അമ്മുവിൻറെ ബര്‍ത്ത്ഡേ ഡ്രസ്സ്, സഞ്ജനയുടെ നെറ്റിയിലെ പൊട്ട് !! രാക്ഷസനിലെ ബ്രില്ലിയൻസുകൾഅടുത്തിടെ തമിഴിൽ പുറത്തു വന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു രാക്ഷസൻ. താര ബാഹുല്യം അത്രയും ഇല്ലായിരുന്നെങ്കിൽ പോലും തിരക്കഥയുടെയും മേക്കിങ്ങിന്റെയും ക്വാളിറ്റി കൊണ്ടാണ് ചിത്രം അതി ഗംഭീര വിജയമായത്. ഷോർട് ഫിലിമുകളിലൂടെ സിനിമയിലെത്തിയ രാം കുമാര് സംവിധാനം ചെയ്ത ചിത്രം സമീപകാലത്തു പുറത്തു വന്ന ഏറ്റവും നല്ല ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ്. പ്രേക്ഷകനെ എഡ്ജ് ഓഫ് ദി സീറ്റിൽ ഇരുത്തുന്ന കഥാഗതി പ്രശംസനീയമായിരുന്നു. ഒരു സീരിയൽ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്.

ഒരു സിനിമ ഒരുക്കുമ്പോൾ നല്ല സംവിധയകന്റെ ക്വാളിറ്റി വെളിപ്പെടുന്നത് രംഗങ്ങളിലെ ഡീറ്റൈലിംഗ് കൊണ്ട് തന്നെയാണ്. ഒരുപക്ഷെ പ്രേക്ഷകന് ആദ്യ കാഴ്ചയിൽ പ്രേക്ഷകന് മനസിലാകാത്ത തരത്തിലുള്ള എന്നാൽ അങ്ങേയറ്റം ബ്രില്യന്റായ ഒരുപിടി രംഗങ്ങളുണ്ട് രാക്ഷസനീൽ. ഒരു സീൻ ഡീറ്റൈൽ ചെയ്യുന്നതിലെ മിടുക്ക് സംവിധായകന്റെ ബ്രില്യൻസ് എന്ന് തന്നെ വിശേഷിപ്പിക്കാം. രാക്ഷസനിലെ അത്തരം ബ്രില്യൻസ് നിറഞ്ഞ സീനുകളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അമ്മുവിൻറെ ബെർത്ഡേ ഡ്രസ്സ്, അമുദയുടെ യൂണിഫോം, സഞ്ജനയുടെ നെറ്റിയിലെ പൊട്ട് എന്നിങ്ങനെ ഗംഭീരവും അതെ സമയം പ്രേക്ഷകന് ശ്രദ്ധിക്കാത്തതുമായ ഒരുപാട് ഡീറ്റൈലിങ്ങുകൾ ചിത്രത്തിലുണ്ട്. കേരളത്തിലും വലിയ ഫാൻ ഫോളോവിങ് ഉള്ള രാക്ഷസനിലെ ബ്രില്യൻസ് ചർച്ച ചെയ്യുന്ന വീഡിയോ കേരളത്തിലെ പ്രേക്ഷകരുടെ ഇടയിലും വൈറലാണ്.

Comments are closed.