അജിത്തിന്റെ വിശ്വാസം!!!കിടിലന്‍ ട്രൈലര്‍ കാണാം!!!



അജിത് ശിവ ചിത്രം വിശ്വാസത്തിന്റെ ട്രൈലെര്‍ പുറത്തിറങ്ങി. അജിത്തും ശിവയും നാലാം തവണ ഒന്നിക്കുന്ന ചിത്രത്തിലെ നായിക നയൻ‌താര ആണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രൈലെര്‍ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസം 2019 പൊങ്കലിന് റിലീസിനെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്…ട്രൈലെര്‍ കാണാം..

Comments are closed.