അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലെ കിടിലന്‍ ഫീല്‍ ഗുഡ് ഗാനം കാണാം!!!

0
145

മിഥുൻ മാനുവൽ തോമസ്, മലയാള സിനിമയെ സംബന്ധിച്ചു കൊമേർഷ്യൽ ഫിലിംസിൽ ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു ആട് 2 എന്ന വമ്പൻ വിജയത്തിന് ശേഷം ഈ പേര്. ആട് 2 വിനു ശേഷം ഒരുപിടി പ്രൊജെക്ടുകളിൽ മിഥുൻ മാനുവൽ തോമസിന്റെ പേര് കടന്നു വന്നിരുന്നു. അതിൽ അദ്ദേഹം ആദ്യം ചെയുന്ന ചിത്രമാണ് അർജെന്റിന ഫാൻസ്‌ കാട്ടൂർകടവ്. അശോകൻ ചെരുവിലിന്റെ അതെ പേരുള്ള ചെറുകഥയെ അടിസ്ഥാനമാക്കി ആണ് സിനിമ ഒരുങ്ങുന്നത്.

ചിത്രത്തിലെ നായകൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം ആണ്. പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ കാളിദാസിന്റെ രണ്ടാം ചിത്രം അർജെന്റിന ഫാൻസ്‌ മാർച്ച് 1 ന് റീലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്ന ചിത്രത്തിലും കാളിദാസ് അഭിനയിക്കുന്നുണ്ട് ഒപ്പം സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജില്ലിൽ മഞ്ജു വാരിയറിനൊപ്പവും കാളിദാസ് എത്തുന്നുണ്ട്.

അർജെന്റിന ഫാൻസ്‌ കാട്ടൂർകടവിലെ കാളിദാസിന്റെ ലുക്ക് സംവിധായകൻ മിഥുൻ മാനുവൽ തോമസ് അടുത്തിടെ പുറത്തു വിട്ടിരുന്നു. വിപിനൻ എന്നാണ് കഥാപാത്രതിന്റെ പേര്… തൊട്ടെതെല്ലാം പൊന്നാക്കി മാറ്റിയ ഐശ്വര്യ ലക്ഷ്മി വീണ്ടും എത്തുന്നു, തന്റെ അഞ്ചാമത്തെ ഹിറ്റിനായി… ഐശ്വര്യ ലക്ഷ്മിയും കാളിദാസുമുള്ള ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം ഇപ്പോള്‍ പുറത്ത് വന്നിട്ട് ഉണ്ട്..വീഡിയോ കാണാം…