ചോര പൂക്കുന്ന കള!! ഞെട്ടിച്ചു രോഹിത്!! കള റിവ്യൂ

0
1296

കോവിഡ് ലോക്ക് ഡൌൺ കഴിഞ്ഞു ആദ്യം ഷൂട്ട് തുടങ്ങിയ സിനിമകളിൽ ഒന്നായിരുന്നു കള. രോഹിത് വി എസ് എന്ന സംവിധായകന്റെ കഴിഞ്ഞ രണ്ടു സിനിമകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് വെറുതെ ഒരു നേരം കൊല്ലി സിനിമ എടുക്കുന്ന ഒരാൾ അല്ല പുള്ളി എന്നാണ്, മേക്കിങ്ങിലും കഥ പറച്ചിലും എല്ലാം വ്യത്യസ്തത കൊണ്ട് വരുന്ന രോഹിത്തിന്റെ കള ഇന്ന് തീയേറ്ററുകളിൽ എത്തുമ്പോൾ, അതിനു ചുറ്റും സൃഷ്ടിക്കപെട്ട ഹൈപ്പ് ഏറെ വലുതാണ്.

കളയിലെക്ക് എത്തുമ്പോഴും മേകിങ്ങിലും കഥപറച്ചിലിലും രോഹിത് അണുവിട പോലും വിട്ടു വീഴ്ച നടത്തിയിട്ടില്ല. കള അത്യാന്തം ഒരു രോഹിത് വി എസ് പടം തന്നെയാണ്. പ്രേക്ഷകന്റെ എക്സ്പീരിയൻസിന്റയും സംവിധായകന്റെ എക്സ്പീരിമെന്റകളുടെയും ഉള്ളിൽ തിളങ്ങുന്ന ഒന്നാണ് കള. എല്ലാം തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന ഒരു സിനിമയാകണമെന്നില്ല കള. പക്ഷെ സിനിമ കാണുന്ന പ്രേക്ഷകനെ മറ്റൊരു ലോകത്തേക്ക് വലിച്ചിടാനും ചോരകാഴ്ചകൾ കണ്ടു മുഖം തുടപ്പിക്കാനുമുള്ള അണിയറ പ്രവർത്തകരുടെയും ശ്രമം വിജയം കണ്ടെന്നു പറയാതെ വയ്യ.

ചോരകാഴ്ചകളുടെ താഴ്‌വാര എന്ന് വേണം കളയെ വിശേഷിപ്പിക്കാൻ.മികച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ എത്തുമ്പോൾ കഥ ആക്ഷൻ രംഗങ്ങളിലൂടെ ആണ് മുന്നേറുന്നത്. ആ സമയത്തെ കാഴ്ചകൾ, അതിന്റെ മേക്കിങ് ഒക്കെ രോഹിതിനെ ഇന്റർനാഷണൽ സ്റ്റാന്റേർഡ് ഉള്ളൊരു സംവിധായകൻ എന്ന വിശേഷണം നൽകാൻ പാകത്തിനുള്ളതാണ്. ഇങ്ങനെ ഒരു ട്രീറ്റ്മെന്റ് മലയാള സിനിമയിൽ ഇതുവരെ വന്നിട്ടില്ല എന്ന് വേണം പറയാൻ. ബ്രിഹത് എന്ന് വാഴ്ത്താനാകുന്ന കഥാ വഴി അല്ലെങ്കിൽ പോലും കള കാഴ്ചനുഭവമായി ആണ് മനസ്സിൽ തീ കോരി ഇടുന്നത്.

ഒരു പക്ഷെ ഐ സാ എ ടെവിൾ പോലുള്ള സിനിമകൾ മാത്രമാണ് ഇതരത്തിലൊരു കാഴ്ചനുഭവം സമ്മാനിച്ചിട്ടുള്ളത്. സബ് ടെക്സ്റ്റ്‌ ആയി പറയുന്ന ” എന്താണ് കള ” എന്ന ചോദ്യത്തിന് ഉത്തരവും ഏറെ എടുത്ത് പറയേണ്ടതാണ്. തമ്മിൽ തമ്മിൽ വേട്ടയാടുന്ന മനുഷ്യൻ തന്നെയാണ് ഈ ഭൂവിലെ കള എന്ന് ചിത്രം പറയുന്നു. എടുത്തു പറയേണ്ട മറ്റൊരു പേര് നൂറിന്റേതാണ്. തിയേറ്ററിൽ പലപ്പോഴും ടോവിനോക്ക് കിട്ടിയതിനേക്കാൾ കൈയടി നേടിയത് നൂർ ആണ്. ഒരു തുടക്കകാരന്റെ യാതൊരു പതർച്ചയും ഇല്ലാത്ത പ്രകടനം.ഒളിപ്പിച്ചു വച്ചിട്ടുള്ള ഒരു കൂട്ടം ബ്രിളിയൻസുകൾ ആദ്യ വാച്ചിൽ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. കള ഒരു എക്സ്പീരിയൻസ് ആണ്. പ്രേക്ഷകനെ വരിഞ്ഞു കെട്ടുന്ന ചോരകാഴ്ചകൾ കണ്ടു അറപ്പ് മാറ്റുന്ന എക്സ്പീരിയൻസ്.