മനസ് നിറഞ്ഞു ചിരിക്കാം!! ഒരു കിടിലൻ എന്റർടെയ്നർ!! ജാനേമൻ റിവ്യൂ

0
762

ഏറെ നാളുകൾക്കു ശേഷം തീയേറ്ററുകളിലെ ആരവങ്ങൾ ഉയർന്നു കേൾക്കുന്ന സമയാണ്. ഇന്ന് മൂന്നു ചിത്രങ്ങളാണ് തീയേറ്ററുകളിൽ എത്തുന്നത്. നടൻ ഗണപതിയുടെ സഹോദരൻ ചിദംബരം സംവിധാനം ചെയ്യുന്ന ജാനെമൻ യുവതാര നിര അണിനിരക്കുന്ന ചിത്രമാണ്.ഒരു ആമുഖമെന്ന നിലയിൽ പറയാം ‘ ഒരു കലക്കൻ എന്റർടെയ്നർ ആണ് ജാനെമൻ ‘

ജോസേമോനെ പോലെയൊരാളെ പലർക്കും പരിചയമുണ്ടാകും. ജീവിതമാര്ഗം തേടി ഉറ്റവരെയും ഉടയവരെയും കടന്നു വിദേശത്ത് ജോലിക്ക് പിന്നെ അവിടുത്തെ ഏകാന്തതയിൽ ഡിപ്രെഷൻ അടിച്ചു, വിഷമങ്ങളുമായി നടക്കുന്ന ആളുകൾ നമ്മുടെ പരിചയത്തിലുമുണ്ടാകും. ജോസ്മോനിൽ നിന്നാണ് ജാനേമൻ ആരംഭിക്കുന്നത്.ഡിപ്രെഷനിൽ നിന്നും മറികടക്കാൻ വേണ്ടിയാണു ഇക്കുറി പിറന്നാൾ ആഘോഷം നാട്ടിൽ ആക്കാമെന്നു അവൻ ചിന്തിക്കുന്നത്.ജോയ്മോൻ നാട്ടിൽ എപ്പോഴും ഫോണിലൂടെ ബന്ധപ്പെടുന്നത് ചർമ്മ രോഗ ഡോക്ടർ ആയ ഫൈസലിനെയാണ്. ഫൈസിലിനോട് കാര്യം അവതരിപ്പിച്ചപ്പോൾ സുഹൃത്ത്‌ ആയ സമ്പത്തിന്റ വീട്ടിൽ ജോയ്മോന് പിറന്നാൾ ആഘോഷിക്കാൻ ഉള്ള കാര്യങ്ങളെല്ലാം ഫൈസൽ ചെയ്തു നൽകുന്നു.

വളരെ ചെറിയ ഒരു കഥാ തന്തുവിനെ എത്ര മനോഹരമായി ഒരു സിനിമയായി എക്സിക്യുട്ട് ചെയ്തു എന്നതിലാണ് ജാനേമന്നിന്റെ മിടുക്ക്. സാമ്പത്തിന്റെ അയല്പക്കവും വീടും അടക്കം കഥയിലെ പ്രധാന കഥാപാത്രങ്ങളായി വന്നു പോകുന്നുണ്ട്.ഏച്ചുകെട്ടലുകൾ ഇല്ലാതെ സ്വാഭാവിക നർമ്മം നെയ്തെടുക്കുന്ന ചിരിയോളങ്ങൾ തന്നെയാണ് ചിത്രത്തിന്റ ഹൈലൈറ്റ്. വളരെ കുറച്ചു സീനുകളിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ പോലും വളരെ കൃത്യതയോടെ പാത്ര സൃഷ്ടി നടത്തിയവയാണ് അഥവാ അവർ ഓരോരുത്തരും കഥക്ക് കൃത്യമായ സംഭാവന നൽകുന്നുണ്ട്.

കാസ്റ്റിംഗ് ആണ് മറ്റൊരു ഹൈ ലൈറ്റ്. ബേസിലിന്റെ ജോയ്മോനും ഗണപതിയുടെ ഫൈസലും, അർജുൻ അശോകന്റെ സമ്പത്തും തുടങ്ങി, ഇടയ്ക്കിടെ വന്നു പോകുന്ന ഗുണ്ട പോലും പ്രകടനം കൊണ്ട് കൈയടി നേടുന്നു.ചിരിയും ഒരല്പം ഇമോഷനും ഒരുപിടി ഫീൽ ഗുഡ് മോമെന്റുകളുമായി ജാനേമൻ കൈയടി നേടുന്നത് തിരക്കഥയുടെ മികവ് കൂടെ കൊണ്ടാണ്.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ തുടങ്ങിയ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ ചിദംബരം തന്നെയാണ് തിരകഥ ഒരുക്കിയിരിക്കുന്നത്.വികൃതി എന്ന സിനിമക്ക് ശേഷം ചീർസ് എന്റർടയ്ൻമെന്റിൻറെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൾ, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാൽ, എഡിറ്റർ കിരൺദാസ്,

ഒറ്റവരി – പൈസ വസൂൽ, കിടിലൻ എന്റർടെയ്നർ ആണ്