അതിഗംഭീരം!! കുറുപ്പിന്റെ കിടിലൻ ടീസർ കാണാം!!

0
1405

കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളി സുകുമാരകുറിപ്പിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. കൂതറ എന്ന സിനിമക്ക് ശേഷം ഒരു വലിയ ഇടവേളയെടുത്ത ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ചിത്രം കെട്ടിലും മട്ടിലും പ്രതീക്ഷ ഒരുപാട് ഉള്ളൊരു ചിത്രമാണ്. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ വർക്കുകൾ നടന്നു വരവേ ആണ് കോവിഡ് പ്രതിസന്ധി വരുന്നതും ജോലികൾ നിലച്ചതും.

പിന്നീട് ലോക്ക് ഡൗണിനു മാറിയ ശേഷമാണു ചിത്രത്തിന്റെ ഷൂട്ട് നടന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം തിയേറ്റർ റീലീസിന് ഒരുങ്ങുകയാണ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഒരു വലിയ താരനിരയും അണിനിരക്കുന്നുണ്ട്.ദുൽഖർ സൽമാനും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്.

ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിക്കുകയാണ്. അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത്.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമ്മാണം. 105 ദിവസം നീണ്ട ഷൂട്ടാണ് ചിത്രത്തിനുണ്ടായിരുന്നത്