അള്ള് രമേന്ദ്രന്‍!!!കിടിലന്‍ ട്രൈലര്‍ കാണാം!!!

0
139

തരംഗമായ ടീസറിന് ശേഷം അള്ളു രാമേന്ദ്രനിലെ ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ടീസറിൽ ചാക്കോച്ചന്റെ മാസ്സ് ആണ് പ്രേക്ഷകരെ സ്വാധീനിച്ചത് എങ്കിൽ,പിന്നീട് പുറത്തിറങ്ങിയ ഗാനം അതിന്റെ റിയലിസ്റ്റിക് മേക്കിങ്ങിലൂടെ ആണ് ശ്രദ്ധ നേടുന്നത്. കൃഷ്ണ ശങ്കറും അപർണ്ണ ബലമുരളിയും ആണ് ഗാന രംഗത് പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ പുറത്തു വന്ന ഏറ്റവും റിയലിസ്റ്റിക് ആയ ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനമെന്നു സോഷ്യൽ മീഡിയ പറയുന്നു.. ഇപോഴിത ചിത്രത്തിന്റെ ട്രൈലെര്‍ പുറത്തിറങ്ങി.


വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണ് അള്ളു രാമേന്ദ്രൻ.വെറും 25000 രൂപ ബഡ്ജറ്റിൽ പോരാട്ടം എന്ന സിനിമ ചെയ്തു പ്രശസ്തി നേടിയ ബിലഹരി ആണ് സംവിധായകൻ. ചാക്കോച്ചനും ചാന്ദിനി ശ്രീധരനും ആണ് പ്രധാന വേഷങ്ങളിൽ. ജിംഷി ഖാലിദ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഷാന്‍ റഹ്മാനാണ്. എഡിറ്റ് ലിജോ പോള്‍. സജിന്‍ ചെറുകയില്‍,വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.