ഉണ്ണിമുകുന്ദന്റെ കരിയർ ബെസ്റ്റ്!! മേപ്പടിയാൻ റിയലിസ്റ്റിക് ത്രില്ലർ!!റിവ്യൂ

0
7913

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രത്തിന്റെ റീലീസ് 180 സെന്ററുകൾക്ക് മുകളിൽ ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാവ്, സംവിധാനം വിഷ്ണു മോഹൻ.

ഏറെ പ്രതീക്ഷ സമ്മാനിച്ചാണ് ഉണ്ണി മുകുന്ദൻ തന്റെ സിനിമ കരിയറിനു തുടക്കമിടുന്നത്. ബോംബെ മാർച്ച്‌ 12 എന്ന കന്നി ചിത്രത്തിലെ ഉണ്ണിയുടെ പ്രകടനം ഏറെ മികവുറ്റത് ആയിരുന്നു. പിന്നീട് പല സിനിമകളിലും പ്രതിഭയുടെ മിന്നലാട്ടം ഉണ്ണി പുറത്തെടുത്തെങ്കിലും, പൊട്ടൻഷ്യലിനൊത്ത്‌ ഉള്ള ഒരു വേഷം അന്യമായിരുന്നു. ആ രീതിയിൽ ചിന്തിക്കുമ്പോൾ ഉണ്ണി മുകുന്ദന്റെ കരിയർ ചെയ്ഞ്ച് ചെയ്യാനുള്ള സ്റ്റഫ് മേപ്പടിയാൻ എന്ന സിനിമയിലുണ്ടെന്നു പറയണം. പ്രകടനം കൊണ്ടും ഉണ്ണി ഏറെ കൈയടി നേടുന്നുണ്ട്.

വളരെ യൂണിവേഴ്സൽ ആയ വസ്തു സംബന്ധമായ ഒരു കച്ചവടത്തിന്റെ ക്യാൻവാസിൽ നിന്നുള്ള ഒരു കഥയാണ് ചിത്രം പറയുന്നത്.എത്രയും പെട്ടന്ന് പണം ഉണ്ടാക്കണം എന്നുള്ള മനുഷ്യന്റെ ആർത്തിയും, ബ്യുറോക്രസിയുടെ നീരാളി പിടുത്തത്തിൽ പെട്ടുപോകുന്ന മനുഷ്യരെ പറ്റിയുമെല്ലാം ചിത്രം പറയുന്നു.നിസാര സംഭവങ്ങൾക്ക് പോലും ഓഫിസുകൾ കയറി ഇറങ്ങേണ്ടി വന്നിട്ടുള്ളവർക്ക് പെട്ടന്ന് മേപ്പടിയാൻ എന്ന സിനിമ വേഗത്തിൽ റിലേറ്റ് ചെയ്യാൻ കഴിയും.

വളരെ സാധാരണക്കാരനായ ജയകൃഷ്ണൻ എന്ന കഥാ പാത്രത്തിനെയാണ് ഉണ്ണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അപ്പിയറൻസ് കൊണ്ടും പ്രകടനം കൊണ്ടും ഉണ്ണി നൂറു ശതമാനം ആത്മാർത്ഥത ആ വേഷത്തിന് നൽകിയിട്ടുണ്ട്. ഡയലോഗ് ഡെലിവറിയിലെ പ്രശ്നങ്ങൾ പോലും ഈസി ആയി മറികടക്കുന്ന ഉണ്ണി മുകുന്ദനെ ചിത്രത്തിൽ കാണാം

പല കഥാപാത്രങ്ങളെയും ഗ്രേ ഷെഡ് ഏരിയയിൽ നിർത്തിയുള്ള നരേറ്റിവിറ്റിയാണ് മേപ്പടിയാന്റെ പ്ലസ്. അത് കൊണ്ട് തന്നെ ത്രില്ലർ സ്വഭാവം പല സ്ഥലങ്ങളിൽ കൈവരിക്കാനും ചിത്രത്തിന് കഴിയുന്നുണ്ട്. വളരെ റിയലിസ്റ്റിക്ക് ആയ കഥാ ഗതിയാണ് ചിത്രത്തിനുള്ളത്. ഒരുപക്ഷെ ഇതുപോലെ ഒരു സിനിമ അവസാനം കണ്ടത് ഇന്ത്യൻ റുപി ആണെന്ന് തോന്നുന്നു.

ജയകൃഷ്ണൻ എന്ന കഥാപാത്രത്തിനെ ആദ്യ നിമിഷങ്ങളിൽ തന്നെ പ്രേക്ഷകരുമായി കണക്ട് ചെയ്യിപ്പിക്കാൻ തിരകഥക്ക് കഴിയുന്നുണ്ട്, അയാളുടെ നിസ്സഹായാവസ്ഥ ഒക്കെ നല്ല രീതിയിൽ പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. സംവിധായകൻ എന്ന നിലയിൽ വിഷ്ണു മോഹൻ ഒരു വിജയം തന്നെയാണ്. നീൽ ഡി കുഞ്ഞയുടെ ചായഗ്രഹണവും മികച്ചു നിന്നു. തൃപ്തിയോടെ തീയേറ്ററുകളിൽ നിന്നും കണ്ടിറങ്ങാവുന്ന ഒരു സിനിമയാണ് മേപ്പടിയാൻ

ഒറ്റവരി – ഉണ്ണിമുകുന്ദൻ 2.0