2020 ലേ ആദ്യ ഹിറ്റ് ഉറപ്പിച്ചു !! അഞ്ചാം പാതിര!!

0
3133

മിഥുൻ മാനുവൽ തോമസ്, അങ്ങിങ്ങായി ഫ്ളോപ്പുകൾ ഉണ്ടെങ്കിലും ഒരിക്കൽ പോലും പ്രതീക്ഷകൾ കൈവിട്ടിട്ടില്ലാത്ത ഒരു സംവിധായകനാണ് പുള്ളി. അത് കൊണ്ട് തന്നെയാണ് അഞ്ചാം പാതിര ആദ്യം ദിവസം ദിവസം കാണാൻ തീരുമാനിച്ചത്. മിഥുൻ മലയാളത്തിലെ ഏറ്റവും കഴിവുള്ള മേക്കേഴ്സിൽ ഒരാളാണ്. അതിനുള്ള തെളിവ് കൂടെയാണ് അഞ്ചാം പാതിര. മേക്കിങ്ങിൽ, സ്ക്രിപ്റ്റിൽ എല്ലാം അത് പ്രകടമാണ്. 2020 ലേ ആദ്യ ഹിറ്റെന്ന് ഉറപ്പിക്കാൻ പറ്റുന്ന പടം

പഴുതടച്ച തിരകഥ തന്നെയാണ് അഞ്ചാം പാതിരയുടെ വിജയ രഹസ്യം. What next എന്ന് പ്രേക്ഷകനെ കൊണ്ട് ആദ്യ മിനിറ്റുകൾ തൊട്ട് അവസാനം വരെ ആ ഗ്രിപ്പിങ് ഫീൽ തിരക്കഥയിൽ മിഥുൻ അസാധ്യമായി പകർന്നു ചേർത്തിട്ടുണ്ട്. എഡ്ജ് ഓഫ് സീറ്റ്‌ ത്രില്ലർ എന്നൊക്കെ പച്ചക്ക് പറയാവുന്ന ഒരു ഐറ്റെം തന്നെയാണ് അഞ്ചാം പാതിരാ. ഇതൊക്കെ പറയുമ്പോൾ മറന്നു പോകരുതാത്ത ഒരാളുണ്ട്. സുഷിന് ശ്യാം എന്ന സംഗീത സംവിധായകൻ. അന്യായം എന്ന് വിളിച്ചു പോകും അത്രക്ക് ബ്ലെൻഡ് ചെയ്‌തു, പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതം ഒരു വലിയ പ്ലസ് തന്നെയാണ്

സീരിയൽ കില്ലർ എന്ന ടൂൾ വളരെ മുമ്പുള്ളതും, പല ഭാഷകളിൽ പല സിനിമകളിൽ വന്നിട്ടുള്ളതുമാണെങ്കിലും അതിന്റ പെർഫെക്ട് ആയ യുസ് സിനിമകളെ വൻ ത്രില്ലിംഗ് എക്സ്പീരിയൻസ് ആക്കും എന്നുള്ളത് രാക്ഷസൻ പോലെയുള്ള ചിത്രങ്ങൾ തെളിയിച്ചതാണ്. അഞ്ചാം പാതിരായും ഏത് വഴിയിലും രാക്ഷസൻ എന്ന ഹിറ്റ് ചിത്രത്തോട് കിട പിടിക്കുന്നt ഒന്നാണ്. ത്രില്ലറുകളുടെ അഭാവമുള്ള നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നു ഇങ്ങനെയൊരു സിനിമ കൂടിയാകുമ്പോൾ അതിനു മാറ്റ് കൂടുതലാണ്

കൊച്ചിയുടെ രാത്രികളുടെ ഭീകരതയും തണുപ്പുമെല്ലാം പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വിദേശ സിനിമകൾ കാണുന്നവർക്ക് കഥയുടെ, ക്രൈമിന്റെ പാറ്റേൺ ഒക്കെ മുൻപുള്ള സിനിമകളിലേത് പോലെയാണ് എന്ന് തോന്നാമെങ്കിലും അഞ്ചാം പാതിരാ അതിലൊന്നും പിടികൊടുക്കാതെ മുന്നോട്ട് പായുന്നതിൽ ഛായാഗ്രാഹകന്റെ മിടുക്ക് പറയാതെ വയ്യ. അത്ര ഇമ്പാക്ട് ഉണ്ടാകുന്നുണ്ട് പല നൈറ്റ്‌ ഷോട്ടുകളും.

അൻവർ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് ചാക്കോച്ചൻ എത്തുന്നത്. ഒരു കൊലപാതകത്തിന്റ അന്വേഷണ ടീമിൽ എത്തുന്ന അൻവർ ആ കൊലയെ കുറിച്ചു മനസിലാകുന്ന സത്യങ്ങളിൽ നിന്നുമാണ് സിനിമ ടേക്ക് ഓഫ് ചെയ്യുന്നത്. പോലീസ് ഉദ്യോഗസ്ഥരെ മാത്രം വേട്ടയാടി കൊലപ്പെടുത്തുന്ന ഒരു സീരിയൽ കില്ലറുടെ പുറകെ ആണ് താനെന്നു അൻവർ മനസിലാകുന്നിടത് സിനിമ എഡ്ജ് ഓഫ് ദി സീറ്റ്‌ എന്ന പദത്തിന്റെ യഥാർത്ഥ അർഥത്തിലേക്ക് കുതിക്കുന്നു

ചാക്കോച്ചന്റേയും ശ്രീനാഥ് ഭാസിയുടെയും പിന്നെ ഇവിടെ മെൻഷൻ ചെയ്യാൻ കഴിയാത്ത ഒരാളുടെയും കഥാപാത്രങ്ങൾ നന്നായിരുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ മിഥുന്റെ ഏറ്റവും നല്ല വർക്ക്‌. ഒരുപക്ഷെ അയാളുടെ കരിയർ ബെസ്റ്റ് എന്ന് പറയാനാകുന്ന പടം

ഒറ്റവരി – മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലറുകളുടെ നിരയിൽ ഈ സിനിമയുമുണ്ടാകും