“ഇത് കുഞ്ഞാലി കൊടുത്തയച്ചതാ എന്നു പറയാൻ പറഞ്ഞു..” കിടിലന്‍ ട്രൈലര്‍ കാണാം !!!

0
2226

മോഹൻലാൽ പ്രിയദർശൻ ടീം ഒരുക്കുന്ന മരക്കാര്‍ അറബികടലിന്റെ സിംഹത്തിന്റെ ട്രൈലെര്‍ പുറത്തിറങ്ങി. നാൽപതു സിനിമകൾക്ക് മുകളിൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയദർശൻ മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രം കേരളത്തിലെ തന്നെ ഏറ്റവും മുതല്മുടക്കുള്ള സിനിമയാണ്. മികച്ച ടെക്നിഷ്യനുകൾ ഒന്നിക്കുന്ന ചിത്രം ചിത്രീകരിച്ചത് രാമോജി റാവു ഫിലിം സിറ്റിയിലാണ്. കോടികൾ മുടക്കി ഒരുക്കിയ സെറ്റിൽ ആണ് ചിത്രീകരണം നടന്നത്. മോഹൻലാലിനൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, സിദ്ദിഖ്, പ്രണവ് മോഹൻലാൽ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്.

ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള ചിത്രങ്ങളിൽ വച്ചേറ്റവും ടെക്ക്നിക്കലി ബ്രില്യന്റ് സിനിമയായിരിക്കും കുഞ്ഞാലി മരക്കാർ. മരക്കാരിന്റെ vfx രംഗങ്ങൾ ഒരുക്കുന്നത് ലോക പ്രശസ്ത vfx സ്റ്റുഡിയോ ആയ അനി ബ്രെയിൻ ആണ്. പല വമ്പൻ സിനിമകൾക്കും vfx രംഗങ്ങൾ ഒരുക്കിയ അനിബ്രെയിൻ ഈ മേഖലയിലെ വമ്പന്മാരാണ്. കിങ്‌സ്‌മാൻ, ഗാർഡിയൻ ഓഫ് ഗാലക്സി,നൗ യു സീ മീ 2 പോലുള്ള അനവധി സിനിമകൾക്ക് vfx ഒരുക്കിയത് ഇവരാണ്… ട്രൈലെര്‍ കാണാം..