അതി ഗംഭീരമി അന്വേഷണം !! റിവ്യൂ

0
1108

ആദ്യ ചിത്രം കൊണ്ട് തന്നെ പ്രതിഭ തെളിയിച്ച ഒരു സംവിധായകനാണ് പ്രശോഭ് വിജയൻ. ലില്ലി എന്ന ചിത്രം വളരെ കുറച്ചു പേരിലേക്ക് മാത്രമാണ് എത്തിയതെങ്കിലും നിരൂപക പ്രശംസ വളരെയധികം നേടാനായി. വയലിൻസ് രംഗങ്ങൾ ഏറെ ഉണ്ടായിരുന്നത് കാരണം ഫാമിലി പ്രേക്ഷകർ ആദ്യ ചിത്രത്തിൽ നിന്നു അകന്നു നിന്നെങ്കിലും രണ്ടാം ചിത്രത്തിൽ എത്തിയപ്പോൾ കുടുംബ പ്രേക്ഷകരെ തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്. അന്വേഷണം എന്ന് പേരിട്ട രണ്ടാം ചിത്രം കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലറാണ്.

ജയസൂര്യ നായകനാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സി വി സാരഥിയാണ്. കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണ് അന്വേഷണം. ത്രില്ലർ എലെമെന്റുകൾ ചിത്രത്തിനെ മുന്നോട്ട് നയിക്കുന്നു എങ്കിലും ചിത്രത്തിന്റ കോർ നിർണിച്ചിരിക്കുന്നത് വൈകാരികമായ പല ഘടകങ്ങൾ കൊണ്ടാണ്. ചിത്രം ആവശ്യപ്പെടുന്ന ഒന്നാണ് അതിലെ സസ്പെൻസ് മോമെന്റും അതിലേക്കുള്ള ബിൽഡ് അപ്പും. വളരെ ക്രിസ്പും ടൈറ്റുമായ തിരകഥ തന്നെയാണ് ടെൻഷൻ നിലനിർത്തിപോരുന്നത്.

കാലഘട്ടത്തിന്റെ ഒരു കഥ കൂടെയാണ് അന്വേഷണം പറയുന്നത്, വളരെ ക്ലോസ്ഡ് ആയ സ്‌പേസിൽ നിന്നാണ് കഥ പറഞ്ഞു പോകുന്നതെങ്കിലും കഥാപാത്ര നിർമ്മിതിയുടെ പ്രത്യേകതകൾ അവരെ അവതരിപ്പിച്ച രീതിയിലെ പുതുമകൾ എല്ലാം നന്നായിരുന്നു. വളരെ റെപ്യുട്ടഡ് ആയ ഒരു മാധ്യമ പ്രവർത്തകനാണ് അരവിന്ദൻ, ഭാര്യ കവിതക്കും മകന് ഗോവിന്ദിന് ഒപ്പം ജീവിക്കുന്ന അരവിന്ദന്റെ ജീവിതത്തിലെ ഒരു ദിവസമാണ് അന്വേഷണം പറയുന്നത്. ജോലി ഭാരവും സ്‌ട്രെസും കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണ് അരവിന്ദൻ. സിനിമ ടേക്ക് ഓഫ് ചെയ്യുന്നത് വെൽകെയർ ഹോസ്പിറ്റലിൽ നിന്നു പോലീസിന് ഒരു ഫോൺ കാൾ ലഭിക്കുന്നിടത്താണ്. അവിടേക്ക് എത്തുന്ന പോലീസ് സംഘവും അരവിന്ദനും കുടുംബവും എല്ലാം ബന്ധപെടുന്നിടത്താണ് ചിത്രം ഇതൾവിരിയുന്നത്.

സ്ലോ പേസിൽ ആണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കിലും, ഇടയിൽ പ്രേക്ഷകനെ കഥയോട് ചേർത്ത് നിർത്താനും എൻഗേജ് ചെയ്യിക്കാനും ട്വിസ്റ്റുകളും, ഗ്രിപ്പിങ് ആയ മോമെന്റുകളും ടൈറ്റ് ആയ തിരകഥ സംഭാവന നൽകുന്നുണ്ട്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ചിത്രത്തിന് ഒരു ഇമോഷണൽ സ്വഭാവം കൈവരുന്നു. അവസാന നിമിഷങ്ങളിലെ സസ്പെൻസ് revelation, സിനിമ പറയുന്ന വളരെ വാലിഡ്‌ ആയ ഒരു മെസ്സേജ്, ഇതെല്ലാം അന്വേഷണത്തിനെ പൂർണമാകുന്നു.

പല ലെയറുകൾ ആയി ചിത്രത്തിനെ ട്രീറ്റ്‌ ചെയ്യാൻ സംവിധായകന് കഴിഞ്ഞിടത്താണ് അന്വേഷണം മികച്ച അനുഭവമാകുന്നത്. ഒരു അന്വേഷണത്തിനെ മുൻനിർത്തി മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ കഥാഗതിയെയും ഈ ട്രീറ്റ്മെന്റ് സഹായിക്കുന്നുണ്ട്. ടെക്നീകൽ സൈഡിലും അന്വേഷണം വളരെ മികച്ചു നിൽക്കുന്നു. രണ്ടാം പകുതിയിലെ ജയസൂര്യയുടെ ശക്തമായ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. മറ്റു താരങ്ങളും മികച്ചു നിന്നു. 2 മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്താനും സംതൃപ്തിയോടെ തിയേറ്റർ വിട്ടു പോരാനും സഹായിക്കുന്ന എല്ലാ എലമെന്റും ചിത്രത്തിലുണ്ട്. മികച്ച തിരക്കഥയും, സംവിധാനവും കൈയടി അർഹിക്കുന്നു.
ഒറ്റവരി – ത്രില്ലിംഗ് ആയ മോമെന്റുകളും ഇമോഷണൽ ഘടകങ്ങളും മികച്ചു നിന്ന ഒരു ചിത്രം.