അയ്യപ്പനും കോശിയും !! വില്ലനേത് നായകനേത് എന്ന് ചോദ്യമുണർത്തുന്ന സച്ചി മാജിക്ക് – റിവ്യൂ

0
4176

സച്ചി, മലയാള സിനിമയിലെ പ്രതിഭാധനരായ തിരക്കഥാകൃത്തുകളിൽ ഒരാൾ. സച്ചി എന്ന സംവിധായകനെ നമുക്ക് അനാർകലി എന്ന ചിത്രം കൊണ്ട് പരിചയവുമുണ്ട്. പല കുറി തന്റെ ടേസ്റ്റ് കൊമേർഷ്യൽ എന്റെർറ്റൈനറുകളോടു ആണെന്ന് തുറന്നു പറഞ്ഞ ഒരാളാണ് സച്ചി. രണ്ടാം സംവിധാന സംരഭത്തിലേക്ക് എത്തുമ്പോഴും അയാളിലെ പ്രതിഭ ആ കാര്യത്തിലൊരു കോമ്പ്രമൈസിനും തയാറായിട്ടില്ല. ഒരു കിടിലൻ എന്റെർറ്റൈനെർ ആണ് അയ്യപ്പനും കോശിയും.

സമീപകാല സച്ചി ചിത്രങ്ങൾ ഒന്നും തന്നെ പ്ലോട്ട് ബേസ്ഡ് എന്ന വഴിയിൽ വരുന്നവയല്ലായിരുന്നു. ക്യാരക്റ്റർ ബേസ്ഡ് ആയി ആയിരുന്നു ആ ചിത്രങ്ങളിലെല്ലാം. രണ്ട് പ്രധാന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും അവർക്കിടയിൽ വലിയൊരു കോൺഫ്ലിക്റ്റ് സൃഷ്ടിക്കുകയും. ആ കോൺഫ്ലിക്റ്റിൽ നിന്നും കഥാ മുന്നോട്ട് കൊണ്ട് പോകുകയും ചെയുന്ന രീതി ഡ്രൈവിങ് ലൈസൻസിലും നമ്മൾ കണ്ടതാണ്. ട്രൈലെർ സൂചിപ്പിച്ചത് പോലെ ഇത് അയ്യപ്പനും കോശിക്കും ഇടയിൽ സംഭവിക്കുന്ന കഥയാണ്, എന്നാൽ അവരെ പ്ളേസ് ചെയ്തിരിക്കുന്ന അട്ടപ്പാടിയിലെ ഭൂമിക അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ആ തീരുമാനം തന്നെയാകണം ഈ ചിത്രത്തെ ഇത്രയും മികവുറ്റതാകുന്നത്.

പ്രിത്വിരാജ് എന്ന നടന്റെ മറ്റൊരു വശം എസ്പ്ലോർ ചെയ്യാൻ കഴിഞ്ഞു എന്നത് തന്നെയാണ് സച്ചിയുടെ വിജയം. അത്രക്ക് പവർ പാക്ക്ഡ് ആയി അതെ സമയം അങ്ങേയറ്റം സത്യസന്ധത പുലർത്തിയാണ് ആ കഥാപാത്രതേ സച്ചി സൃഷ്ടിച്ചിരിക്കുന്നത്. കാഴ്ചക്കാരനെ അവനു പരിചിതമല്ലാത്ത ഒരു ഭൂമികയിലേക്ക് പറിച്ചു നടാനും, അതിനു ആദ്യ കുറച്ചു സമയത്തിൽ തന്നെ വിജയിക്കാനും സച്ചിക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ വേഷത്തിൽ എത്തിയ നടന്മാരും മികവ് പുലർത്തി, അനിൽ നെടുമങ്ങാടിനെ പോലുള്ള താരങ്ങൾ ഇനിയും എക്സ്പ്ലോർ ചെയ്യപ്പെടേണ്ടവരാണ് എന്ന് അവരുടെ പ്രകടനങ്ങൾ ഉറപ്പിച്ചു പറയുന്നു.

മനുഷ്യർക്കിടയിൽ നന്മ തിന്മ എന്നിങ്ങനെ വേർതിരിവ് ഒന്നുമില്ലെന്നും എല്ലാ മനുഷ്യരും ഗ്രേ ആണെന്നും പറയാതെ പറയുന്ന സച്ചിയുടെ പാത്ര സൃഷ്ടികൾ തന്നെയാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റ പ്ലസ് പോയിന്റ്. മനുഷ്യന്റെ ഈഗോ എന്ന എലമെന്റ് ആണ് സച്ചി ഈ കുറിയും പ്രമേയമാക്കിയിരിക്കുന്നത്. അടിച്ചു പൂക്കുറ്റിയായി, ഒരുപിടി മദ്യ കുപ്പികളും കൊണ്ട് കാറിൽ പോയ കോശിയെ കരണത്തടിച്ചു സ്റ്റേഷനിൽ കയറ്റുന്ന പോലീസുകാരൻ സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായർ.അവിടന്ന് തുടങ്ങുന്ന പ്രശ്നങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

ആരുടെ ഭാഗത്ത് നിൽക്കണം എന്ന് നമ്മളെ ചിന്തിപ്പിക്കുന്നിടത് സച്ചി വിജയിച്ചു എന്ന് വേണം പറയാൻ. കലിപ്പൻ കോശിയും പോലീസുകാരൻ അയ്യപ്പനും ഒരേ സമയം നമ്മളുമായി അറ്റാചിഡും ഡിറ്റാചിഡും ആയി ആണ് നില്കുന്നത്. ഇങ്ങനെ പറയുമ്പോളും കൈയടി നൽകേണ്ട ഒരു കാര്യമുണ്ട്. അത് ഇത്രയും സൂപ്പർ സ്റ്റാർഡമിൽ നിന്നിട്ട് കൂടെ ഇങ്ങനെയൊരു കഥാപാത്രം ഏറ്റെടുക്കാൻ പ്രിത്വി കാണിച്ച മനസിനാണ്. അയ്യപ്പനും കോശിയും തമ്മിലെ കൊടുക്കൽ വാങ്ങലുകൾ ആണ് ചിത്രമെങ്കിലും ഒരു നിമിഷം പോലും കോംപ്രമൈസുകൾക്ക് വിധേയമായിട്ടില്ല. അയ്യപ്പൻ അന്യായം ആണ് ഒരു പക്ഷെ സുരാജ് ഡ്രൈവിങ് ലൈസൻസിൽ ചെയ്തതിനും മേലെ നിൽക്കുന്ന ഒരു കഥാപാത്രം, സംഗതി അത്രക്ക് മാസ്സ് ആണ്..

ഒറ്റവരി – ഒരു കൊമേർഷ്യൽ എന്റർടൈൻനർ ആണെങ്കിൽ കൂടെ അയ്യപ്പനും കോശിയും ഒരു പ്രേക്ഷകന് മുന്നിൽ തുറന്നിടുന്ന ലോകം അതിലെ ഡെപ്ത് വളരെ വലുതാണ്.