ഇത് ബോസ്സിന്റെ മാസ്സ് !! തീയേറ്ററുകൾ അടക്കിവാണു ഷൈലോക്ക്

0

ഒരു പക്ഷെ അടുത്ത കാലത്തൊന്നും ഒരു മമ്മൂക്ക ചിത്രത്തിന് ഇത്രയും വമ്പൻ തിയേറ്റർ പുൾ നൽകാൻ കഴിഞ്ഞിട്ടില്ല. അത്രക്ക് ഗംഭീരൻ തിയേറ്റർ മൊമെന്റ്‌സ്‌ ആണ് ഷൈലോക്ക് പകർന്നു നൽകിയത്. മഹാനടന്റെ ആരാധകരെ ആവേശത്തിമിർപ്പിലാക്കി ഷൈലോക്ക് മുന്നോട്ട് കുതിച്ചു പായുകയാണ്. പല തിയേറ്ററുകളിലും എക്സ്ട്രാ ഷോകൾ വച്ചിട്ടും പിന്നെയും ടിക്കട്റ്റ് കിട്ടാത്തവർ ബാക്കിയാണ്. മമ്മൂക്കയുടെ എനർജി അത്രമേൽ വേർഡ് ഓഫ് മൗത് ആയി പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്

സെക്കന്റ്‌ ഷോ അടക്കം കംപ്ലീറ്റ് ബുക്കിങ് സ്റ്റാറ്റസ് ആണ് പല തിയേറ്ററുകളിലും. മാസ് മസാല സിനിമകൾ പൊതുവെ സാധാരണ തിയേറ്ററുകളെ ആണ് ഫിൽ ആകാറെങ്കിലും ഷൈലോക്ക് മൾട്ടിപ്ളക്സ് സ്‌ക്രീനുകളിലും തരംഗം സൃഷ്ടിക്കുക തന്നെയാണ്. 10.30 ക്കും, 12 നും ഒക്കെ സ്പെഷ്യൽ ഷോകൾ പല സ്ക്രീനിലും ആഡ് ചെയ്തിട്ടുണ്ട്. അക്ഷരാർഥത്തിൽ ബോക്സ്‌ ഓഫീസിനെ ബോസ്സ് റുൾ ചെയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ബോസ് വിളയാട്ടം വരും ദിവസങ്ങളിൽ തുടരുമെന്ന് ഉറപ്പിക്കാം


മമ്മൂട്ടിയുടെ അസാധ്യം എനർജി തന്നെയാണ് ഷൈലോക്കിനെ ഗംഭീരമാക്കുന്നത്. ഒരുപക്ഷെ രാജമാണിക്യത്തിന് ശേഷം മമ്മൂട്ടിയിലെ മാസ്സ് പെർഫോർമറെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു അതിൽ വിജയിക്കുന്നുണ്ട് ഷൈലോക്ക്. മാനറിസങ്ങൾ കൊണ്ടും മാസ് ഡയലോഗുകൾ കൊണ്ടും പ്രേക്ഷകനെ കൈയടിപ്പിച്ചാണ് മമ്മൂട്ടിയുടെ ബോസ്സ് മുന്നേറുന്നത്. ഒരു ലോങ്ങ്‌ റൺ ഉറപ്പിക്കാവുന്ന പ്രകടനമാണ് ചിത്രം ആദ്യ ദിനം കാഴ്ചവയ്ക്കുന്നത്. മെഗാസ്റ്റാറിന്റെ മറ്റൊരു മെഗാഹിറ്റിലേക്ക് നീങ്ങുകയാണ് ഷൈലോക്ക്

പിറന്നാളിന് ഹിറ്റടിച്ച സംവിധായകൻ

0

ഈ സിനിമ എന്ന് പറയുന്നത് ഒരു വല്ലാത്ത സംഭവം തന്നെയാണ്. എവിടെ എപ്പോളാണ് നമ്മുടെ ഭാഗ്യം തെളിയുകയെന്നു അറിയില്ല. അല്ലെങ്കിൽ അജയ് വാസുദേവ് എന്ന ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച അസ്സോസിയേറ്റ് ഡയറെക്ടര്സില് ഒരാൾ എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ, ആദ്യ രണ്ട് ചിത്രങ്ങളിൽ അത്രകണ്ട് ഭാഗ്യം തുണക്കാതെ മൂന്നാം ചിത്രത്തിൽ അതും തന്റെ പിറന്നാൾ ദിനത്തിൽ റീലീസായ ചിത്രത്തിൽ ഒരു മെഗാഹിറ്റ് അടിക്കുമെന്നു. മെഗാഹിറ്റ് എന്ന് തന്നെ പറയുകയാണ്, കാരണം ഷൈലോക്കിന്റെ ഫസ്റ്റ് ഷോ റെസ്പോൺസിന് ശേഷമുള്ള തിയേറ്റർ ബുക്കിങ് സ്റ്റാറ്റസ് ഒന്ന് നോക്കുമ്പോൾ അത് മനസിലാകും. മമ്മൂക്കയുടെ അടുത്ത കാലത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്ന് തന്നെയാകും ഷൈലോക്ക് എന്ന് ഉറപ്പാണ്

അജയ് വാസുദേവിനെ എഴുതി തള്ളിയവർക്ക് നേരെ അയാൾ ബോസ്സ് സ്റ്റൈലിൽ ഒരു ചിരി ചിരിക്കുകയായിരുക്കും ഇപ്പോൾ. ശക്തമായ ഒരു തിരക്കഥയുടെ സാനിധ്യം തുണച്ചപ്പോൾ അജയ് ഷൈലോക്കിനെ വേറെ ലെവലിൽ മേക്ക് ചെയ്തിട്ടുണ്ട്. മാസ്സ് സിനിമകൾ ഒരുക്കാനിഷ്ടപ്പെടുന്ന സംവിധായകന്റെ ഇരട്ടി സന്തോഷം എന്തായിരിക്കുമെന്ന് വച്ചാൽ അദ്ദേഹത്തിന്റ പിറന്നാൾ ദിനത്തിലാണ് ഷൈലോക്ക് പുറത്ത് വന്നു ഹിറ്റടിച്ചിരിക്കുന്നത്. കണ്ട രീതി വച്ചു വെറും ഹിറ്റാകാൻ അല്ല ചാൻസ്, അതുക്കും മേലെയാകും

ചിത്രത്തിൽ ഒരു വില്ലന്റെ വേഷത്തിൽ അജയ് വാസുദേവ് അഭിനയിച്ചിട്ടുമുണ്ട്. അഭിനയത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ അജയ് വാസുദേവിനു കഴിഞ്ഞിട്ടുണ്ട്. ആദ്യ ഷോ പ്രതികരണങ്ങളിൽ മികച്ച മൗത് പബ്ലിസിറ്റി സൃഷ്ടിക്കാൻ ഷൈലോക്കിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ അർഥത്തിലും ഒരു മാസ് മസാല എന്റെർറ്റൈനെർ ആണ് ചിത്രം. മമ്മൂക്കയുടെ എനെർജെറ്റിക് പെർഫോമൻസ് ആണ് ചിത്രത്തിന്റ മറ്റൊരു പ്ലസ് പോയിന്റ്

ഷൈലോക്ക് റിവ്യൂ-മാസ്സ് കാ ബാപ്പ്

0

അജയ് വാസുദേവ്, ഒരു മിക്സഡ് അഭിപ്രായമാണ് ആദ്യ രണ്ട് സിനിമകൾ പുള്ളിയെ കുറിച്ചു നൽകിയത്. മോശം സെലെക്ഷൻ എന്നെ ടിയാന്റെ ആദ്യ രണ്ട് സിനിമകളെ കുറിച്ചു പറയാനുള്ളു. പക്ഷെ ഒരു സംവിധായകന്റെ പണി വൃത്തിയായി ചെയ്തെടുത്തിട്ടുണ്ട് രണ്ട് സിനിമകളിലും. മാസ്സ് എന്ന എലെമെന്റിനെ വൃത്തിയായി ട്രീറ്റ്‌ ചെയ്തിട്ടുമുണ്ട്. ഒരു നല്ല സ്ക്രിപ്റ്റ് വന്നാൽ പുള്ളി തകർക്കും എന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു. അല്ലേൽ തന്നെ കഴിവ് ഇല്ലെങ്കിൽ മമ്മൂക്ക വിളിച്ചു അടുത്ത സിനിമ കൊടുക്കുമോ. എന്തായാലും ആ ഡേറ്റ് കൊടുത്ത സിനിമ പുറത്ത് വന്നിട്ടുണ്ട്. ഷൈലോക്ക്

എന്നാൽ ഇതുവരെയുള്ള അജയ് വാസുദേവ് ചിത്രങ്ങൾക്ക് മേലെ നിൽക്കുന്ന ഒന്നാണ് ഷൈലോക്ക്. മാസ്സ് മസാല ആണെങ്കിലും ആ ജോണറിനോട് നീതി പുലർത്തുന്ന നല്ലൊരു തിരകഥ തന്നെയാണ് ഷൈലോക്കിന്റെ നട്ടെല്ല്. ആദ്യ പകുതിയൊക്കെ മമ്മൂക്ക ഷോ ആണ്, അത്രക്ക് വിഷ്വലി സ്റ്റലൈസ്‌ ചെയ്തിട്ടുണ്ട്. രണദീവ അമൽ നീരദിന്റെ അസ്സോസിയേറ്റ് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്, അതിന്റെ മികവ് സിനിമയുടെ ക്യാമറ വർക്കിലും ഫ്രെമിങിലും എല്ലാം തന്നെയുണ്ട്. പല സിനിമ റെഫെറെൻസുകളും ഉപയോഗിച്ച് തിയേറ്ററിൽ മോമെന്റുകൾ സൃഷ്ടിക്കാനും തിരക്കഥാകൃത്തുക്കൾക് കഴിഞ്ഞു.

പ്രതാപ വർമ്മ എന്ന ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സിനിമ നിർമ്മാതാവാണ്. സിനിമക്ക് വേണ്ടി വായ്‌പ്പയായി എടുക്കുന്ന പണം അയാൾ തിരിച്ചടക്കാത്തത് കൊണ്ട് അത് നൽകിയ ബോസ് എന്ന് വിളിക്കുന്ന മമ്മൂക്കയുടെ നായകന് കളത്തിൽ ഇറങ്ങേണ്ടി വരുന്നു. അവിടെ അയാൾക്ക് എതിരിടേണ്ടി വരുന്നത് പ്രതാപ വർമ്മയെ മാത്രമല്ല അയാളുടെ പാർട്ണർ ആയ സിറ്റി പോലീസ് കമ്മീഷണറെ കൂടെയാണ്. അവിടം തൊട്ട് തുടങ്ങുകയാണ് ബോസ്സിന്റെ മാസ് ! ഒന്നിന് പുറകെ ഒന്നായി പഞ്ച് ഡയലോഗുകളും മാസ്സ് മോമെന്റുകളും ഒക്കെയായി മമ്മൂക്ക ഷോ തുടങ്ങുകയായി

മാസ്സ് പടങ്ങളിൽ അഭിനയിക്കാൻ എന്തിരിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി നിങ്ങൾ ഈ സിനിമ കാണുമ്പോൾ മാത്രമേ ഉത്തരം ലഭിക്കുകയുള്ളു. ബോസ്സ് എന്ന കഥാപാത്രത്തിന്റർ മാനറിസങ്ങൾ, എനർജി ഒക്കെ മമ്മൂക്കയുടെ ആഡ് ഓൺ ഫാക്ടർ ആണ്. സമീപകാലത്തെ മമ്മൂക്കയുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഷൈലോക്കിലേത്. അത്രക്ക് അദ്ദേഹം ഓരോ സീനിനെയും എലിവേറ്റ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ മികവിന് തിളക്കം നൽകുന്നത് ആ കിടിലൻ പ്രകടനം കൂടെയാണ്

മാസ്സ് പടങ്ങളുടെ എഴുത്തുകാർ മലയാള സിനിമയിൽ കുറവാണു. എന്നാൽ ആ കുറവ് നികത്താൻ തന്നെയാണ് ബിബിന്റെയും അനീഷിന്റെ തീരുമാനം. മാസ്സ് എന്ന പേരിൽ പുറത്ത് വന്നു ഇതെന്തെന്നു ചോദിപ്പിക്കുന്ന സിനിമകളിൽ നിന്നേറെ വ്യത്യസ്തമാണ് ഷൈലോക്ക്. ഫാൻ മോമെന്റുകൾ അത്രമേൽ വിതറിയിട്ടുണ്ട്, ഓരോ പ്രേക്ഷകനും തിയേറ്റർ വാച്ചിൽ അത്രമേൽ ഇഷ്ടമാകും. പഞ്ച് ഡയലോഗ് ആകട്ടെ, റഫറൻസ് ആകട്ടെ, ആക്ഷൻ ആകട്ടെ എല്ലാം പാക്കേജ് ആയി നൽകുന്നുണ്ട് ഷൈലോക്ക്. കഥാപരമായി വലിയ പുതുമ ഒന്നും അവകാശപെടുന്നില്ലെങ്കിലും, അതിനെ നിഷ്പ്രഭമാകുന്നത് മെക്കിങ്ങും മമ്മൂക്കയുടെ എനർജിയും കൊണ്ടാണ്

ക്ലൈമാക്സ്‌ ഫൈറ്റിൽ ഒക്കെ മമ്മൂക്കയുടെ എനർജി കാണണം. അടുത്ത കാലത്തൊന്നും ഇത്രക്ക് ഊർജസ്വലനായി ഒരു സിനിമയിലും അദ്ദേഹത്തിനെ കണ്ടിട്ടില്ല എന്നത് അടുത്ത സന്തോഷം. കീറിമുറിക്കലുകൾക്ക് ഇട നൽകാതെ ഉള്ള സ്റ്റോറി സ്ട്രക്ചറും കൈയടി അർഹിക്കുന്നു. ആദ്യ പകുതി മാസ്സ് പടങ്ങളുടെ അച്ഛൻ എന്നൊക്കെ പറയാവുന്ന പാക്കേജ് ആണ്, രണ്ടാം പകുതിയിലാണ് കഥ പ്ലേസ് ചെയ്യപ്പെടുന്നത്. ക്ലൈമാക്സിലെ കൊട്ടിക്കലാശം കൂടിയാകുമ്പോൾ ഒരു പെർഫെക്ട് എന്റെർറ്റൈനെർ ആകുന്നുണ്ട് ഷൈലോക്ക്.

ഒരുപരിധി കൈയടികൾ നൽകാനുള്ളത് അജയ് വാസുദേവിനാണ്. ഒരു നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ നല്ല മേക്കിങ് നൽകി ഒരു കിണ്ണം കാച്ചിയ എന്റെർറ്റൈനെർ ഒരുക്കാൻ സാധിക്കും എന്ന് തെളിയിച്ചതിനു. അങ്ങിങ്ങായി ഉള്ള ഫ്ലാസ് മറികടക്കുന്നത് അജയ് തന്റെ കിടിലൻ സ്റ്റൈലിങ് കൊണ്ടാണ്, വിഷ്വലി അത് മികവേകുന്നുമുണ്ട്. സമീപ കാലത്തു പുറത്ത് വന്ന മമ്മൂക്ക ചിത്രങ്ങളിലെ ഏറ്റവും നല്ല എന്റെർറ്റൈനെർ ഷൈലോക്ക് ആണ്,അത് ഉറപ്പിച്ചു പറയുന്നു

ഒറ്റവരി – ഊഫ്‌ എന്തൊരു എനെർജിയാണ് മമ്മൂക്ക, ബോസ്സ് മാത്രമല്ല നിങ്ങളും മാസാണ് !!

ഷൈലോക്ക് ആദ്യ പകുതി – മമ്മൂക്ക വൺ മാൻ ഷോ

0

മമ്മൂട്ടി അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ഷൈലോക്ക് ഇന്ന് തിയേറ്ററുകളിലെത്തി. വമ്പൻ റീലീസ് ആണ് ചിത്രത്തിന് പ്ലാൻ അണിയറക്കാർ പ്ലാൻ ചെയ്തത്. ആദ്യ ഷോ പത്തു മണിയോടെ മിക്ക സ്ഥലങ്ങളിലും തുടങ്ങി. ചിത്രത്തിന്റെ ടീസറുകൾക്കും മറ്റും മികച്ച അഭിപ്രായമാണ് എങ്ങും ഉയർന്നത്. ജോബി ജോർജ് നിർമ്മിച്ച ചിത്രത്തിന് തിരകഥ ഒരുക്കിയത് നവാഗതരായ ബിബിൻ മോഹനും അനീഷ് ഹമീദുമാണ്. ഒരു കംപ്ലീറ്റ് മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും ചിത്രമെന്നാണ് അണിയറക്കാർ ഉറപ്പ് നൽകിയത്

ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഒരു കാര്യം ഉറപ്പ് തരാം. അതിഗംഭീരമാണ് ആദ്യ പകുതി. അതിനോട് ചേർന്നു നിൽക്കുന്ന രണ്ടാം പകുതി കൂടെ ആണെങ്കിൽ മാസ്സ് മസാല ചിത്രങ്ങളുടെ അച്ഛനായി ഷൈലോക്കിനെ കണക്കാക്കേണ്ടി വരും. തിരക്കഥാകൃത്തുക്കൾ ഒന്നിന് പുറകെ ഒന്നായി മാസ്സ് ഡയലോഗുകൾ ആദ്യ പകുതിയിൽ നിറച്ചിട്ടുണ്ട്. മമ്മൂട്ടി സ്റ്റൈൽ ഷോ എന്നൊക്കെ പറയാവുന്ന ഐറ്റം ആണ് ഒപ്പം കിടിലൻ മാസ്സ് ഡയലോഗുകളും കൂടിയാകുമ്പോൾ തീയേറ്ററുകൾ പൂരപ്പറമ്പിനു സമമാണ്

അജയ് വാസുദേവിന്റെ ഇതുവരെയുള്ള പടങ്ങളിൽ ഏറ്റവും മികച്ചത് എന്ന് ആദ്യ പകുതി മാത്രം കണ്ടു വേണേലും പറയാം. ഒരു സ്ഥലത്ത് പോലും ബോർടം വരാതെ മാസ്സ് അറഞ്ചം പുറഞ്ചം വാരി എറിഞ്ഞിട്ടുണ്ട്. കഥയിലേക്ക് അത്രകണ്ട് കടന്നിട്ടില്ലെങ്കിലും അതിനെ മറികടക്കുന്നത് മമ്മൂക്ക വൺ മാൻ ഷോ കൊണ്ടാണ്. ഇളയദളപതി വിജയ്‍യുടെ റെഫെറെൻസുകൾ അടക്കം പല തിയേറ്റർ മോമെന്റുകൾ പടം നൽകുന്നുണ്ട്. കിടിലൻ ഇന്റർവെൽ പഞ്ച് കൂടിയായപ്പോൾ പെർഫെക്ട്.

അയ്യപ്പനും കോശിയും ട്രൈലെർ

0

പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.അനാർക്കലി സംവിധാനം ചെയ്ത സച്ചിതായണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. മലയാള സിനിമയിലെ മുൻനിരയിലുള്ള തിരക്കഥാകൃത്തുകളിൽ ഒരാൾ കൂടെയാണ് അദ്ദേഹം. അന്ന രാജന്‍,സിദ്ദിഖ്,അനു മോഹന്‍,ജോണി ആന്റണി,അനില്‍ നെടുമങ്ങാട്,സാബുമോന്‍, ഷാജു ശ്രീധര്‍,ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ജെക്സ് ബിജോയാണ് സംഗീതം നല്‍കുന്നത്. സുധീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം മോഹന്‍ദാസാണ്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം ശശിധരനുമാണ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.കലാസംവിധാനം: മോഹൻദാസ്. പ്രൊഡക്‌ഷൻ കൺട്രോളർ: ബാദ്ഷ. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്‌സ്: പൗലോസ് കുറുമുറ്റം, ജിതേഷ് അഞ്ചു മന, പ്രസാദ്. അട്ടപ്പാടി

ബോസ്സ്!!! ഷൈലോക്കിന്‍റെ കിടിലന്‍ പ്രോമോ സോങ്ങ് കാണാം…

0

മാസ്സ് മസാല ചിത്രങ്ങളുടെ അമരക്കാരനായ അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്.. ഷൈലോക്ക് നാളെ റീലിസ് ആകുകയാണ്. വമ്പൻ റീലീസാണു ചിത്രത്തിന് അണിയറക്കാർ നൽകുന്നത്. അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എല്ലാ അർഥത്തിലും ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെറ് തന്നെയാണ് എന്നാണ് അവകാശവാദം. സിനിമകൾക്ക് വേണ്ടി പണം മുടക്കാൻ പലിശക്ക് നൽകുന്ന ഒരാളെ ആണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ബോസ്സ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

മികച്ച ബുക്കിങ് സ്റ്റാറ്റസ് ആണ് ചിത്രം നേടുന്നത്. പല സെന്ററുകളിലും എക്സ്ട്രാ ഷോകളും ഫാൻസ്‌ ഷോകളും പ്ലാൻ ചെയ്യുന്നുണ്ട്. അതിൽ പലതും സോൾഡ് ഔട്ട്‌ സ്റ്റാറ്റസിലുമാണ്. ആരാധകർ ഏറെ ആവേശത്തിമർപ്പിലാണ്. പുറത്ത് വന്ന ടീസറുകളും മറ്റും മമ്മൂട്ടി ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുമുണ്ട്. ഒരു ഫെസ്റ്റിവൽ റിലീസ് അല്ലെങ്കിൽ കൂടി ചിത്രത്തിന്റെ മികച്ച പ്രീ റിലീസ് ബുക്കിങ് സ്റ്റാറ്റസ് അതുറപ്പിക്കുന്നു. ഉണ്ണി മുകുന്ദന്‍ പാടിയ പ്രോമോ സോഗ് പുറത്തിറങ്ങി..

മുല്ലപ്പൂവേ…വരനെ ആവശ്യമുണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി..

0

മലയാള സിനിമയിൽ ഒരു കാലത്തു തന്‍റെ തനതായ ശൈലിയിലൂടെ സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ്‌ സുരേഷ് ഗോപി. എന്നാൽ തുടരെ തുടരെയുള്ള പരാജയ ചിത്രങ്ങൾ അദേഹത്തിന്റെ മാർക്കറ്റ്‌ വാല്യൂ കുറക്കുകയും ചിത്രങ്ങളുടെ എണ്ണം കുറക്കുന്നതിലേക്കും കാരണമായി. പിന്നീട് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം തിരിഞ്ഞു. ബി ജെ പി നോമിനി ആയി രാജ്യ സഭ MP. അപ്പോഴെല്ലാം മലയാളികൾ ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യമാണ് എന്നാണ് ഇനി സിനിമയിലേക്ക് സജീവമായി തിരിച്ചെത്തുക…? ഏറെക്കാലത്തിനു ശേഷം ഒരു സുരേഷ് ഗോപി ചിത്രം വരുന്നു..

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മലയാളിയുടെ പ്രിയനായകൻ ഏറെക്കാലത്തിനു ശേഷം എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ ആണ് ശോഭന ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാളചിത്രം. ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി..വീഡിയോ കാണാം

ഭാമയുടെ വിവാഹ നിശ്ചയം !! ചിത്രങ്ങൾ കാണാം

0

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ നടിയാണ് ഭാമ. മലയാളത്തിൽ മാത്രമല്ല മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ചു നാളുകളായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് ഭാമ. താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിവരം ഭാമ തന്നെയാണ് പുറത്ത് വിട്ടത്. ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞദിവസം തീർത്തും സ്വകാര്യമായ ചടങ്ങിൽ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ ക്ഷണിക്കപ്പെട്ടത്.

ദുബായിൽ ബിസിനസുകാരനായ അരുണാണ് വരൻ. വിവാഹ നിശ്ചയ ചിത്രങ്ങൾ ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.അരുൺ ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ്.വീട്ടുകാർ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹമാണിതെന്നു ഭാമ നേരത്തെ പറഞ്ഞിരുന്നു. അരുൺ വളർന്നത് കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. ജനുവരി 30ന് കോട്ടയത്തു വച്ചാണ് വിവാഹം.

മീരയുടെ മകന്റെ കല്യാണത്തിന് ഗോപാലകൃഷ്ണ പണിക്കർ എത്തിയപ്പോൾ

0

മലയാളത്തിലെ പ്രിയ നടിമാരുടെ പേര് പറയാന്‍ പറഞ്ഞാല്‍ ആർക്കും കാര്‍ത്തിക.എണ്‍പതുകളുടെ പകുതിക്ക് ശേഷം മോഹന്‍‌ലാലിന്റെ ഹിറ്റു ചിത്രങ്ങളില്‍ നിറസാന്നിധ്യമായിരുന്നു കാര്‍ത്തിക. ഉണ്ണികളേ ഒരു കഥപറയാം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, താളവട്ടം, ജനുവരി ഒരോര്‍മ്മ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്നിങ്ങനെ ഒരുപിടി മികച്ച സിനിമകളിൽ വേഷമിടുകയും ആ വേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ കടക്കുകയും ചെയ്തു .കാര്‍ത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ബാലചന്ദ്രമേനോൻ സിനിമയാണ്.മോഹന്‍‌ലാലിന്റെ ഭാഗ്യ ജോഡിയായി അറിയപ്പെട്ട നടിയാണ് കാര്‍ത്തിക. യഥാർഥ പേര് സുനന്ദ എന്നാണ്.

അഞ്ച് വര്ഷങ്ങള്ക്കിടെ പതിനെട്ടു ചിത്രങ്ങളിൽ മാത്രമാണ് കാർത്തിക വേഷമിട്ടത്. 1988 ആഗസ്റ്റ് മാസം 28 ‘ന് കാർത്തിക ഡോക്ടർ ‘സുനിൽ കുമാറി’നെയും വിവാഹം കഴിച്ചു സിനിമാരംഗം വിട്ടിരുന്നു. ഇപ്പോൾ ഭർത്താവ് സുനിൽകുമാറിനോടും മകനോടുമൊപ്പം മാലിദ്വീപിൽ കുടുംബജീവിതം നയിക്കുന്നു.കാർത്തികയുടെ മകന്റെ വിവാഹം അടുത്തിടെ കഴിഞ്ഞു.

കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹ സൽക്കാരത്തിൽ മലയാള സിനിമ മേഖലയിൽ നിന്നുള്ള ഒരുപാട് പേർ എത്തിയിരുന്നു. കാർത്തിയോടൊത്തു ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോഹൻലാലും കാർത്തികയുടെ മകന്റെ വിവാഹ നിശ്ചയത്തിന് എത്തി. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലേ ഹിറ്റ് ജോഡികളാണ് ഇരുവരും. കുറച്ചു നേരം വേദിയിൽ ചിലവഴിച്ച ശേഷമാണു അദ്ദേഹം യാത്രയായത്.

മമ്മൂക്ക നിറഞ്ഞാടുന്നു എന്നത് തന്നെയാണ് ഷൈലോക്കിന്റ പുതുമ !! ഷൈലോക്ക് തിരക്കഥാകൃത്

0

ഷൈലോക്ക് നാളെ റീലിസ് ആകുകയാണ്. വമ്പൻ റീലീസാണു ചിത്രത്തിന് അണിയറക്കാർ നൽകുന്നത്. അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എല്ലാ അർഥത്തിലും ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെറ് തന്നെയാണ് എന്നാണ് അവകാശവാദം. സിനിമകൾക്ക് വേണ്ടി പണം മുടക്കാൻ പലിശക്ക് നൽകുന്ന ഒരാളെ ആണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. ബോസ്സ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ദി ക്യു എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റ തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ ബിബിൻ പറഞ്ഞ വാക്കുകളിങ്ങനെ

മമ്മുക്കയുടെ സമീപനം വലിയൊരു അനുഭവം ആണ്.. മമ്മുക്ക ഇതു വരെ ചെയ്ത സിനിമകളില്‍ വരാത്ത ഒരാളുടെ ഇതുവരെ കാണാത്ത ഒരു ഭാവവും രീതിയും ഒക്കെ ആണ് മമ്മുക്ക ഞങ്ങള്‍ക്ക് ഷൈലോക്കിന് വേണ്ടി തന്നിരിക്കുന്നത്….സിനിമ തുടങ്ങുമ്പോളും സിനിമ ഷൂട്ടിങ്ങിലും പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമിലും ഒക്കെ ഒരേ പോലെ മമ്മുക്ക ഞങ്ങളെ ചേര്‍ത്തു പിടിച്ചു എന്നു തന്നെ ഒറ്റ വാക്കില്‍ പറയാം. ഒരു വലിയ സിനിമ ഞങ്ങള്‍ പുതിയ രണ്ടു പേര്‍ വന്നു പറഞ്ഞപ്പോള്‍ അതിനു കൈ തന്നു അതിനെ പൂര്‍ണ്ണം ആക്കി തന്നു മമ്മുക്ക. പലരും പറഞ്ഞു പേടിപ്പിച്ച അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പകരം നമുക്കു എന്ത് ആണോ വേണ്ടത് അതു അതിനും മേലേ ചെയ്തു തന്നു മമ്മുക്ക. ഒരു സീനിനെ കുറിച്ചു മമ്മുക്ക നമ്മളോട് ചോദിക്കുമ്പോള്‍ അതിനു കൃത്യമായ ഉത്തരം നമുക്കു ഉണ്ട് എങ്കില്‍ പിന്നെ എല്ലാം മമ്മുക്ക ഭംഗി ആക്കിയിരിക്കും. ചിത്രത്തിലെ ചില ഡയലോഗുകളും മറ്റും മമ്മുക്കയുടെ അഭിപ്രായങ്ങള്‍ കിട്ടിയത് കൊണ്ട് കുറെ കൂടി ഭംഗി ആക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. മമ്മുക്ക വളരെ ആസ്വദിച്ചു ചെയ്ത കഥാപാത്രം ആണ് ഈ ചിത്രത്തിലേത്. അതിന്റെ റിസള്‍ട്ട് ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാം. മെഗാ സ്റ്റാര്‍ ഷോ തന്നെ ആയിരിക്കും ഈ സിനിമ. ഫാന്‍സിനൊപ്പം കുടുംബ പ്രേക്ഷകരും കൂടി ആസ്വദിക്കുന്ന ഒരു മമ്മുക്കയെ തിയേറ്ററില്‍ കാണാന്‍ ആവും.

കഥ പറയാന്‍ അവസരം കിട്ടിക്കഴിഞ്ഞാല്‍ മമ്മുക്ക നോ പറയരുത് എന്നു ഉറപ്പുള്ള ഒരു സബ്ജക്റ്റ് റെഡി ആക്കുക എന്നത് ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. നാന്നൂറില്‍ പരം ചിത്രങ്ങളില്‍ അതില്‍ കൂടുതല്‍ കഥാപാത്രങ്ങളെ മമ്മുക്ക അവതരിപ്പിച്ചു കഴിഞ്ഞു. അതില്‍ നിന്നെല്ലാം വ്യത്യസ്തന്‍ ആണ് ഈ ചിത്രത്തിലെ നായകന്‍. അയാള്‍ക്ക് അയാളുടേതായ ഒരു രീതി ഉണ്ട്. ആ കഥാപാത്രം ആയി മമ്മുക്ക നിറഞ്ഞാടി എന്നു തന്നെ ആണ് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ആയി കരുതി വച്ചിരിക്കുന്ന പുതുമ.

Popular

ഇത് ബോസ്സിന്റെ മാസ്സ് !! തീയേറ്ററുകൾ അടക്കിവാണു ഷൈലോക്ക്

ഒരു പക്ഷെ അടുത്ത കാലത്തൊന്നും ഒരു മമ്മൂക്ക ചിത്രത്തിന് ഇത്രയും വമ്പൻ തിയേറ്റർ പുൾ നൽകാൻ കഴിഞ്ഞിട്ടില്ല. അത്രക്ക് ഗംഭീരൻ തിയേറ്റർ മൊമെന്റ്‌സ്‌ ആണ് ഷൈലോക്ക് പകർന്നു നൽകിയത്. മഹാനടന്റെ ആരാധകരെ ആവേശത്തിമിർപ്പിലാക്കി...

പിറന്നാളിന് ഹിറ്റടിച്ച സംവിധായകൻ

ഈ സിനിമ എന്ന് പറയുന്നത് ഒരു വല്ലാത്ത സംഭവം തന്നെയാണ്. എവിടെ എപ്പോളാണ് നമ്മുടെ ഭാഗ്യം തെളിയുകയെന്നു അറിയില്ല. അല്ലെങ്കിൽ അജയ് വാസുദേവ് എന്ന ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച...

ഷൈലോക്ക് റിവ്യൂ-മാസ്സ് കാ ബാപ്പ്

അജയ് വാസുദേവ്, ഒരു മിക്സഡ് അഭിപ്രായമാണ് ആദ്യ രണ്ട് സിനിമകൾ പുള്ളിയെ കുറിച്ചു നൽകിയത്. മോശം സെലെക്ഷൻ എന്നെ ടിയാന്റെ ആദ്യ രണ്ട് സിനിമകളെ കുറിച്ചു പറയാനുള്ളു. പക്ഷെ ഒരു സംവിധായകന്റെ പണി...

ഷൈലോക്ക് ആദ്യ പകുതി – മമ്മൂക്ക വൺ മാൻ ഷോ

മമ്മൂട്ടി അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ഷൈലോക്ക് ഇന്ന് തിയേറ്ററുകളിലെത്തി. വമ്പൻ റീലീസ് ആണ് ചിത്രത്തിന് പ്ലാൻ അണിയറക്കാർ പ്ലാൻ ചെയ്തത്. ആദ്യ ഷോ പത്തു മണിയോടെ മിക്ക സ്ഥലങ്ങളിലും തുടങ്ങി. ചിത്രത്തിന്റെ...

അയ്യപ്പനും കോശിയും ട്രൈലെർ

പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.അനാർക്കലി സംവിധാനം ചെയ്ത സച്ചിതായണ് ഈ ചിത്രത്തിന്റെയും സംവിധായകൻ....

ബോസ്സ്!!! ഷൈലോക്കിന്‍റെ കിടിലന്‍ പ്രോമോ സോങ്ങ് കാണാം…

മാസ്സ് മസാല ചിത്രങ്ങളുടെ അമരക്കാരനായ അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്.. ഷൈലോക്ക് നാളെ റീലിസ് ആകുകയാണ്. വമ്പൻ റീലീസാണു ചിത്രത്തിന് അണിയറക്കാർ നൽകുന്നത്. അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ...

മുല്ലപ്പൂവേ…വരനെ ആവശ്യമുണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി..

മലയാള സിനിമയിൽ ഒരു കാലത്തു തന്‍റെ തനതായ ശൈലിയിലൂടെ സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ്‌ സുരേഷ് ഗോപി. എന്നാൽ തുടരെ തുടരെയുള്ള പരാജയ ചിത്രങ്ങൾ അദേഹത്തിന്റെ മാർക്കറ്റ്‌ വാല്യൂ കുറക്കുകയും...
error: Content is protected !!