ഫഹദിന്റെ മാലിക് ട്രൈലെർ കാണാം !! ഇതൊരു കിടിലൻ പടമായിരിക്കും

0
1088

സീ യു സൂണിന് ശേഷം ഫഹദ് ഫാസിലും മഹേഷ്‌ നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മാലിക്.ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിൽ മൂന്ന് കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ഫഹദിന്റെ കഥാപാത്രതെ ആയിരിക്കും കാണാൻ കഴിയുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് മാലിക് നിർമ്മിക്കുന്നത്.

മാലിക് അവസാനഘട്ട പ്രവർത്തനങ്ങളിൽ ആയിരിക്കവേ ആണ് കോവിഡ് കാരണം സിനിമ മേഖലയിൽ സ്തംഭനം സംഭവിച്ചത്. ഏറെ ഹൈപ്പ് സൃഷ്ടിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് മാലിക്. ഷൂട്ട്‌ നിർത്തി വച്ചതിന്റെ ഇടവേളയിൽ ആണ് സീ യു സൂൺ എന്ന ചിത്രം ഫഹദുമായി ചേർന്നു മഹേഷ്‌ ഒരുക്കിയത്.ഒരു കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടമാണ് ഫഹദ് മാലിക്കിൽ അവതരിപ്പിക്കുന്നത്. അതിൽ ആ കഥാപാത്രത്തിന്റെ ചെറുപ്പവും ഉൾപെടും. അതിനായി ഫഹദ് ശരീരഭാരം കുറച്ചിരുന്നു.

ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. മെയിൽ ചിത്രം റീലീസ് ആകുമെന്നാണ് അണിയറ പ്രവർത്തകർ സൂചന നൽകിയത്.