ചെറു പുഞ്ചിരിയോടെ പ്രേക്ഷകർക്ക് കണ്ടിറങ്ങാവുന്ന ചിത്രം!!മ്യാവു

0
725

വീണ്ടുമൊരു അറബികഥയുമായി ലാൽ ജോസ് എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട എഴുത്തുകാരൻ ഇഖ്‌ബാൽ കുറ്റിപുറത്തിന്റെ രചനയിൽ. ഇത് മൂന്നാം തവണയാണ് പ്രവാസ ജീവിതത്തിന്റെ കാഴ്ചക്കൾ ക്യാമറയിൽ ഒപ്പിയെടുത്തു ലാൽ ജോസ് നമ്മുക്ക് മുന്നിലേക്ക് എത്തിക്കുന്നത്. അറബി കഥയും, ഡയമണ്ട് നെക്കളസും വലിയ ഹിറ്റുകളായിരുന്നു.

എന്താണ് ചിത്രത്തിന് മ്യാവു എന്ന് പേരിട്ടത് എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം.ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രം പൂച്ചയാണ്.റാസൽ ഖൈമയിലെ ഒരു ഗ്രാമത്തിൽ മിനി സൂപ്പർമാർക്കറ്റ് നടത്തുകയാണ് ദസ്തഖീർ. ദസ്തഖിറിന്റെ കുടുംബത്തിൽ ഉണ്ടാകുന്ന ഒരു ചെറിയ വഴക്ക് കാരണം ഭാര്യ പിണങ്ങി പോകുന്നു. മക്കളുടെ പഠനവും മറ്റു കാര്യങ്ങളും കൃത്യമായി ചെയ്യാനാകാതെ അദ്ദേഹം ബുദ്ധിമുട്ടുന്നു. അതിനു കാണുന്ന പോംവഴിയും, വന്നു ചേരുന്ന മാറ്റങ്ങളുമാണ് മ്യാവു പറയുന്നത്. ദസ്തഖീർ ആയി സൗബിൻ എത്തുമ്പോൾ ഭാര്യാ വേഷത്തിലെത്തുന്നത് മമ്തയാണ്.

അറബി നാട്ടിൽ അർഭാട ജീവിതവുമായി മുന്നോട്ട് പോയിരുന്ന ദസ്തഖീറിന്റെ ജീവിതം മാറി മറിയുന്നത് ഒരു പൂച്ച ഉൾപ്പെട്ട ആക്‌സിഡന്റ് മുതലാണ്. അതോടെ ജോലി പോകുന്ന ദസ്തഖീർ പതിയെ മത വിശ്വാസിയാകുകയും മിനി സൂപ്പർ മാർക്കറ്റ് തുടങ്ങി ജീവിതം മുന്നോട്ട് കൊണ്ട് പോകുകയും ചെയുന്നു.പൂച്ചകളെ ഇഷ്ടമില്ലാത്ത അയാളുടെ വീട്ടിൽ ഒരു പൂച്ച ഒളിച്ചുംപാത്തും താമസിക്കുന്നുണ്ട്. ആ പൂച്ച തന്നെയാണ് ചില തിരിച്ചറിവുകൾ അയാൾക്ക് സമ്മാനിക്കുന്നതും.

മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നായകനെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ ചിന്തകളും വിശ്വാസങ്ങളും ഓരോ കാലത്തും മാറിക്കൊണ്ടിരിക്കുകയാണ് എന്ന തരത്തിലുള്ള പാത്ര സൃഷ്ടി ഏറെ മികച്ചു നിന്നു. ഒരു ചെറുകഥയെന്നു തോന്നുന്ന തരത്തിലെ അഖ്യാനമാണ് ചിത്രത്തിനുള്ളത്.

ഒറ്റവരി – വലിയ സംഭവം ഒന്നുമല്ലെങ്കിലും ഒരു കൊച്ച് നല്ല ചിത്രം.