ഭീതിയുണർത്തുന്ന ചതുർമുഖം.. കിടിലൻ ട്രൈലർ !!

0
2163

മഞ്ജു വാരിയർ നായികയായി തീയേറ്ററുകളിലെത്തുന്ന ചിത്രമാണ് ചതുർമുഖം. ഏപ്രിൽ 8 നാണ് ചിത്രം റീലീസ് ചെയുന്നത്. അലൻസിയർ ലെ ലോപ്പസ്, സണ്ണി വെയ്ൻ എന്നിവരാണ് പ്രധാന താരങ്ങൾ.നവാഗതരായ രഞ്ജിത് കമല ശങ്കർ, സലീൽ വി എന്നിവരാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന്റെ ട്രൈലർ ഇന്ന് റീലീസായി.

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. ടെക്നോളജിയുടെയും സയൻസിന്റെയും പിൻബലത്തോടെ കഥ പറയുന്ന ഹൊറർ സിനിമകളെ ആണ് ആ പേരിൽ വിളിക്കുന്നത്.ജിസ് ടോംസ് മൂവിസിന്റെ ബാനറിൽ ജിസ് ടോംസും ജസ്റ്റിൻ തോമസുമാണ് ചിത്രം നിർമ്മിക്കുന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വാല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. അഭിനന്ദൻ രാമനുജനാണ് ചായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് ഡൗൺ വിൻസെന്റാണ്