ഷൈലോക്ക് റിവ്യൂ-മാസ്സ് കാ ബാപ്പ്

0
17588

അജയ് വാസുദേവ്, ഒരു മിക്സഡ് അഭിപ്രായമാണ് ആദ്യ രണ്ട് സിനിമകൾ പുള്ളിയെ കുറിച്ചു നൽകിയത്. മോശം സെലെക്ഷൻ എന്നെ ടിയാന്റെ ആദ്യ രണ്ട് സിനിമകളെ കുറിച്ചു പറയാനുള്ളു. പക്ഷെ ഒരു സംവിധായകന്റെ പണി വൃത്തിയായി ചെയ്തെടുത്തിട്ടുണ്ട് രണ്ട് സിനിമകളിലും. മാസ്സ് എന്ന എലെമെന്റിനെ വൃത്തിയായി ട്രീറ്റ്‌ ചെയ്തിട്ടുമുണ്ട്. ഒരു നല്ല സ്ക്രിപ്റ്റ് വന്നാൽ പുള്ളി തകർക്കും എന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു. അല്ലേൽ തന്നെ കഴിവ് ഇല്ലെങ്കിൽ മമ്മൂക്ക വിളിച്ചു അടുത്ത സിനിമ കൊടുക്കുമോ. എന്തായാലും ആ ഡേറ്റ് കൊടുത്ത സിനിമ പുറത്ത് വന്നിട്ടുണ്ട്. ഷൈലോക്ക്

എന്നാൽ ഇതുവരെയുള്ള അജയ് വാസുദേവ് ചിത്രങ്ങൾക്ക് മേലെ നിൽക്കുന്ന ഒന്നാണ് ഷൈലോക്ക്. മാസ്സ് മസാല ആണെങ്കിലും ആ ജോണറിനോട് നീതി പുലർത്തുന്ന നല്ലൊരു തിരകഥ തന്നെയാണ് ഷൈലോക്കിന്റെ നട്ടെല്ല്. ആദ്യ പകുതിയൊക്കെ മമ്മൂക്ക ഷോ ആണ്, അത്രക്ക് വിഷ്വലി സ്റ്റലൈസ്‌ ചെയ്തിട്ടുണ്ട്. രണദീവ അമൽ നീരദിന്റെ അസ്സോസിയേറ്റ് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്, അതിന്റെ മികവ് സിനിമയുടെ ക്യാമറ വർക്കിലും ഫ്രെമിങിലും എല്ലാം തന്നെയുണ്ട്. പല സിനിമ റെഫെറെൻസുകളും ഉപയോഗിച്ച് തിയേറ്ററിൽ മോമെന്റുകൾ സൃഷ്ടിക്കാനും തിരക്കഥാകൃത്തുക്കൾക് കഴിഞ്ഞു.

പ്രതാപ വർമ്മ എന്ന ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സിനിമ നിർമ്മാതാവാണ്. സിനിമക്ക് വേണ്ടി വായ്‌പ്പയായി എടുക്കുന്ന പണം അയാൾ തിരിച്ചടക്കാത്തത് കൊണ്ട് അത് നൽകിയ ബോസ് എന്ന് വിളിക്കുന്ന മമ്മൂക്കയുടെ നായകന് കളത്തിൽ ഇറങ്ങേണ്ടി വരുന്നു. അവിടെ അയാൾക്ക് എതിരിടേണ്ടി വരുന്നത് പ്രതാപ വർമ്മയെ മാത്രമല്ല അയാളുടെ പാർട്ണർ ആയ സിറ്റി പോലീസ് കമ്മീഷണറെ കൂടെയാണ്. അവിടം തൊട്ട് തുടങ്ങുകയാണ് ബോസ്സിന്റെ മാസ് ! ഒന്നിന് പുറകെ ഒന്നായി പഞ്ച് ഡയലോഗുകളും മാസ്സ് മോമെന്റുകളും ഒക്കെയായി മമ്മൂക്ക ഷോ തുടങ്ങുകയായി

മാസ്സ് പടങ്ങളിൽ അഭിനയിക്കാൻ എന്തിരിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി നിങ്ങൾ ഈ സിനിമ കാണുമ്പോൾ മാത്രമേ ഉത്തരം ലഭിക്കുകയുള്ളു. ബോസ്സ് എന്ന കഥാപാത്രത്തിന്റർ മാനറിസങ്ങൾ, എനർജി ഒക്കെ മമ്മൂക്കയുടെ ആഡ് ഓൺ ഫാക്ടർ ആണ്. സമീപകാലത്തെ മമ്മൂക്കയുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഷൈലോക്കിലേത്. അത്രക്ക് അദ്ദേഹം ഓരോ സീനിനെയും എലിവേറ്റ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ മികവിന് തിളക്കം നൽകുന്നത് ആ കിടിലൻ പ്രകടനം കൂടെയാണ്

മാസ്സ് പടങ്ങളുടെ എഴുത്തുകാർ മലയാള സിനിമയിൽ കുറവാണു. എന്നാൽ ആ കുറവ് നികത്താൻ തന്നെയാണ് ബിബിന്റെയും അനീഷിന്റെ തീരുമാനം. മാസ്സ് എന്ന പേരിൽ പുറത്ത് വന്നു ഇതെന്തെന്നു ചോദിപ്പിക്കുന്ന സിനിമകളിൽ നിന്നേറെ വ്യത്യസ്തമാണ് ഷൈലോക്ക്. ഫാൻ മോമെന്റുകൾ അത്രമേൽ വിതറിയിട്ടുണ്ട്, ഓരോ പ്രേക്ഷകനും തിയേറ്റർ വാച്ചിൽ അത്രമേൽ ഇഷ്ടമാകും. പഞ്ച് ഡയലോഗ് ആകട്ടെ, റഫറൻസ് ആകട്ടെ, ആക്ഷൻ ആകട്ടെ എല്ലാം പാക്കേജ് ആയി നൽകുന്നുണ്ട് ഷൈലോക്ക്. കഥാപരമായി വലിയ പുതുമ ഒന്നും അവകാശപെടുന്നില്ലെങ്കിലും, അതിനെ നിഷ്പ്രഭമാകുന്നത് മെക്കിങ്ങും മമ്മൂക്കയുടെ എനർജിയും കൊണ്ടാണ്

ക്ലൈമാക്സ്‌ ഫൈറ്റിൽ ഒക്കെ മമ്മൂക്കയുടെ എനർജി കാണണം. അടുത്ത കാലത്തൊന്നും ഇത്രക്ക് ഊർജസ്വലനായി ഒരു സിനിമയിലും അദ്ദേഹത്തിനെ കണ്ടിട്ടില്ല എന്നത് അടുത്ത സന്തോഷം. കീറിമുറിക്കലുകൾക്ക് ഇട നൽകാതെ ഉള്ള സ്റ്റോറി സ്ട്രക്ചറും കൈയടി അർഹിക്കുന്നു. ആദ്യ പകുതി മാസ്സ് പടങ്ങളുടെ അച്ഛൻ എന്നൊക്കെ പറയാവുന്ന പാക്കേജ് ആണ്, രണ്ടാം പകുതിയിലാണ് കഥ പ്ലേസ് ചെയ്യപ്പെടുന്നത്. ക്ലൈമാക്സിലെ കൊട്ടിക്കലാശം കൂടിയാകുമ്പോൾ ഒരു പെർഫെക്ട് എന്റെർറ്റൈനെർ ആകുന്നുണ്ട് ഷൈലോക്ക്.

ഒരുപരിധി കൈയടികൾ നൽകാനുള്ളത് അജയ് വാസുദേവിനാണ്. ഒരു നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ നല്ല മേക്കിങ് നൽകി ഒരു കിണ്ണം കാച്ചിയ എന്റെർറ്റൈനെർ ഒരുക്കാൻ സാധിക്കും എന്ന് തെളിയിച്ചതിനു. അങ്ങിങ്ങായി ഉള്ള ഫ്ലാസ് മറികടക്കുന്നത് അജയ് തന്റെ കിടിലൻ സ്റ്റൈലിങ് കൊണ്ടാണ്, വിഷ്വലി അത് മികവേകുന്നുമുണ്ട്. സമീപ കാലത്തു പുറത്ത് വന്ന മമ്മൂക്ക ചിത്രങ്ങളിലെ ഏറ്റവും നല്ല എന്റെർറ്റൈനെർ ഷൈലോക്ക് ആണ്,അത് ഉറപ്പിച്ചു പറയുന്നു

ഒറ്റവരി – ഊഫ്‌ എന്തൊരു എനെർജിയാണ് മമ്മൂക്ക, ബോസ്സ് മാത്രമല്ല നിങ്ങളും മാസാണ് !!