കുമ്പളങ്ങി നൈറ്റ്സിന്‍റെ ട്രൈലര്‍ കാണാം



ഏറെ പ്രതീക്ഷകൾ ഉണർത്തുന്ന ഒരു പ്രൊജക്റ്റ് ആണ് കുമ്പളങ്ങി നൈറ്റ്സ്, ദേശീയ അവാർഡ് ജേതാവ് ശ്യാം പുഷ്ക്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് നസ്രിയയും, ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേർന്നാണ്. ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു നെഗറ്റീവ് റോളിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പോസ്റ്ററുകൾക്കും ടീസറിനും വലിയ രീതിയിലുള്ള പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രൈലെര്‍ പുറത്തുവന്നിരിക്കുന്നു. ആഷിഖ് അബുവിന്‍റെ അസ്സോസിയേറ്റ് ആയ മധു സി നാരായൺ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം എന്നിവർക്ക് ഒപ്പം പുതുമുഖം മാത്യു ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദൂരദർശന്‍റെ തീം സംഗീതവുമായി എത്തിയ ടീസർ ചിത്രത്തെ കുറിച്ചുള്ള ആകാംഷ വർധിപ്പിച്ചിട്ടുണ്ട്. റീലീസ് ഫെബ്രുവരി 7 നു ആണ്.

Comments are closed.