വമ്പൻ താര നിരയോ പ്രഹസനങ്ങളോ അല്ല കൺടെന്റ് ആണ് കിങ് എന്ന് തെളിയിച്ച ജാവ

0
439

കോവിഡിന്റെ നീരാളി പിടുത്തത്തിൽ നിന്നും മലയാള സിനിമ പതുകെ കര കയറി തുടങ്ങിയിട്ടേ ഉള്ളു. വീണു എഴുനേൽക്കുന്ന ഒരു കുഞ്ഞ് കുട്ടിയെ പോലെ മുന്നിലേ വഴിയേ വിശ്വസിച്ചു അത് മുന്നോട്ട് പോകുകയാണ്. കുറച്ചു നാളായി വെള്ളിയാഴ്ചയും മറ്റു ദിവസങ്ങളും തമ്മിൽ വ്യതാസമില്ലാത്ത കടന്നു പോകുകയായിരുന്നു.ഏറെനാൾ കേൾക്കാതിരുന്ന തീയേറ്ററിലെ ആരവങ്ങൾ തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമമെന്നോണം ഈ വെള്ളിയാഴ്ച മൂന്നു ചിത്രങ്ങൾ തീയേറ്ററിലെത്തി

ഒരുപക്ഷെ ഈ മൂന്നു സിനിമകളിൽ വച്ചേറ്റവും മികച്ച പ്രൊമോഷണൽ മെറ്റിരിറ്റൽസ് ഉണ്ടായത് ഓപ്പറേഷൻ ജാവക്കാണ്. നല്ല ടീസറും ട്രെയ്ലറും സിനിമക്ക് ഒരു ഹൈപ്പ് സൃഷ്ടിക്കാൻ കാരണമായി. ഇനി കാര്യത്തിലേക്ക് വരാം ജാവ എല്ലാം അർഥത്തിലും മലയാള സിനിമക്ക് ഒരു വമ്പൻ തിരിച്ചു വരവ് തന്നെയാണ്. വമ്പൻ താരമൂല്യത്തിലോ പ്രഹസനങ്ങളിലോ അല്ല കാര്യം കണ്ടെന്റിലാണ് എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ജാവ. ഒരു പോയിന്റിൽ പോലും പ്രേക്ഷകന്റെ ഗ്രിപ്പ് വിട്ട് പോകാത്ത ട്രീട്മെന്റും അതിന്റ ത്രില്ലും ഒക്കെ ചിത്രത്തെ വേറെ ലെവലാക്കുന്നു

കേരള പോലീസിന്റെ സൈബർ വിഭാഗം എന്ന വാഴ്ത്തിപാടലുകൾ ഇല്ലാത്ത ഒരു കൂട്ടത്തിന്റെ ഒപ്പം സഞ്ചരിക്കുന്ന ഒപ്പേറഷൻ ജാവ പ്രേമം സിനിമയുടെ സെൻസർ കോപ്പി ലീക്ക് മുതൽ നമ്മളിൽ പലരും പലപ്പോഴായി കേട്ട, വായിച്ചറിഞ്ഞ ഓർഗനൈസ്ഡ് സൈബർ ലൂട്ടിങ്ങിൻറെ പല വശങ്ങളെ പറ്റി പറയുന്നു. ഒരു സിനിമ വിജയിക്കുന്നത് അത് പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ കഴിയുമ്പോഴാണ്, ജാവക്ക് അതിനു സാധിക്കുക മാത്രമല്ല സ്റ്റോറിലൈനിനെ ത്രില്ലിംഗ് ആയി മുന്നോട്ട് കൊണ്ട് പോകാനും കഴിയുന്നു. തരുൺ മൂർത്തി അഭിനന്ദനങൾ നിങ്ങളുടെ കന്നി ചിത്രം ഒരുപക്ഷെ തീയേറ്ററിലേക്ക് ആ വലിയ ജനക്കൂട്ടത്തെ തിരികെ കൊണ്ട് വന്നേക്കും