നിന്റെ തന്തേടെ വകയാണോ ഇന്ത്യ!!കലിപ്പിൽ വിഷ്ണു ഉണ്ണികൃഷ്ണൻ

0
4181

ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചു സുജിത് ലാൽ സംവിധാനം ചെയുന്ന രണ്ട് ഉടൻ തീയേറ്ററുകളിൽ എത്തും.വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രാജനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സമകാലീന രാഷ്ട്രീയത്തിലൂന്നിയുള്ള ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് രണ്ട്.

ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ ടീസർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. മികച്ച അഭിപ്രായമാണ്‌ ടീസറിനു ലഭിക്കുന്നത്.

ഗോകുലനും വിഷ്ണു ഉണ്ണികൃഷ്ണനും സുധി കോപ്പയുമാണ് ടീസറിൽ ഉള്ളത്.ടീസർ ഇതിനോടകം തന്നെ ചർച്ചാ വിഷയമായിട്ടുണ്ട് സോഷ്യൽ മീഡിയയിൽ.