹിറ്റ് ആയത് തല അജിത്തിന്റെ ഫാൻ ബൈസ് ശക്തി കാണിക്കുന്നു അതും ഒരു തലൈവർ സിനിമ. ചിത്രത്തിന്റെ ഓവർ ആൾ കളക്ഷൻ 250 കോടിയോട് അടുക്കുകയാണ്. ഇന്നലെ 400 സ്‌ക്രീനുകളിൽ ചിത്രത്തിന്റെ തെലുങ്ക് ഡബ് വേർഷൻ റീലീസ് ചെയ്തിരുന്നു..