ആഘോഷവും ആരവവും ഒന്നുമല്ല മരക്കാർ!! പിന്നെയോ??

0
40263

കുഞ്ഞാലി മരക്കാർ എന്ന സിനിമയെ പറ്റിയും മോഹൻലാൽ എന്ന താരത്തിനെ പറ്റിയും ചിന്തിക്കുമ്പോൾ ഏറെ സന്തോഷമുണ്ടാകുന്ന ഒരു കാര്യം മലയാള സിനിമയുടെ മാർക്കറ്റിനെ കുറിച്ചോർത്താണ്. 1500 സ്ക്രീൻ ഒക്കെ മാക്സിമം ഗ്ലോബൽ റീലീസ് ഉണ്ടായിരുന്ന മലയാള സിനിമ മരക്കാറിലൂടെ അതിന്റ ഇരട്ടിയിലധികം സ്ക്രീൻ നേടിയത് ഏറെ അഭിമാനാർഹമായ നേട്ടമാണ്. വെളുപ്പിനെ പണ്ട്രണ്ടു മണിക്ക് മുന്നേ തീയേറ്ററുകളുടെ മുന്നിൽ കണ്ട ഓളവും ഏറെ സന്തോഷം നൽകുന്ന ഇമേജറി ആയിരുന്നു. ഏറെക്കാലമായലോ അങ്ങനെ ഒരു കാഴ്ച കണ്ടിട്ട്.

റീലീസിനു മുന്നോടിയായി ഉള്ള അഭിമുഖങ്ങളിൽ പ്രിയദർശൻ എന്ന സംവിധായകൻ പല കുറി പറഞ്ഞ ഒരു കാര്യമുണ്ട്. ” ബാഹുബലി പോലെയൊരു ചിത്രമല്ല മരക്കാർ,3 മണിക്കൂറിൽ സ്ലോ പേസിൽ ചരിത്രത്തോട് നീതി പുലർത്തി കഥ പറയുന്ന ഒരു സിനിമയാണ്’ എന്ന്. ആ വാചകം ഒരു മുൻകരുതൽ എന്ന നിലക്ക് അദ്ദേഹം പറഞ്ഞതാകാനെ സാധ്യയുള്ളു

മരക്കാർ കൈയടി നേടേണ്ട സിനിമ തന്നെയാണ്. അതി ഗംഭീര ആർട്ട് ഡയറിക്ഷന്റ് പേരിൽ. ആദ്യ ഫ്രയ്മിൽ നിന്നും തുടങ്ങി വിസ്മയം സൃഷ്ടിച്ച തിരുവിന്റെ ചായാഗ്രഹണത്തിന്റ പേരിൽ. മലയാള സിനിമയിൽ ഇതുവരെയും വന്നിട്ടുള്ള ഏറ്റവും മികച്ച ഒന്ന് രണ്ട് സി ജി സീ സീക്യുൻസുകളുടെ പേരിൽ, ഈ സിനിമക്ക് വേണ്ടി അണിയറക്കാർ എടുത്ത എഫോർട്ടിന്റെ പേരിൽ. അങ്ങനെ കൈയടിക്കാൻ കുറച്ഛ് ഘടകങ്ങൾ ഉണ്ടെങ്കിലും പോരായ്മകളും മരക്കാരിന്റെ പേരിൽ പറയാൻ കുറച്ചുണ്ട്

സാമൂതിരിക്ക് വേണ്ടി പറങ്കികൾക്ക് എതിരെ നിന്നും പട നയിച്ചു യുദ്ധം ജയിച്ചെങ്കിലും, ആ യുദ്ധത്തിലെ രക്തചൊരിച്ചിൽ കണ്ടു മനസ് മടുത്താണ് കുട്ടി അലി മരക്കാർ കുടുംബത്തിൽ ബാക്കിയുള്ളവരെയും കൂട്ടി തെക്കോട്ടു പോയത്. കൊച്ചി നാട്ടു രാജ്യത്തിന്റെ കീഴിൽ കപ്പലിലെ പണികൾ ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോയ കുട്ടി അലി മരക്കാരുടെ കുടുംബത്തിലെ ഏറ്റവും ഇളയ തലമുറയിലെ കണ്ണിയാണ് മുഹമ്മദാലി എന്ന കുഞ്ഞാലി. പടക്ക് വേണ്ട സഹായം പറങ്കികൾ നൽകുമെന്ന് വാഗ്ദാനം തന്നതിനാൽ അവരെ നാട്ടിൽ കച്ചവടം ചെയ്യാനും ചുങ്കം പിരിക്കാനും കൊച്ചി രാജാവ് സമ്മതിക്കുന്നു. ഇതിനെതിരെ കുട്ടി ആലി മരക്കാരുടെ നേതൃത്വത്തിൽ ജനങ്ങൾ ചെറുക്കാൻ പദ്ധതിയിടുന്നു. കുട്ടി ആലി മരക്കാരിനെ തകർക്കാൻ പറങ്കികൾ തീരുമാനിക്കുന്നു. അവിടെ നിന്നും കുട്ടി അലി മരക്കാരുടെ കുടുംബത്തിന് അനുഭവിക്കേണ്ടി വരുന്ന പ്രശ്നവും, മുഹമ്മദാലിയന്ന കുഞ്ഞാലിയുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.

കുഞ്ഞാലി മരക്കാരുടെ അഥവാ മുഹമ്മദാലി മരക്കാരുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് പ്രണവ് മോഹൻലാൽ. 30 മിനിട്ടോളം പ്രണവ് ചിത്രത്തിലുണ്ട്. മുൻ ചിത്രങ്ങളേക്കാൾ മികച്ച പ്രകടനമാണ് പ്രണവ് നടത്തിയത് എന്ന് പറയാതെ വയ്യ. കുഞാലി മരക്കാർ നാലാമന്റെ ഉയർച്ചയും പതനവുമാണ് മൂന്നു മണിക്കൂറിനു മുകളിൽ ദൈര്ഖ്യമുള്ള ചിത്രത്തിൽ പറയുന്നത്.

പ്രിയദർശൻ പറഞ്ഞത് പോലെ തന്നെ വളരെ സ്ലോ പേസിൽ ആണ് ചിത്രത്തിന്റ കഥ പറയുന്നത്. ഒരുപക്ഷെ ഒരു വലിയ ചിത്രത്തിന്റെ തിയേറ്റർ കാഴ്ചയെ മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിയുന്ന ‘wow മോമെൻട്സിന്റെ ‘ സാനിധ്യം ചിത്രത്തിൽ വളരെ കുറവായിരുന്നു. ബാഹുബലി പോലെയുള്ള ചിത്രങ്ങളിൽ ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്ന തരത്തിൽ സൃഷ്ടിച്ച ഗിമിക്ക് സീക്യുൻസുകൾ ഒരുപാടുണ്ട്. അത്തരത്തിലുള്ള യാതൊന്നും മറക്കാരിലില്ല. പതിയെ തുടങ്ങുന്ന ചിത്രം ആ പതിഞ്ഞ താളത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്

ഇന്റർവെൽ ബ്ലോക്ക് നന്നായിരുന്നു. ആ ഭാഗത്തെ സി ജീ ഒരു പക്ഷെ മലയാള സിനിമയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും മികച്ച വർക്കുകളിൽ ഒന്ന് ആയിരിക്കണം.സ്ലോ പേസിൽ നിന്നും ചിത്രം ദ്രുതഗതിയിലേക്ക് ഇടക്കൊക്കെ വരാൻ ശ്രമിക്കുനുണ്ടെങ്കിലും പലപ്പോഴും അത്തരം രംഗങ്ങൾ ഒരു തൃപ്തിക്കുറവ് നൽകി. ഇമോഷണൽ ഘടകങ്ങൾക്കാണ് ചിത്രത്തിൽ കുറച്ചു കൂടെ പ്രാധാന്യം നൽകിയിരിക്കുന്നത്. തിരകഥ പലയിടങ്ങളിലും ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. മരക്കാരുടെ കഥ പറയുമ്പോൾ, അയാളുടെ സത്വത്തിനു ചുറ്റുമുള്ള ചരിത്രത്തെയും വ്യക്തികളെയും രേഖപെടുത്താൻ ആണ് കൂടുതൽ സമയം എടുത്തത്. അത്ര മാത്രം കഥാപാത്രങ്ങൾ ഉണ്ട്. എന്നാൽ പ്രധാന കഥാപാത്രങ്ങൾക്ക് അത്യാവശ്യം വേണ്ട നല്ല ക്യാരക്ടർ സോൾ എന്ന ഘടകവും മിസ്സിംഗ്‌ ആയിരുന്നു. കുഞ്ഞാലിയുടെ കഥാപാത്രത്തിനു വരെ ആ പ്രശ്നമുണ്ട്. മോഹൻലാലിന് പെർഫോമൻസ് ചെയ്യാനുള്ള സ്പേസ് തിരക്കഥയിൽ കുറവായിരുന്നു. ഉള്ളത് നന്നായി ചെയ്തിട്ടുണ്ട്. മഞ്ജു വാര്യരിനു സ്ക്രീൻ സ്പേസ് കുറവ് ആയിരുന്നു. കേന്ദ്ര കഥാപാത്രത്തിനെ പ്രേക്ഷകരുമായി ഇമോട്ട് ചെയ്യിക്കാൻ കഴിയാത്തത് ഒരു പ്രധാന പ്രശ്നമാണ്. ഒരു സിനിമ മാസ്സ് ആകാത്തത് വലിയ പ്രശ്നമാണെന്ന് ഞാൻ പറയില്ല. ക്ലാസ് ആയി കഥ പറഞ്ഞു വർക്ക് ആക്കിയ ഒരുപാട് എപിക് ടോൺ മൂവീസ് ഉണ്ട്. ഇത് മാസ്സ് ആക്കാൻ നോക്കിയുമില്ല, ക്ലാസ്സ്‌ ഒട്ടു വർക്ക് ആയില്ല എന്ന അവസ്ഥയാണ്.

എന്നെ സംബന്ധിച്ചു മരക്കാരിനെ കൈവിട്ടത് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണെന്നാണ് എടുത്തു പറയാൻ കഴിയുക. എപ്പിക് മാനങ്ങൾ ഉള്ള സിനിമകളിൽ വളരെ സാധാരണ ഗതിയിലുള്ള രംഗങ്ങൾ പോലും ബി ജീ എം എല്ലവേറ്റ് ചെയ്യാറുള്ളത് കണ്ടിട്ടുണ്ട്. മരക്കാരിൽ അതൊരു വലിയ മൈനസ് ആണ്.സെറ്റ് പീസുകൾ എങ്കിലും ചിലത് വർക്ക്‌ ആയിരുന്നെങ്കിൽ കുറച്ചൂടെ നല്ല റിസൾട്ട്‌ കിട്ടിയേനെ.ഗാനങ്ങൾ നിലവാരം പുലർത്തി.കീപ് ഇറ്റ് സിംപിൾ എന്ന തരത്തിലാണ് പ്രിയദർശൻ ചിത്രം ഒരുക്കിയത്. ആ മിതത്വം ചിത്രത്തിനെ എങ്ങനെ മുന്നോട്ട് നയിക്കും എന്ന് കാത്തിരുന്നു കാണാം. എന്റെ അഭിപ്രായത്തിൽ ഈ ചിത്രം ott യിൽ കണ്ടാലും തീയേറ്ററുകളിൽ കണ്ടാലും ഏറെക്കുറെ ഒരുപോലെയിരിക്കും. പ്രത്യേകിച്ച് ഒരു വികാരവുമുണ്ടാകില്ല.

ഒറ്റവരി – തൃപ്തിക്കുറവ് മൊത്തത്തിലുണ്ട്.

Rating – 2/5