രാജീവ് രവി-ആസിഫ് അലി ചിത്രം “കുറ്റവും ശിക്ഷയും’ കിടിലൻ ട്രൈലർ കാണാം

0
1670

രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പൊലീസ് ത്രില്ലര്‍ “കുറ്റവും ശിക്ഷയും’ ട്രൈലെർ പുറത്തിറങ്ങി. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.ലോക്ക് ഡൗണിന് ശേഷം രാജസ്ഥാനിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ അലന്‍സിയര്‍ ലെ ലോപ്പസ്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കസാര്‍ഗോഡില്‍ നടന്ന ഒരു മോഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസിലെ അഞ്ചു ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശിലേക്ക് യാത്രയാവുകയും അവിടെ ജീവന്‍ പണയപ്പെടുത്തി കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളുമാണ് സിനിമ.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിബി തോമസ് എന്ന പോലീസുകാരനും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍.ആണ് നിർമ്മാണം.സുരേഷ് രാജനാണ് സിനിമോട്ടോഗ്രാഫര്‍. ബി അജിത്കുമാര്‍ എഡിറ്റിങ്. സംഗീതം ഡോണ്‍ വിന്‍സെന്‍റ് കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂമ്‌സ്: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍. വിതരണം: ഫിലിം റോള്‍ പ്രൊഡക്ഷന്‍സ്. ട്രൈലെർ കാണാം.